'ഞാൻ ഈ കസേരയിൽ ഇരിക്കുന്നിടത്തോളം നിനക്ക് സെലക്ഷൻ കിട്ടില്ല'; യുപി രഞ്ജി സെലക്ഷനിലെ ദുരനുഭവം ഓർത്തെടുത്ത് മുഹമ്മദ് ഷമി
- Published by:Naseeba TC
- news18-malayalam
Last Updated:
ഉത്തര്‍പ്രദേശിലെ ഹസ്പുരിലാണ് ഷമി ജനിച്ചതെങ്കിലും യുപിയിലെ രഞ്ജി ടീം സെലക്ഷനിലുണ്ടായ മോശം അനുഭവത്തെ തുടര്‍ന്ന് അദ്ദേഹം പശ്ചിമബംഗാളിലേക്ക് മാറുകയായിരുന്നു.
advertisement
1/7

2023 ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മുഹമ്മദ് ഷമി. ലോകകപ്പിനായുള്ള ടീമംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റ് ആദ്യ പതിനൊന്നില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. പരിക്കേറ്റ ഹാര്‍ദിക് പാണ്ഡ്യക്ക് പകരക്കാരനായി എത്തിയ താരം പിന്നീടുള്ള ഏഴ് മത്സരങ്ങളില്‍ നിന്നായി 24 വിക്കറ്റുകളാണ് സ്വന്തമാക്കിയത്.
advertisement
2/7
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏറെ പ്രധാനപ്പെട്ട കളിക്കാരിലൊരാളാണ് ഷമി. എന്നാല്‍, ടീം ഇന്ത്യയില്‍ ഇടം നേടുന്നതിന് മുമ്പ് ക്രിക്കറ്റ് കരിയറിന്റെ തുടക്കകാലത്ത് വളരെയധികം പ്രതിസന്ധി ഘട്ടങ്ങളിലൂടെ അദ്ദേഹം കടന്നുപോയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ പ്രാദേശിക ടീമിലേക്കുള്ള തെരഞ്ഞെടുപ്പ് മുതല്‍ 2017-ലെ പിതാവിന്റെ വിയോഗം വരെ നിരവധി പരീക്ഷണങ്ങളെയാണ് ഷമി അതിജീവിച്ചത്. അവയെല്ലാം അതിജീവിച്ച് അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍നിര പേസര്‍മാരിലൊരാളായി മാറി.
advertisement
3/7
ഉത്തര്‍പ്രദേശിലെ ഹസ്പുരിലാണ് ഷമി ജനിച്ചതെങ്കിലും യുപിയിലെ രഞ്ജി ടീം സെലക്ഷനിലുണ്ടായ മോശം അനുഭവത്തെ തുടര്‍ന്ന് അദ്ദേഹം പശ്ചിമബംഗാളിലേക്ക് മാറുകയായിരുന്നു.
advertisement
4/7
യുപി രഞ്ജി ടീമില്‍ ഇടം നേടുന്നതിനായി താന്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചും അവിടുന്നുണ്ടായ തിക്താനുഭവങ്ങളെക്കുറിച്ചും അടുത്തിടെ പ്യൂമക്ക് നല്‍കിയ അഭിമുഖത്തില്‍ ഷമി തുറന്നു പറഞ്ഞിരുന്നു. ''യുപി രഞ്ജി ടീമില്‍ ഇടം നേടുന്നതിനായി രണ്ടു വര്‍ഷം ഞാന്‍ ശ്രമിച്ചു. അവസാനഘട്ടത്തില്‍ അവരെന്നെ ചവിട്ടിപ്പുറത്താക്കുകയായിരുന്നു,'' ഷമി പറഞ്ഞു. ''ആദ്യത്തെ വര്‍ഷം എന്നെ തഴഞ്ഞപ്പോള്‍ കാര്യമാക്കി എടുത്തില്ല. എന്നാല്‍, അടുത്ത വര്‍ഷവും സമാനമായ അനുഭവമാണ് എനിക്ക് നേരിടേണ്ടി വന്നത്,'' ഷമി ഓര്‍ത്തെടുത്തു.
advertisement
5/7
യുപി വിട്ട് മറ്റെവിടെയെങ്കിലും തന്റെ ക്രിക്കറ്റ് മോഹം പിന്തുടരാന്‍ തീരുമാനിച്ച കാര്യം അദ്ദേഹം തന്റെ സഹോദരനൊപ്പമിരുന്ന് അഭിമുഖത്തില്‍ വിവരിച്ചു. ''ഇക്കാര്യങ്ങളെല്ലാം എന്റെ സഹോദരന്‍ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അടുത്തവര്‍ഷം ഞാന്‍ സെലക്ഷന് പോയപ്പോള്‍ ഇതേകാര്യം തന്നെ സംഭവിച്ചു. 1600 പേരാണ് അന്ന് സെലക്ഷന് വേണ്ടി എത്തിയത്. മൂന്ന് ദിവസമാണ് സെലക്ഷന്‍ ക്യാംപ് നടന്നത്. ഇവിടെ എന്താണ് നടക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് സഹോദരന്‍ എന്നോട് പറഞ്ഞു. ഇവിടെ ഒരു മേള നടക്കുന്നത് പോലെയാണ്. തുടര്‍ന്ന് അദ്ദേഹം സെലക്ഷന്‍ മേധാവിയുമായി സംസാരിച്ചു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് സഹോദരന് അദ്ദേഹത്തില്‍ നിന്ന് കിട്ടിയത്. ഞാന്‍ ഈ കസേരയില്‍ ഇരിക്കുന്നിടത്തോളം കാലം നിനക്ക് സെലക്ഷന്‍ കിട്ടില്ല എന്നാണ് അദ്ദേഹം പറഞ്ഞതെന്ന്,''ഷമി പറഞ്ഞു.
advertisement
6/7
അവിടെ നിന്നും തിരികെ പോന്ന ഷമി ത്രിപുരയിലെ രഞ്ജി ടീമില്‍ ഇടം നേടാന്‍ ശ്രമം നടത്തി. എന്നാല്‍, അവിടെയും സമാനമായ അനുഭവമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. തുടര്‍ന്ന് കൊല്‍ക്കത്തയിലെ ഒരു ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടിയുള്ള ട്രയലില്‍ അദ്ദേഹം പങ്കെടുക്കുകയും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. മാത്രമല്ല, അദ്ദേഹത്തിന്റെ ഭക്ഷണം, താമസസൗകര്യം എന്നിവയെല്ലാം അവര്‍ ഏറ്റെടുക്കുകയും ചെയ്തു.
advertisement
7/7
ആ ക്ലബ്ബിനുവേണ്ടി കളിക്കുമ്പോള്‍ ഒന്‍പത് മത്സരങ്ങളില്‍ നിന്നായി 45 വിക്കറ്റുകളാണ് നേടിയത്. ഇതിനുശേഷം മടങ്ങുമ്പോള്‍ ടീമിന്റെ മാനേജര്‍ 25,000 രൂപ എനിക്ക് തന്നു. ഒപ്പം ട്രെയിൻ ടിക്കറ്റും. വീട്ടിലെത്തിയ ഞാന്‍ ആ പണം അമ്മയ്ക്ക് കൈമാറി. എന്നാല്‍, പിതാവ് അത് എനിക്ക് തന്നെ തിരികെ നല്‍കി. ആ പണം ഞാന്‍ സമ്പാദിച്ചതാണെന്നും അത് എന്നോട് തന്നെ ഉപയോഗിച്ചുകൊള്ളാനും അദ്ദേഹം പറഞ്ഞു. ആ പണം ഉപയോഗിച്ച് ഞാന്‍ ഷൂവും മറ്റ് സാധനങ്ങളും വാങ്ങുകയായിരുന്നു,'' ഷമി പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Life/
'ഞാൻ ഈ കസേരയിൽ ഇരിക്കുന്നിടത്തോളം നിനക്ക് സെലക്ഷൻ കിട്ടില്ല'; യുപി രഞ്ജി സെലക്ഷനിലെ ദുരനുഭവം ഓർത്തെടുത്ത് മുഹമ്മദ് ഷമി