Mango | ക്യാൻസർ സാധ്യത കുറയും; കണ്ണിന് കാഴ്ച കൂടും; മാമ്പഴം കഴിച്ചാൽ ലഭിക്കുന്ന 4 ഗുണങ്ങൾ
- Published by:Anuraj GR
- news18-malayalam
Last Updated:
മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. മാമ്പഴത്തിന്‍റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
advertisement
1/7

നമ്മളിൽ പലരും വർഷം മുഴുവനും ലഭിക്കണമെന്ന് കൊതിക്കുന്ന ഒരു പഴമാണ് മാമ്പഴം. വേനൽ സീസണിൽ എത്തിയാൽ പ്രായഭേദമന്യേ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ് മാമ്പഴം. ഈ രുചികരമായ പഴുത്ത പഴം തീർച്ചയായും വേനൽക്കാലത്തെ മികച്ച സമ്മാനമാണ്. ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നിറഞ്ഞതാണ് മാമ്പഴം. വൈറ്റമിൻ എ, ബി, സി, ഇ, കെ, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുടെ മികച്ച ഉറവിടമാണ് മാമ്പഴം.
advertisement
2/7
മാമ്പഴം ധാരാളം ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഡൽഹി ആസ്ഥാനമായുള്ള പോഷകാഹാര വിദഗ്ധൻ ലവ്‌നീത് ബത്രയുടെ അഭിപ്രായത്തിൽ, പഴങ്ങളുടെ രാജാവിന് ആരോഗ്യപരമായ ഗുണങ്ങൾ ധാരാളം ഉണ്ട്.
advertisement
3/7
“എല്ലാ പഴങ്ങളുടെയും രാജാവ് ആണ്, മാമ്പഴം. പഴുക്കുമ്പോൾ ഏറെ മധുരമുള്ളതും രുചികരവുമാണ് മാമ്പഴം. എന്നാൽ ഇത് നിങ്ങൾക്ക് ധാരാളം ആരോഗ്യ ഗുണങ്ങളും നൽകുന്നു,”- ബത്ര ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു. മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ഏറെ നല്ലതാണ്. മാമ്പഴത്തിന്‍റെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം...
advertisement
4/7
കാൻസറിനുള്ള സാധ്യത കുറവാണ്: മാമ്പഴത്തിൽ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുള്ള ലുപിയോൾ എന്ന രാസ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. പഠനങ്ങൾ അനുസരിച്ച്, പ്രോസ്റ്റേറ്റ് കാൻസറിനെതിരെ പോരാടാൻ സഹായിക്കുന്ന അപ്പോപ്റ്റോസിസിനെ ഉത്തേജിപ്പിക്കാൻ ലുപിയോൾ സഹായിക്കുന്നു.
advertisement
5/7
ആന്റിഓക്‌സിഡന്റ് സമ്പുഷ്ടം: മാമ്പഴത്തിൽ പോളിഫിനോൾ ധാരാളമുണ്ട്. ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്ന ഒരു സസ്യ സംയുക്തമാണിത്. നമ്മുടെ കോശങ്ങൾക്ക് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളിൽ നിന്ന് നമ്മുടെ കോശങ്ങളെ സംരക്ഷിക്കുന്നതിനാൽ പോളിഫെനോൾ ശരീരത്തിന് അത്യന്താപേക്ഷിതമാണ്.
advertisement
6/7
കണ്ണിന്‍റെ ആരോഗ്യം: അൽഫോൻസാ മാമ്പഴത്തിൽ വിറ്റാമിൻ എയും ബീറ്റാ കരോട്ടിൻ, ആൽഫ കരോട്ടിൻ, ബീറ്റാ ക്രിപ്‌റ്റോക്‌സാന്തിൻ തുടങ്ങിയ ഫ്ലേവനോയ്ഡുകളും ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കണ്ണുകൾക്ക് അത്യുത്തമമാണ്. 100 ഗ്രാം മാമ്പഴം 765 മില്ലിഗ്രാം അല്ലെങ്കിൽ ദൈനംദിന വിറ്റാമിൻ എയുടെ 25 ശതമാനം നൽകുന്നു, ഇത് നമ്മുടെ ശരീരത്തിന് നിർണായകവും ശുപാർശ ചെയ്യുന്നതുമാണ്. മുകളിൽ പറഞ്ഞിരിക്കുന്ന സംയുക്തങ്ങൾ കാഴ്ചയ്ക്ക് അത്യന്താപേക്ഷിതമാണ്.
advertisement
7/7
ശരീരത്തെ അസിഡിറ്റി കുറയ്ക്കാൻ മാമ്പഴം സഹായിക്കുന്നു: ഓർഗാനിക് മാമ്പഴത്തിൽ ടാർടാറിക് ആസിഡ്, മാലിക് ആസിഡ്, കൂടാതെ സിട്രിക് ആസിഡിന്റെ അംശങ്ങൾ എന്നിവ ശരീരത്തിന്റെ ആൽക്കലി റിസർവ് നിലനിർത്താൻ പ്രധാനമായും സഹായിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
Mango | ക്യാൻസർ സാധ്യത കുറയും; കണ്ണിന് കാഴ്ച കൂടും; മാമ്പഴം കഴിച്ചാൽ ലഭിക്കുന്ന 4 ഗുണങ്ങൾ