TRENDING:

വാപ്പയുടെ ചികിത്സയ്ക്ക് ആടിനെ വിറ്റ അസ്ന മോൾക്ക് പകരം ആടിനെ വാങ്ങാൻ സഹായിച്ചവരെ അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടി

Last Updated:
"വാപ്പയുടെ ചികിത്സാർത്ഥം നഷ്ടമായ 'കുഞ്ഞാറ്റ' ആടിന് പകരം ഒരു ആട് വേണം എന്ന മോളുടെ ആഗ്രഹം സാധ്യമാക്കി തന്ന സ്കൂളിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ "
advertisement
1/5
വാപ്പയുടെ ചികിത്സയ്ക്ക് ആടിനെ വിറ്റ അസ്ന മോൾക്ക് പകരം ആടിനെ വാങ്ങാൻ സഹായിച്ചവരെ അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടി
അസ്നയ്ക്ക് ആടിനെ വാങ്ങാൻ സഹായിച്ചവരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി അഭിനന്ദിച്ചത്. അസ്നയ്ക്ക് എഴുതിയ കത്താണ് മന്ത്രി ഫേസ്ബുക്കിൽ പങ്കുവെച്ചത്.
advertisement
2/5
ഇടിഞ്ഞാർ സ്കൂളിലെ ആഗ്രഹപ്പെട്ടിയിൽ അസ്ന മോൾ നിക്ഷേപിച്ച കുറിപ്പ് മന്ത്രി വായിക്കുകയായിരുന്നു. ഓരോ കുട്ടികൾക്കും അവരുടെ ആഗ്രഹങ്ങൾ എഴുതിയിടാനാണ് "ആഗ്രഹപ്പെട്ടി" എന്ന ആശയം മുന്നോട്ടുവെച്ചതെന്നും മന്ത്രി വി ശിവൻ കുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
advertisement
3/5
"വാപ്പയുടെ ചികിത്സാർത്ഥം നഷ്ടമായ 'കുഞ്ഞാറ്റ' ആടിന് പകരം ഒരു ആട് വേണം എന്ന മോളുടെ ആഗ്രഹം സാധ്യമാക്കി തന്ന സ്കൂളിലെ എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ അറിയിക്കാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു"- ഫേസ്ബുക്കിൽ മന്ത്രി കുറിച്ചു.
advertisement
4/5
'വ്യക്തിജീവിതത്തിലെ മോളുടെ നഷ്ടം നികത്താൻ ഒന്നിനും കഴിയില്ല എന്നറിയാം. ഞങ്ങൾ എല്ലാവരും മോളുടെ ഒപ്പം ഉണ്ട്. മോളുടെ അരുമയായി ഈ ആട് വളരട്ടെ. സ്നേഹത്തോടെ അപ്പൂപ്പൻ'- മന്ത്രി വി ശിവൻകുട്ടി തുടർന്ന് എഴുതി.
advertisement
5/5
അസ്ന മോൾക്ക് ആടിനെ സമ്മാനിക്കുന്ന അധ്യാപികമാരും വിദ്യാർഥികളും
മലയാളം വാർത്തകൾ/Photogallery/Life/
വാപ്പയുടെ ചികിത്സയ്ക്ക് ആടിനെ വിറ്റ അസ്ന മോൾക്ക് പകരം ആടിനെ വാങ്ങാൻ സഹായിച്ചവരെ അഭിനന്ദിച്ച് മന്ത്രി ശിവൻകുട്ടി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories