TRENDING:

അന്താരാഷ്ട്ര ജൈവവൈവിധ്യദിനം; പെരിസ്‌റ്റൈലസ് പാരിഷി; വയനാട്ടില്‍ നിന്നും പുതിയ ഇനം ഓര്‍ക്കിഡ്

Last Updated:
എളിമ്പില്ലേരി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പുല്‍മേടുകളിലെ ഈര്‍പ്പമേറിയ പാറകൂട്ടങ്ങള്‍ക്കരികിലായിട്ടാണ് ഓര്‍ക്കിഡ് കുടുംബത്തില്‍ പെട്ട ഈ സസ്യത്തെ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.
advertisement
1/5
അന്താരാഷ്ട്ര ജൈവവൈവിധ്യദിനം; വയനാട്ടില്‍ നിന്നും പുതിയ ഇനം ഓര്‍ക്കിഡ്
കല്പറ്റ: കേരളത്തിന്റെ ജൈവവൈവിധ്യത്തിലേക്ക് പുതിയൊരു രേഖപെടുത്തല്‍ കൂടി. പെരിസ്‌റ്റൈലസ് പാരിഷി സൗത്ത് ഇന്ത്യന്‍ സസ്യസമ്പത്തിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. എളിമ്പില്ലേരി വനമേഖലയോട് ചേര്‍ന്ന് കിടക്കുന്ന പുല്‍മേടുകളിലെ ഈര്‍പ്പമേറിയ പാറകൂട്ടങ്ങള്‍ക്കരികിലായിട്ടാണ് ഓര്‍ക്കിഡ് കുടുംബത്തില്‍ പെട്ട ഈ സസ്യത്തെ ഗവേഷകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞത്.
advertisement
2/5
കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും, ഹിമാലയത്തിലും മാത്രം സാന്നിധ്യമറിയിച്ചിരുന്ന ഈ ഓര്‍ക്കിഡിന്റെ ഇന്ത്യന്‍ മുനമ്പിലെ ആദ്യത്തെ രേഖപ്പെടുത്തലാണിത്. കല്‍ക്കത്തയില്‍ ജനിച്ച, ലോകപ്രശസ്ത സസ്യശാസ്ത്രജ്ഞനായ സി.എസ്.പി പരിഷിന്റെ നാമധേയത്തിലാണ് 1874 കാലഘട്ടത്തില്‍ ഈ സസ്യം രേഖപ്പെടുത്തിയിട്ടുള്ളത്.
advertisement
3/5
വയനാട് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ സീനിയര്‍ ഡയറക്ടര്‍ ഡോ. എന്‍. അനില്‍കുമാര്‍, സീനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ പിച്ചന്‍ എം സലിം, ആലപ്പുഴ സനാതന ധര്‍മ്മ കോളേജ് അദ്ധ്യാപകന്‍ ഡോ. ജോസ് മാത്യു, തിരുവനന്തപുരം ട്രോപ്പിക്കല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനിലെ ഗവേഷകന്‍ ഡോ. എം. സലീം എന്നിവരടങ്ങുന്ന ഗവേഷണ സംഘമാണ് പശ്ചിമഘട്ട മലനിരകളിലെ കണ്ടെത്തലിനു പിന്നില്‍. ചെറുകിഴങ്ങുകളും നേര്‍ത്ത തണ്ടുകളും ക്രീം വര്‍ണ്ണത്തിലുള്ള പൂക്കളും വലിപ്പമേറിയ കേസരങ്ങളുമുള്ള ഈ വാര്‍ഷിക സസ്യം മഴക്കാലത്തിന്റെ ആരംഭത്തോട് കൂടി വളര്‍ന്നു മഴ മാറുന്നതോട് കൂടി ജീവിതചക്രം അവസാനിപ്പിക്കുന്നു
advertisement
4/5
പെരി സ്‌റ്റൈലസ് ജനുസ്സില്‍ ഉള്‍പ്പെടുന്ന 7 ഓളം ഇനങ്ങള്‍ കേരളത്തില്‍ വിവിധ മേഘലകളില്‍ കണ്ട് വരുന്നുണ്ട്. വര്‍ഷങ്ങളായുള്ള നിരന്തര പഠനങ്ങളിലൂടെ ഒട്ടനവധി സസ്യങ്ങളെ വയനാടന്‍ വനമേഖലയില്‍ നിന്നും ശാസ്ത്രലോകത്തിന് മുന്‍പിലെത്തിക്കാന്‍ സലിം പിച്ചന്‍ അടക്കമുള്ള ഗവേഷകര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ കണ്ടെത്തലോടെ 186 ഇനം ഓര്‍ക്കിഡുകളുടെ സാന്നിധ്യം വയനാട്ടിലുള്ളതായും രേഖപ്പെടുത്തപ്പെട്ടു.
advertisement
5/5
കേരളത്തില്‍ ആകമാനമുള്ള ഓര്‍ക്കിഡുകളുടെ എഴുപത് ശതമാനത്തോളം വയനാട്ടിലുണ്ടെന്നും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ ഓര്‍ക്കിഡുകളുടെ വിതരണം ഇവിടുത്തെ നിത്യഹരിതവനങ്ങളുടെ പാരിസ്ഥിതിക പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നുവെന്നും ഈ പഠനങ്ങള്‍ സൂചിപ്പിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Life/
അന്താരാഷ്ട്ര ജൈവവൈവിധ്യദിനം; പെരിസ്‌റ്റൈലസ് പാരിഷി; വയനാട്ടില്‍ നിന്നും പുതിയ ഇനം ഓര്‍ക്കിഡ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories