TRENDING:

എരിവുള്ള മുളക്‌ നല്ലതാണ്‌ ആരോഗ്യത്തിനും ആയുസിനും; അറിയേണ്ടതെല്ലാം

Last Updated:
മുളക്‌ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമെന്നും കാന്‍സറിനുള്ള സാധ്യത കുറക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു
advertisement
1/6
എരിവുള്ള മുളക്‌ നല്ലതാണ്‌ ആരോഗ്യത്തിനും ആയുസിനും; അറിയേണ്ടതെല്ലാം
നല്ല എരിവുള്ള മുളക്‌ അടങ്ങാത്ത കറികള്‍ മലയാളികള്‍ക്കില്ല. എരിവുള്ള മുളകു മാത്രം ഉപയോഗിച്ച്‌ കഞ്ഞിയും കപ്പയും കഴിക്കുന്ന നമുക്ക്‌ സന്തോഷം നല്‍കുന്നതാണ്‌ അമേരിക്കയില്‍ നിന്നുള്ള പുതിയ പഠന റിപ്പോര്‍ട്ട്‌. അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്റെ സയന്റിഫിക്ക്‌ സെഷനില്‍ അവതരിപ്പിക്കാനിരിക്കുകയാണ് റിപ്പോർട്ട്.
advertisement
2/6
മുളകിന്റെ ഗുണങ്ങളെ കുറിച്ച്‌ മുന്‍കാലങ്ങളില്‍ നടത്തിയ 4729 പഠനങ്ങള്‍ കൂടി പരിശോധിച്ചാണ്‌ പുതിയ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയിരിക്കുന്നത്‌. അമേരിക്ക, കാനഡ, ചൈന, ഇറാന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലെ 5.7 ലക്ഷം പേരുടെ ഭക്ഷ്യ രീതികളാണ്‌ ഇതിനായി പരിശോധിച്ചത്‌.
advertisement
3/6
മുളക്‌ തീരെ ഉപയോഗിക്കാത്തവരും കുറച്ച്‌ ഉപയോഗിക്കുന്നവരുമായും താരതമ്യം ചെയ്‌താല്‍ മുളക്‌ നന്നായി ഉപയോഗിക്കുവര്‍ക്ക്‌ ഹൃദ്രോഗ സാധ്യത 26 ശതമാനം കുറവാണ്‌. കാന്‍സര്‍ സാധ്യത 23 ശതമാനവും മറ്റേതെങ്കിലും രോഗം മൂലം മരിക്കാനുള്ള സാധ്യത 25 ശതമാനവും കുറയുമെന്നാണ്‌ പ്രാഥമിക കണ്ടെത്തല്‍.
advertisement
4/6
മുളക്‌ ഹൃദയാരോഗ്യം വര്‍ധിപ്പിക്കുമെന്നും കാന്‍സറിനുള്ള സാധ്യത കുറക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. എരിവ്‌ കൂടിയ മുളക്‌ ഉപയോഗിക്കുന്നവര്‍ക്ക്‌ എരിവ്‌ കുറഞ്ഞ മുളക്‌ ഉപയോഗിക്കുന്നവരെക്കാള്‍ കൂടുതല്‍ ആയുസുണ്ടാവുമെന്നാണ്‌ റിപ്പോര്‍ട്ടിലെ നിരീക്ഷണം.
advertisement
5/6
വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ മുളക്‌ പ്രതിരോധ ശേഷി വര്‍ധിപ്പിക്കും. സ്വാഭാവികമായി കാഴ്‌ച്ച ശക്തിയും വര്‍ധിക്കും. വിറ്റാമിന്‍ സിയുള്ളതിനാല്‍ മുറിവുകള്‍ വേഗം ഉണങ്ങും.
advertisement
6/6
മുളകില്‍ അടങ്ങിയിരിക്കുന്ന ഫ്‌ളാവനോയ്‌ഡുകള്‍ മാനസിക സമ്മര്‍ദ്ദം തുടങ്ങിയ അവസ്ഥകളെ നേരിടാന്‍ സഹായിക്കും. കൊളസ്‌ട്രോള്‍ സംബന്ധിയായ പ്രശ്‌നങ്ങളും കുറക്കുന്ന ഘടകങ്ങളുള്ളതിനാല്‍ മസ്‌തിഷ്‌ഘാതം തുടങ്ങിയവ 13 ശതമാനം കുറയുമെന്നും പഠനം പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
എരിവുള്ള മുളക്‌ നല്ലതാണ്‌ ആരോഗ്യത്തിനും ആയുസിനും; അറിയേണ്ടതെല്ലാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories