Love Horoscope April 18| പ്രണയബന്ധത്തില് വൈകാരികമായി പ്രതികരിക്കാതിരിക്കുക; ഒരുമിച്ചുള്ള സമയം ആസ്വദിക്കാനാകും: ഇന്നത്തെ പ്രണയഫലം അറിയാം
- Published by:ASHLI
- news18-malayalam
Last Updated:
വിവിധ രാശികളില് ജനിച്ചവരുടെ 2025 ഏപ്രില് 18ലെ പ്രണയ ഫലം അറിയാം
advertisement
1/12

ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ പൂര്‍ണമായും സ്നേഹത്താല്‍ മൂടപ്പെടാന്‍ ആഗ്രഹിക്കും. പ്രണയം പങ്കാളിയുമായി പങ്കിടാനും ആഗ്രഹിക്കും. എന്നാല്‍, മറ്റ് പ്രതിബദ്ധതകള്‍ നിങ്ങളെ പ്രണയത്തില്‍ നിന്നും അകറ്റി നിര്‍ത്തും. സമയക്കുറവ് കാരണം നിങ്ങള്‍ക്ക് പ്രണയബന്ധങ്ങളില്‍ നിന്നും അകന്നുനില്‍ക്കേണ്ടി വരും. പക്ഷേ, നിങ്ങള്‍ക്ക് വലിയ കാര്യങ്ങള്‍ ഒന്നും തന്നെ ചെയ്യാന്‍ കഴിയുന്നില്ലെങ്കിലും ചെറുതും സ്നേഹനിര്‍ഭരവുമായ കാര്യങ്ങളിലൂടെ നിങ്ങളുടെ പങ്കാളിയോട് പ്രണയം കാണിക്കാന്‍ കഴിയും.
advertisement
2/12
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് നിങ്ങളുടെ പങ്കാളിയെ കുറിച്ച് ആഴത്തില്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന ചില വിവരങ്ങള്‍ ലഭിക്കും. ഇത് നിങ്ങളുടെ പ്രണയ ബന്ധം കൂടുതല്‍ ശക്തമാക്കും. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നിങ്ങളുടെ പങ്കാളി നിങ്ങളെ ആശയക്കുഴപ്പത്തിലാക്കികൊണ്ടിരിക്കുകയാണ്. ആശയക്കുഴപ്പത്തിലാക്കുന്ന സൂചനകളാണ് നിങ്ങളുടെ പങ്കാളി നിങ്ങള്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍, ഈ പെരുമാറ്റത്തിന്റെ കാരണങ്ങള്‍ ഇന്ന് നിങ്ങള്‍ അറിയാനിടയാകും. ഭാവിയില്‍ നിങ്ങളുടെ ബന്ധത്തിന്റെ ദിശ സംബന്ധിച്ച തീരുമാനങ്ങളെടുക്കാന്‍ ഇത് നിങ്ങള്‍ക്ക് സഹായകമാകും.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: എല്ലാ ഭാഗത്തുനിന്നുമുള്ള പ്രതിബദ്ധതകള്‍ കാരണം നിങ്ങള്‍ വളരെ തിരക്കേറിയ ജീവിതം നയിക്കുകയായിരുന്നു. ഇന്ന് നിങ്ങള്‍ക്കുമേലുള്ള ജീവിത സമ്മര്‍ദം കുറഞ്ഞതായി അനുഭവപ്പെടും. പങ്കാളിയുമായും ബന്ധുക്കളുമായും സമയം ചെലവഴിക്കാനും വിശ്രമിക്കാനും നിമിഷങ്ങള്‍ ആസ്വദിക്കാനും ഈ ദിനം പ്രയോജനപ്പെടുത്തുക. പരിചിതമായ കാര്യങ്ങള്‍ നിങ്ങളെ സന്തോഷിപ്പിക്കും. വീട്ടില്‍ നിന്നും പുറത്തേക്ക് മറ്റ് കാര്യങ്ങള്‍ക്കായി പോകുന്നതിനുപകരം ഇന്നത്തെ വൈകുന്നേരം നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുമായി ചെലവിടുന്നതിന് മാറ്റിവെക്കുക. പങ്കാളിക്കൊപ്പം വീട്ടില്‍ ശാന്തമായ സായഹ്നം ആസ്വദിക്കുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിയില്‍ ജനിച്ചവരെ സംബന്ധിച്ച് ഗ്രഹങ്ങളുടെ സ്ഥാനം നിങ്ങളുടെ വഴിയില്‍ ഒര പ്രധാന തടസ്സം വരാന്‍ പോകുന്നതായി സൂചിപ്പിക്കുന്നുണ്ട്. ഇത് നിങ്ങളുടെ പ്രണയ ജീവിതത്തെയും ജോലിയെയും ബാധിക്കും. ഈ സാഹചര്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ പങ്കാളിയുടെ വാക്കുകളോടും പ്രവൃത്തികളോടും വൈകാരികമായി പ്രതികരിക്കരുത്. അവരുടെ ഓരോ പ്രവൃത്തികളും വാക്കുകളും സൂക്ഷ്മമായി ശ്രദ്ധിക്കുക. ഇത് ശരിയായ തീരുമാനം എടുക്കാന്‍ നിങ്ങളെ സഹായിക്കും.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിയിലുള്ളവര്‍ക്കും പ്രണയ കാര്യത്തില്‍ ഇന്നത്തെ ദിവസം ശുഭ സൂചനകളാണ് നല്‍കുന്നത്. നിങ്ങളുടെ പങ്കാളിയുമായി മികച്ച ബന്ധം കെട്ടിപ്പടുക്കുന്നതിനെ കുറിച്ച് നിങ്ങള്‍ സ്വയം ചോദ്യങ്ങള്‍ ചോദിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ മറ്റൊരാളുടെ ആകര്‍ഷണം നേടുമെങ്കിലും ഈ ആകര്‍ഷണം താല്‍ക്കാലികം മാത്രമായിരിക്കും. മികച്ചതും നല്ലവനുമായ പങ്കാളിയെയാണ് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്. നിങ്ങള്‍ അവര്‍ക്കൊപ്പം ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കുക. പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് നിങ്ങളെ കൂടുതല്‍ ശാന്തരാക്കും.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാരെ സംബന്ധിച്ച് ഇന്നത്തെ ദിവസം വളരെ പ്രത്യേകതയുള്ളതായിരിക്കും. നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങള്‍ തുറന്നുപറയാന്‍ ഇന്ന് നിങ്ങള്‍ക്ക് അവസരം ലഭിക്കും. എന്നാല്‍, പിന്നീട് ഖേദിക്കേണ്ടി വരുന്ന കാര്യങ്ങള്‍ തുറന്നുപറയാതിരിക്കാന്‍ ശ്രദ്ധിക്കുക. നിങ്ങളുടെ പോയിന്റ് സംക്ഷിപ്തമായും അര്‍ത്ഥവത്തായും പൂര്‍ത്തിയാക്കുക. നിങ്ങളുടെ പങ്കാളിയോട് തുറന്നുസംസാരിക്കാന്‍ നിങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും. വളരെ ദിവസമായി നിങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന കാര്യം പങ്കാളിയോട് തുറന്നുപറയുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ ജീവിതം എങ്ങനെയുള്ള പങ്കാളിയുമായിട്ടായിരിക്കണം ചെലവഴിക്കേണ്ടതെന്ന് ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് മനസ്സിലാക്കാനാകും. നിങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ ശരിയാണ്. നിങ്ങള്‍ സ്നേഹിക്കപ്പെടാന്‍ ആഗ്രഹിക്കുന്നുണ്ട്. നിങ്ങള്‍ കൂടുതല്‍ കാലം പണത്തിനായി ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. നിങ്ങള്‍ നിങ്ങളുടെ പങ്കാളിയെ കണ്ടെത്തിയിരിക്കുന്നു. അയാളോടുള്ള നിങ്ങളുടെ സമീപനം അതിന്റെ തെളിവാണ്. നിങ്ങളുടെ താല്‍പ്പര്യം തീരുമാനിക്കുന്നതില്‍ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കില്‍ നിങ്ങളുടെ നിങ്ങളുടെ ഹൃദയത്തെ കേള്‍ക്കാന്‍ ശ്രമിക്കുക.
advertisement
8/12
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികരാശിക്കാര്‍ ഒരു പടി പിന്നോട്ട് കടക്കേണ്ട സമയമാണിത്. യുക്തിയുടെ ഉരക്കല്ലിലിട്ട് നിങ്ങളുടെ ബന്ധത്തെ ഉരച്ചുനോക്കി പരീക്ഷിക്കാന്‍ സമയമായിരിക്കുന്നു. നിങ്ങളുടെ പങ്കാളിയെ കുറിച്ച് ഇതുവരെ ലഭിച്ച വിവരങ്ങളെല്ലാം നിങ്ങള്‍ അവഗണിക്കുകയായിരുന്നു. എന്നാല്‍, അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ബന്ധത്തിന്റെ പ്രാധാന്യമോ സ്വാധീനമോ ഇല്ലാതാക്കില്ലെന്ന് നിങ്ങള്‍ മനസ്സിലാക്കുക. നിങ്ങളുടെ ബന്ധത്തെ കുറിച്ച് വിശകലനം ഇക്കാര്യങ്ങള്‍ മനസ്സിലുണ്ടായിരിക്കണം. ഈ സമയത്ത് ചില കടുത്ത തീരുമാനങ്ങള്‍ നിങ്ങള്‍ക്ക് എടുക്കേണ്ടി വന്നേക്കാം.
advertisement
9/12
സാജിറ്റെറിയസ് (Sagttiarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: പ്രണയത്തിന്റെ മാന്ത്രിക സ്പര്‍ശം ഇപ്പോള്‍ നിങ്ങളുടെ മനസ്സിലുണ്ട്. നിങ്ങള്‍ ഇപ്പോള്‍ ഒറ്റയ്ക്കാണെങ്കില്‍ ഒരു പ്രണയബന്ധത്തെ കുറിച്ച് ആലോചിച്ചുതുടങ്ങും. ഒരു പങ്കാളിക്കായി ഗൗരവമായി അന്വേഷിക്കാന്‍ തുടങ്ങും. നിങ്ങള്‍ ഇതിനോടകം ഒരു പ്രണയബന്ധത്തിലാണെങ്കില്‍ ആ ബന്ധം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനെ കുറിച്ചോ അത് അവസാനിപ്പിക്കുന്നതിനെ കുറിച്ചോ ആലോചിക്കേണ്ട ശരിയായ സമയമാണിത്. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ ബന്ധത്തില്‍ വലിയൊരു മാറ്റം ഉണ്ടാകാന്‍ സാധ്യതയുണ്ട്.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിക്കാര്‍ക്ക് നിങ്ങളുടെ പങ്കാളിയുടെ പെരുമാറ്റം വിചിത്രമായി തോന്നിയേക്കും. വിചിത്രമായി പെരുമാറുക മാത്രമല്ല വിചിത്രമായ ആവശ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തേക്കും. അതിനുപിന്നിലുള്ള അദ്ദേഹത്തിന്റെ യുക്തിയും വിചിത്രമായിരിക്കും. നിങ്ങളുടെ ബന്ധത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ എപ്പോഴും ഗൗരവമുള്ള ആളാണെങ്കിലും ചില ആവേശകരമായ കാര്യങ്ങള്‍ പരീക്ഷിക്കാനും ചെയ്യാനും ഇത് പറ്റിയ സമയമാണ്. നിങ്ങള്‍ നിങ്ങളുടെ അമിത ഗൗരവ സ്വഭാവം ഉപേക്ഷിച്ച്, ഉള്ളിലുള്ള കുട്ടിത്തം ആസ്വദിക്കാന്‍ ശ്രമിക്കണം. ഇത് നിങ്ങളുടെ സമ്മര്‍ദം ഒരു പരിധി വരെ കുറയ്ക്കും.
advertisement
11/12
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ നിങ്ങളുടെ പ്രണയ ജീവിതത്തെ അനാവശ്യമായി സങ്കീര്‍ണമാക്കുകയാണ്. നിങ്ങളുടെ മുന്നിലുള്ളത് കാണാനും സ്വീകരിക്കാനും നിങ്ങള്‍ മടിക്കുന്നതാണ് കാരണം. തുറന്ന മനസ്സോടെ സാഹചര്യം വ്യക്തമായി വിലയിരുത്തുകയും അതിനനുസരിച്ച് ശരിയായ പാത തിരഞ്ഞെടുക്കുകയും വേണം. ഏത് പാതയാണ് നല്ലതെന്നും ഏത് വഴിയാണ് ചീത്തയെന്നും നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
advertisement
12/12
പിസെസ് (Piscse മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: പെട്ടെന്ന് നിങ്ങള്‍ക്ക് നിങ്ങളില്‍ ആത്മവിശ്വാസം വര്‍ധിക്കും. നിങ്ങളുടെ പ്രണയബന്ധത്തിന്റെ കാര്യത്തിലായാല്‍ പോലും നിങ്ങളുടെ വേറിട്ട വ്യക്തിത്വം മനസ്സിലാക്കേണ്ടതുണ്ട്. മാന്യമായ അതിരുകള്‍ ഉണ്ടായിരിക്കുന്നത് ബന്ധത്തില്‍ ബഹുമാനം ഉണര്‍ത്തും. ഈ അതിരുകള്‍ തീരുമാനിക്കുന്നതിനെ കുറിച്ച് ആദ്യം ചിന്തിക്കുന്നത് നിങ്ങളായിരിക്കും.
മലയാളം വാർത്തകൾ/Photogallery/Life/
Love Horoscope April 18| പ്രണയബന്ധത്തില് വൈകാരികമായി പ്രതികരിക്കാതിരിക്കുക; ഒരുമിച്ചുള്ള സമയം ആസ്വദിക്കാനാകും: ഇന്നത്തെ പ്രണയഫലം അറിയാം