TRENDING:

പ്രായമാകലിനെ ഇത്ര സിംപിളായി തടയാമോ? പുതിയ കണ്ടെത്തലുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ

Last Updated:
ഓക്സിജൻ പ്രായം കുറയ്ക്കുന്നതിൽ പ്രധാന ഘടകമാണെന്നതാണ് ഈ കണ്ടെത്തലിലൂടെ ഇസ്രായേൽ ശാസ്ത്രജ്ഞർ പറഞ്ഞുവയ്ക്കുന്നത്.
advertisement
1/8
പ്രായമാകലിനെ ഇത്ര സിംപിളായി തടയാമോ? പുതിയ കണ്ടെത്തലുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ
[caption id="attachment_318963" align="alignnone" width="525"] പ്രായമാകുകയെന്നത് സ്വാഭാവികമായ പ്രക്രിയ ആണെങ്കിലും അതു തടയാൻ ആഗ്രഹമില്ലാത്ത മനുഷ്യൻമാരുണ്ടാകില്ല. അതുകൊണ്ടു തന്നെ ഈ രംഗത്തെ സാധ്യതകൾ കണ്ടെത്താൻ നിരവധി ഗവേഷണ പ്രവർത്തനങ്ങളാണ് ലോകത്തിൻരെ വിവിദ ഭാഗങ്ങളിൽ നടക്കുന്നത്. ഇത്തരത്തിൽ ഫലപ്രാപ്തിയിലെത്തിയ ഗവേഷണഫലം പങ്കുവച്ചിരിക്കുകയാണ് ഇസ്രായേലിൽ നിന്നുള്ള ഒരു കൂട്ടം ശാ‌സ്ത്രജ്ഞർ.</dd> <dd></dd> <dd>[/caption]
advertisement
2/8
ഓക്സിജൻ ഉപയോഗിച്ചുള്ള തെറാപ്പിയാണ് ഈ ശാസ്ത്രജ്ഞർ നടത്തിയത്. ടെൽ അവീവ് സർവകലാശാലയിലെയും ഷമീർ മെഡിക്കൽ സെന്ററിലെയും ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ നവംബർ 18 ന് ഏജിംഗ് മാസികയിലാണ് പ്രസിദ്ധീകരിച്ചത്.
advertisement
3/8
ഉയർന്ന മർദ്ദമുള്ള ഒരു മുറിയിൽ കോശങ്ങൾക്ക് ശുദ്ധമായ ഓക്സിജൻ നൽകുകയെന്ന ലളിതമായ രീതിയാണ് ഇവർ ചെയ്തത്. ഇതിലൂടെ വാർധക്യം തടഞ്ഞെന്നു മാത്രമല്ല, വാർധക്യ സഹജമായ ശീരിരക പ്രശ്നങ്ങൾ കുറയ്ക്കാനും കഴിഞ്ഞെന്നാണ് ശാസ്ത്രജ്‍ഞർ അവകാശപ്പെടുന്നത്.
advertisement
4/8
വാർധക്യത്തിന് ഇടയാക്കുന്ന രണ്ട് പ്രധാന പ്രക്രിയകളാണ് ഈ ശാസ്ത്രജ്ഞർ കുറച്ചത്. ആദ്യത്തേത് ടെലോമിയറുകളെ ചെറുതാക്കലായിരുന്നു (ക്രോമസോമുകളിൽ അടങ്ങിയിരിക്കുന്ന തൊപ്പി പോലുള്ള ഘടനകൾ) മറ്റൊന്ന് ശരീരത്തിലെ കോശങ്ങൾ നശിച്ച് അടിഞ്ഞുകൂടുന്ന പ്രക്രിയ.
advertisement
5/8
ഹൈപ്പർബാറിക് ഓക്സിജൻ ചികിത്സാ (എച്ച്ബിഒടി) ഗവേഷണത്തിന് പ്രൊഫസർ ഷായ് എഫ്രാറ്റിയാണ് നേതൃത്വം നൽകിയത്. 64 വയസ്സിനു മുകളിൽ പ്രായമുള്ള 35 ഓളം വയോധികരിലാണ് പഠനം നടത്തിയതെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. പ
advertisement
6/8
രീക്ഷണത്തിന് വിധേയരായവർക്ക് ഒരു ദിവസം 90 മിനിറ്റ് നേരം മൂന്ന് മാസത്തേക്ക് എച്ച്ബി‌ഒടി നൽകി. വെറും മൂന്ന് മാസത്തിനുള്ളിൽ ഇവരിൽ ശാരീരിക മാറ്റങ്ങൾ കണ്ടുതുടങ്ങിയെന്നാണ് ലേഖനത്തിൽ പറയുന്നത്. പരീക്ഷണത്തിന് വിധേയരായവരുടെ ശരീരത്തിലെ കോശങ്ങൾ 25 വർഷം മുമ്പ് എങ്ങനെയായിരുന്നോ അതുപോലെയാണ് ഇപ്പോഴെന്നും ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു.
advertisement
7/8
പരീക്ഷണം കഴിഞ്ഞപ്പോള്‍ പങ്കെടുത്തവരുടെ ടെലമിയറുകളുടെ നീളം വര്‍ധിച്ചതായി ഗവേഷകര്‍ പറയുന്നു. ശരാശരി 20 ശതമാനം വരെയാണ് വര്‍ധിച്ചിരിക്കുന്നതത്രെ. ജീര്‍ണിച്ച കോശങ്ങളടിയുന്നത് 37 ശതമാനം കുറയ്ക്കാനായെന്നും  അവര്‍ പറയുന്നു. ടെലമിയര്‍ ചെറുതാകുന്നതാണ് പ്രായമാകല്‍ പ്രക്രിയയ്ക്ക് പ്രധാന കാരണം.
advertisement
8/8
കുറുകിപ്പോയെ ടെലമിയറുകളെ നീട്ടിയെടുക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ വിജയിച്ചതായി ഗവേഷകര്‍ അവകാശപ്പെടുന്നത്. എന്തായാലും പരീക്ഷണത്തിനു മുൻപും ശേഷവും ടെലമിയറുകളുടെ ദൈര്‍ഘ്യത്തില്‍ വന്ന മാറ്റം ശാസ്ത്ര സമൂഹത്തിന് പുതിയൊരു പ്രതീക്ഷ നല്‍കുന്നു.ശുദ്ധമായ ഓക്സിജൻ പ്രായം കുറയ്ക്കുന്നതിൽ പ്രധാന ഘടകമാണെന്നതാണ് ഈ കണ്ടെത്തലിലൂടെ ഇസ്രായേൽ ശാസ്ത്രജ്ഞർ പറഞ്ഞുവയ്ക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Life/Health/
പ്രായമാകലിനെ ഇത്ര സിംപിളായി തടയാമോ? പുതിയ കണ്ടെത്തലുമായി ഇസ്രായേൽ ശാസ്ത്രജ്ഞർ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories