നിഴല് പതിക്കാത്ത അത്ഭുതം; തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിൻ്റെ കൗതുകകരമായ ഏഴ് വസ്തുതകള്
- Published by:Sarika N
- news18-malayalam
Last Updated:
യുനെസ്കോയുടെ ലോക പൈതൃകപദവി നേടിയ ക്ഷേത്രമാണ് തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം
advertisement
1/8

തമിഴ്നാട്ടിലെ തഞ്ചാവൂരിന്റെ ഹൃദയഭാഗത്തായാണ് മനോഹരമായ ബൃഹദീശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 1003 നും 1010 നും ഇടയില്‍ ചോള രാജാവായ രാജരാജ ഒന്നാമന്‍ ആണ് ഈ ക്ഷേത്രം നിര്‍മിച്ചത്. പരമശിവനാണ് ഇവിടുത്തെ പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ ഉയരവും സങ്കീര്‍ണമായ കൊത്തുപണികളും ഇവിടെയെത്തുന്ന സന്ദര്‍ശകരെയും ഭക്തരെയും ഒരുപോലെ ആകര്‍ഷിക്കുന്നു. യുനെസ്കോയുടെ ലോക പൈതൃകപദവി നേടിയ ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ അധികമാര്‍ക്കും അറിയാത്ത ഏഴ് വസ്തുതകള്‍ പരിശോധിക്കാം. തിമിഴ്നാട്ടിലെ ട്രിച്ചി വിമാനത്താവളത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ ക്ഷേത്രത്തിലെത്തിച്ചേരാന്‍ കഴിയും. ട്രിച്ചി റെയില്‍വേ സ്റ്റേഷനാണ് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള റെയില്‍വേസ്റ്റേഷന്‍. തഞ്ചാവൂര്‍ ബസ് സ്റ്റേഷനില്‍ നിന്ന് 5.5 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം.
advertisement
2/8
നിഴലില്ലാത്ത ക്ഷേത്രം: ഒരിക്കലും നിഴലില്ലാത്ത ക്ഷേത്രമാണ് ബൃഹദീശ്വര ക്ഷേത്രം. ഈ ക്ഷേത്രത്തെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും കൗതുകരമായ നിഗൂഢതകളിലൊന്നാണ് ഈ നിഴലിന്റെ അഭാവം. ക്ഷേത്രത്തിന് വളരെയധികം ഉയരമുണ്ടെങ്കിലും നിലത്ത് ഒരു നിഴല്‍പോലും വീഴ്ത്തുന്നില്ലെന്നത് ഇവിടെയെത്തുന്നവരെ അത്ഭുതപ്പെടുത്തുന്നു. ക്ഷേത്രത്തിന്റെ രൂപകല്‍പ്പനയാണ് ഈ ഒപ്റ്റിക്കല്‍ ഇല്യൂഷന് കാരണമെന്ന് പറയപ്പെടുന്നു. ക്ഷേത്രനിര്‍മാണത്തിലെ കല്ലുകളുടെ ക്രമീകരണമാണ് ക്ഷേത്രത്തിന്റെ നിഴല്‍ രൂപപ്പെടുന്നത് തടയുന്നത്.
advertisement
3/8
നന്തി പ്രതിമ: ക്ഷേത്ര സമുച്ചയത്തില്‍ പ്രവേശിക്കുമ്പോള്‍ ഭക്തരെ അത്ഭുതപ്പെടുത്തുന്നത് ഒറ്റക്കല്ലില്‍ കൊത്തിയെടുത്ത രണ്ട് ശിലാപ്രതിമകളാണ്. അതിലൊന്ന് 20 ടണ്‍ ഭാരമുള്ള ഭീമാകാരമായ ശിവലിംഗമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്. ഇതിന് പുറമെ ഒരു കല്ലില്‍ തന്നെ കൊത്തിയെടുത്ത നന്തി പ്രതിയും ഇവിടെയുണ്ട്. ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലാണ് ഇത് പ്രതിഷ്ഠിച്ചിരിക്കുന്നത്.
advertisement
4/8
20 ടണ്‍ ഭാരമുള്ള ശിവലിംഗം: ബൃഹദീശ്വര ക്ഷേത്രത്തിലെ ശിവലിംഗം പരമശിവന്റെ ദിവ്യശക്തിയുള്ള വലിയ ശിലാ പ്രതിമയാണ്. ഒറ്റക്കല്ലിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. 20 ടണ്‍ ആണ് ഇതിന്റെ ഭാരം. ഇത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ശിവലിംഗങ്ങളിലൊന്നാണ്. ആത്മീയ പ്രധാന്യത്തിന് പുറമെ അതിന്റെ വലിപ്പവും ഭാരവും ആളുകളെ അത്ഭുതപ്പെടുത്തുന്നു.
