TRENDING:

Safe Motherhood| ഗർഭാവസ്ഥയിൽ സ്ത്രീകൾ ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ?

Last Updated:
ഗര്‍ഭകാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളെ കുറിച്ച് അറിയാം
advertisement
1/9
ഗർഭാവസ്ഥയിൽ സ്ത്രീകൾ ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ?
എല്ലാ സ്ത്രീകളുടെയും ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമാണ് ഗര്‍ഭകാലം (pregnancy). ഈ സമയത്ത് ഇതിനായി തയ്യാറെടുക്കുന്ന സ്ത്രീകൾക്കും ഉദരത്തിലുള്ള കുഞ്ഞിനും ശ്രദ്ധയും പരിചരണവും ആവശ്യമാണ്. കുഞ്ഞ് ആരോഗ്യകരമായ ചുറ്റുപാടില്‍ ആയിരിക്കേണ്ടതും അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ചില കാര്യങ്ങളെ കുറിച്ച് അറിയാം
advertisement
2/9
നന്നായി ഉറങ്ങുക - ഹോര്‍മോണുകളുടെ അളവില്‍ വ്യത്യാസം വരുമ്പോള്‍ മുന്‍കരുതലുകളും ഉത്കണ്ഠയും ഉറക്കത്തെ തകരാറിലാക്കും. എന്നാല്‍ ​ഗർഭിണികൾക്ക് ക്ഷീണം തോന്നുമ്പോഴെല്ലാം പെട്ടെന്ന് ഉറങ്ങാന്‍ ശ്രമിക്കണം. അവര്‍ ദിവസവും 7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങേണ്ടതുണ്ട്. (Image: Shutterstock)
advertisement
3/9
വ്യായാമം ചെയ്യുക- പതിവായി വ്യായാമം ചെയ്യുന്നത് ഉറക്കമില്ലായ്മ, പേശി വേദന, അമിതഭാരം മൂലമുണ്ടാകുന്ന വേദന, മാനസികാവസ്ഥ പ്രശ്‌നങ്ങള്‍ തുടങ്ങിയ ഗര്‍ഭകാലത്തെ പല പ്രശ്‌നങ്ങളെയും നേരിടാന്‍ സഹായിക്കുന്നു.
advertisement
4/9
ശരീരത്തിലെ ജലാംശം നിലനിര്‍ത്തുക - ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് നേരത്തെയുണ്ടാകുന്ന പ്രസവം തടയാന്‍ സഹായിക്കുന്നു. ഗര്‍ഭകാലത്തെ തലവേദന, തലചുറ്റല്‍, മലബന്ധം എന്നിവ തടയാനും ഇത് സഹായിക്കുന്നു. ​ഗർഭിണികൾ ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
advertisement
5/9
വിവേകത്തോടെ ഭക്ഷണം തിരഞ്ഞെടുക്കുക - വീട്ടില്‍ ഉണ്ടാക്കിയതോ ജൈവ ഭക്ഷണങ്ങളോ കൂടുതല്‍ കഴിക്കുക. ഈ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ ധാതുക്കളും അവശ്യ വിറ്റാമിനുകളും പ്രോട്ടീനുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പ്, കാത്സ്യം, ഫോളേറ്റ് എന്നിവയാല്‍ സമ്പന്നമായ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക. ഉയര്‍ന്ന അളവില്‍ പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ഇലക്കറികളും പയറുവര്‍ഗങ്ങളും കൂടുതലായി കഴിക്കുക.
advertisement
6/9
ചെറിയ ഇടവേളകളില്‍ ഭക്ഷണം കഴിക്കുക - കൃത്യമായ ഇടവേളകളില്‍ ഭക്ഷണവും വെള്ളവും കുടിക്കേണ്ടത് ഗര്‍ഭകാലത്ത് അത്യാവശ്യമാണ്. പച്ച ചീര, ഓറഞ്ച്, കാരറ്റ്, ചുവന്ന ആപ്പിള്‍, മഞ്ഞ വാഴപ്പഴം, ബ്ലൂബെറി തുടങ്ങിയ ആന്റിഓക്സിഡന്റുകളുള്ള ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് തിരഞ്ഞെടുക്കണം.
advertisement
7/9
പുകവലിക്കരുത്- ഗര്‍ഭകാലത്ത് പുകവലിക്കരുത്. കാരണം കുഞ്ഞിന് ഭാരക്കുറവ്, പഠന വൈകല്യം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.
advertisement
8/9
മദ്യപിക്കരുത് - ഗര്‍ഭകാലത്ത് മദ്യപിക്കുന്നത് കുഞ്ഞിന് പഠന വൈകല്യങ്ങള്‍, പെരുമാറ്റ പ്രശ്‌നങ്ങള്‍, വളര്‍ച്ചാ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നേരിടാന്‍ ഇടയാക്കും.
advertisement
9/9
മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുക - നിങ്ങള്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ എപ്പോഴും ശാന്തമായി ഇരിക്കാന്‍ ശ്രമിക്കുക. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന സാഹചര്യമുണ്ടെങ്കില്‍ അത്തരം സാഹചര്യങ്ങളില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിക്കുക. സന്തോഷത്തോടെ തുടരാന്‍ യോഗ, ശ്വസന വ്യായാമങ്ങള്‍, പാട്ട്, നൃത്തം, എന്നിവയെല്ലാം പരിശീലിക്കാം. സന്തുഷ്ടമായ മനസ്സാണ് ആരോഗ്യകരമായ ശരീരത്തിന്റെ താക്കോല്‍.
മലയാളം വാർത്തകൾ/Photogallery/Life/
Safe Motherhood| ഗർഭാവസ്ഥയിൽ സ്ത്രീകൾ ചെയ്യാൻ പാടില്ലാത്തത് എന്തൊക്കെ?
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories