സ്ത്രീകൾ കൂടുതലായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാലുള്ള നേട്ടത്തെക്കുറിച്ച് പുതിയ കണ്ടെത്തൽ
- Published by:user_57
- news18-malayalam
Last Updated:
18നും 45നും ഇടയിൽ പ്രായമുള്ള വനിതാ സന്നദ്ധപ്രവർത്തകരിൽ പരീക്ഷിച്ച പഠന റിപ്പോർട്ടിലെ കണ്ടെത്തൽ പുറത്ത്
advertisement
1/7

ലൈംഗിക ജീവിതത്തെക്കുറിച്ച് (sex life) അടക്കം പറച്ചിൽ നടത്തിയിരുന്ന നാളുകൾ പതിയെ മാറിവരികയാണ്. ഈ മേഖലയിൽ തുറന്ന ചർച്ചകളും പഠനങ്ങളും നടക്കുന്നു. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന പുതിയ പഠനം സ്ത്രീകളും ലൈംഗികജീവിതവും (sex life in women) തമ്മിലെ ഒരു പ്രധാന നേട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ഏറ്റവുമധികം സെക്സ് ലഭിച്ചാൽ സ്ത്രീകൾക്ക് ഒരു വലിയ നേട്ടമുണ്ടെന്നു പഠനം പറയുന്നു
advertisement
2/7
പ്രായപൂർത്തിയായ 20 സ്ത്രീകളിൽ നടത്തിയ ഉത്തേജക പഠനം ന്യൂറോ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ചു. ഗവേഷണത്തിന്റെ ഭാഗമായി, 18 നും 45 നും ഇടയിൽ പ്രായമുള്ള വനിതാ സന്നദ്ധപ്രവർത്തകർ പങ്കെടുത്തിരുന്നു. പഠനത്തിലെ കണ്ടെത്തലുകളെക്കുറിച്ച് കൂടുതലറിയാം (തുടർന്ന് വായിക്കുക)
advertisement
3/7
പ്രായപൂർത്തിയായ 20 സ്ത്രീകളിൽ സ്പർശനവും സെറിബ്രൽ വികസനവും തമ്മിലുള്ള ബന്ധം പഠനം പരിശോധിച്ചു. ഫങ്ഷണൽ മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എഫ്എംആർഐ) ഉപയോഗിച്ച് മസ്തിഷ്കം സ്കാൻ ചെയ്യുമ്പോൾ സന്നദ്ധപ്രവർത്തകർക്ക് അവരുടെ ക്ലിറ്റോറിസുകൾ ഉത്തേജിപ്പിക്കപ്പെട്ടു
advertisement
4/7
ഉത്തേജനത്തിനായി, ഒരു ചെറിയ വൃത്താകൃതിയിലുള്ള വസ്തു ക്ലിറ്റോറിസിന്റെ തലത്തിൽ പ്രയോഗിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു, ഉപകരണം എട്ട് തവണ വൈബ്രേറ്റ് ചെയ്തു, ഓരോ തവണയും 10 സെക്കൻഡ് വീതം, ശേഷം 10 സെക്കൻഡ് വിശ്രമം നൽകി
advertisement
5/7
കഴിഞ്ഞ വർഷം എത്ര തവണ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും ഗവേഷകർ വനിതാ സന്നദ്ധപ്രവർത്തകരോട് ചോദിച്ചു. ഉപകരണം വൈബ്രേറ്റുചെയ്യുമ്പോൾ ഓരോ സ്ത്രീയിലും തലച്ചോറിന്റെ സോമാറ്റോസെൻസറി കോർട്ടെക്സ് മേഖല സജീവമായതായി ഇമേജിംഗിന്റെ ഫലങ്ങൾ സ്ഥിരീകരിച്ചു
advertisement
6/7
ഗവേഷകർ പിന്നീട് ആ മസ്തിഷ്ക ഭാഗത്തിന്റെ കനം അളന്നു - ഏറ്റവും കൂടുതൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി റിപ്പോർട്ട് ചെയ്ത വനിതാ സന്നദ്ധപ്രവർത്തകരിൽ ഇത് കൂടുതൽ ശക്തമാണെന്ന് കണ്ടെത്തി
advertisement
7/7
എന്നിരുന്നാലും, കൂടുതൽ വികസിതമായ സോമാറ്റോസെൻസറി കോർട്ടെക്‌സ് കൂടുതൽ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുമോ, അല്ലെങ്കിൽ കൂടുതൽ ലൈംഗികബന്ധം ആ മസ്തിഷ്ക മേഖലയെ വികസിപ്പിച്ചെടുക്കുമോ എന്ന് സ്ഥിരീകരിക്കാൻ ഗവേഷണത്തിന് കഴിഞ്ഞില്ല
മലയാളം വാർത്തകൾ/Photogallery/Life/
സ്ത്രീകൾ കൂടുതലായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാലുള്ള നേട്ടത്തെക്കുറിച്ച് പുതിയ കണ്ടെത്തൽ