advertisement
5/8
താഴികക്കുടം: ബൃഹദീശ്വര ക്ഷേത്രത്തിലെ ഏറ്റവും അത്ഭുതപ്പെടുത്തുന്ന മറ്റൊരുകാര്യം അതിന്റെ ഭീമാകാരമായ താഴികക്കുടമാണ്. 80 ടണ്‍ ആണ് ഇതിന്റെ ഭാരം. പൂര്‍ണമായും ഗ്രാനൈറ്റ് കൊണ്ടാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ആധുനിക എഞ്ചിനീയറിംഗ് ഉപകരണങ്ങളൊന്നും കൂടാതെയാണ് നിര്‍മിച്ചിരിക്കുന്നത്. ഈ വാസ്തുവിദ്യാ അത്ഭുതം ഗുരുത്വാകര്‍ഷണത്തെ വെല്ലുവിളിക്കുന്നു.
advertisement
6/8
81 ഭരതനാട്യ കൊത്തുപണികള്‍: ദക്ഷിണേന്ത്യയിലെ പ്രധാന ക്ലാസിക്കല്‍ നൃത്തരൂപമായ ഭരതനാട്യത്തിലെ 81 ഭാവങ്ങള്‍ ചിത്രീകരിക്കുന്ന സങ്കീര്‍ണമായ കൊത്തുപണികളാണ് ബൃഹദീശ്വര ക്ഷേത്രത്തിന്റെ പ്രധാന ആകര്‍ഷണം. ക്ഷേത്രത്തിന്റെ പുറം ചുവരുകളിലാണ് ഈ ഭാവങ്ങള്‍ കൊത്തുപണി ചെയ്തിരിക്കുന്നത്.ഈ മനോഹരമായ കൊത്തുപണികള്‍ തമിഴ്നാടിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെ അനുസ്മരിപ്പിക്കുന്നു.
advertisement
7/8
പ്രകൃതിദത്ത നിറങ്ങള്‍: പൂക്കള്‍, സുഗന്ധദ്രവ്യങ്ങള്‍, ഇലകള്‍ എന്നിവയില്‍ നിന്ന് നിര്‍മിച്ച പ്രകൃതിദത്ത നിറങ്ങള്‍ ഉപയോഗിച്ചാണ് ക്ഷേത്രത്തിന്റെ ചുവരില്‍ സ്ഥാപിച്ചിരിക്കുന്ന ച്ത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. പൂര്‍ണമായും പരിസ്ഥിതി സൗഹൃദമായ ഈ നിറങ്ങളുടെ ഓരോ സ്പര്‍ശനവും ക്ഷേത്രത്തിന്റെ ദൃശ്യഭംഗി വര്‍ധിപ്പിക്കുന്നതിനൊപ്പം സാംസ്കാരിക പ്രധാന്യം ഓര്‍മിപ്പിക്കുകയും ചെയ്യുന്നു.
advertisement
8/8
ഒരു തരി സിമെന്റില്ല: ആധുനിക കെട്ടിടങ്ങളില്‍ നിന്ന് വ്യത്യസ്തമായി ബൃഹദീശ്വര ക്ഷേത്രം പുരാതന എഞ്ചിനീയറിംഗ് വൈദഗ്ധ്യത്തിന്റെ തെളിവായി നിലകൊള്ളുന്നു. ക്ഷേത്രനിര്‍മാണത്തിന് സിമന്റോ മണ്ണോ അല്ലെങ്കില്‍ അവയ്ക്ക് സമാനമായ ബൈന്‍ഡിംഗ് ഏജന്റുകളൊന്നും ഉപയോഗിച്ചിട്ടില്ല. പകരം പരസ്പരം കല്ലുകള്‍ ബന്ധിപ്പിച്ചാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. ഇത് ഈ ക്ഷേത്രത്തെ ഒരു വാസ്തുവിദ്യാ അത്ഭുതമാക്കി മാറ്റുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
നിഴല് പതിക്കാത്ത അത്ഭുതം; തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രത്തിൻ്റെ കൗതുകകരമായ ഏഴ് വസ്തുതകള്