TRENDING:

International Dog Day| നായ്ക്കളെ ഓമനിച്ച് വളർത്തുന്നത് നല്ലതെന്ന് ശാസ്ത്രം പറയുന്നത് എന്തുകൊണ്ട്?

Last Updated:
അന്താരാഷ്ട്ര ശ്വാന ദിനത്തിൽ, നായ്ക്കളെ ഓമനിച്ച് വളർത്തുന്നത് നല്ലതാണെന്ന് പറയുന്നതിന്റെ കാരണം എന്തെന്ന് നോക്കാം
advertisement
1/8
നായ്ക്കളെ ഓമനിച്ച് വളർത്തുന്നത് നല്ലതെന്ന് ശാസ്ത്രം പറയുന്നത് എന്തുകൊണ്ട്?
 നായ്ക്കളെ ഓമനിച്ച് വളർത്താൻ ഇഷ്ടപ്പെടുന്നവരാണ് അധികവും. എന്നാൽ ഇതുകൊണ്ട് ശാരീരികവും മാനസികവുമായി ചില നേട്ടങ്ങളുമുണ്ട്. അവയെ കുറിച്ച് അറിയാം. (Image: News18 Creative)
advertisement
2/8
 നായ്ക്കളെ നിങ്ങളെ ശാരീരികമായി ഊർജസ്വലരാക്കും. നായ്ക്കളുടെ ഉടമകൾ ആഴ്ചയിൽ 300 മിനിറ്റെങ്കിലും നടക്കാറുണ്ടെന്നാണ് കണക്ക്.  (Image: News18 Creative)
advertisement
3/8
18നും 26നും ഇടയിലുള്ളവരിൽ നടത്തിയ ഒരു പഠനത്തിലെ കണ്ടെത്തൽ പ്രകാരം വളർത്തു നായ്ക്കളെ വളരെയേറെ ഇഷ്ടപ്പെടുന്നവർ അവരുടെ എല്ലാ ബന്ധങ്ങളെയും നന്നായി പരിപാലിക്കുന്നവരാണ്. കൂടുതൽ സഹാനുഭൂതിയുള്ളവരും നേതൃ പദവികൾ ഏറ്റെടുക്കാൻ കഴിവുള്ളവരുമാണ്. (Image: News18 Creative)
advertisement
4/8
മിയാമി യൂണിവേഴ്സിറ്റി, സെയ്ന്റ് ലൂയിസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ സൈക്കോളജിസ്റ്റുകൾ നായ്ക്കളെ വളർത്തുന്നതുകൊണ്ടുള്ള ഗുണങ്ങൾ മനസിലാക്കാൻ മൂന്ന് പരീക്ഷണം നടത്തി. അവർ കണ്ടെത്തിയ കാര്യങ്ങൾ ഇങ്ങനെയാണ്. (Image: News18 Creative)
advertisement
5/8
മൃഗങ്ങളുമായുള്ള മനുഷ്യന്റെ ദീർഘകാല ചികിത്സാ ബന്ധത്തെ സൂചിപ്പിക്കുന്ന ചില വസ്തുതകൾ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. (Image: News18 Creative)
advertisement
6/8
1973ൽ മിഷിഗണിലെ ആൻ ആർബറിലെ കുട്ടികൾക്കുള്ള സൈക്യാട്രിക് ആശുപത്രിയിൽ സ്കീസർ എന്ന നായ ചികിത്സാ ആവശ്യങ്ങൾക്ക് സ്ഥിരമായി ഉണ്ടായിരുന്നു. ( Image: News18 Creative)
advertisement
7/8
മാനസിക സമ്മർദം കുറക്കുന്നതിന് നായ്ക്കളെ വളർ‌ത്തുന്നത് വളരെ നല്ലതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് കൂടുതൽ ഗവേഷണം ആവശ്യമാണെന്ന് വിദഗ്ധർ പറയുന്നത്. (Image: News18 Creative)
advertisement
8/8
ഉത്കണ്ഠ, സമ്മർദ്ദം എന്നിവയെ ഫലപ്രദമായി നേരിടുന്നതിന് നായ്ക്കളെ വളർത്തുന്നത് സഹായകമാകുമെന്ന് 2010 ൽ പ്രസിദ്ധീകരിച്ച ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. നായ്ക്കൾ മാത്രമല്ല, മറ്റ് വളർത്തു മൃഗങ്ങളും ഉടമകൾക്ക് ഒട്ടേറെ ആരോഗ്യവും മാനസികവുമായ ഗുണങ്ങൾ പ്രദാനം ചെയ്യുന്നുണ്ട്. (Image: News18 Creative)
മലയാളം വാർത്തകൾ/Photogallery/Life/
International Dog Day| നായ്ക്കളെ ഓമനിച്ച് വളർത്തുന്നത് നല്ലതെന്ന് ശാസ്ത്രം പറയുന്നത് എന്തുകൊണ്ട്?
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories