TRENDING:

Money Mantra Sep 29 | ബിസിനസ്സിൽ കരാറുകൾ ലഭിക്കും; അലസത ഒഴിവാക്കുക; ഇന്നത്തെ സാമ്പത്തിക ഫലം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2024 സെപ്റ്റംബർ 29 ലെ സാമ്പത്തിക ഫലം അറിയാം
advertisement
1/12
Money Mantra Sep 29 | ബിസിനസ്സിൽ കരാറുകൾ ലഭിക്കും; അലസത ഒഴിവാക്കുക; ഇന്നത്തെ സാമ്പത്തിക ഫലം
ഏരീസ് (Aries - മേടം രാശി) മാർച്ച് 21 നും ഏപ്രിൽ 19 നും ഇടയിൽ ജനിച്ചവർ: മേടം രാശിക്കാർ ഈ ദിവസം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കും . നിങ്ങളുടെ ബിസിനസ്സ് മേഖല ശക്തി പ്രാപിക്കും. എല്ലാവരെയും ഒരുപോലെ കാണണം. വ്യവസായം, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇത് വളരെ അനുകൂലമായ സമയമാണ്. നിങ്ങൾ ഇപ്പോൾ വളരെ ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കും. അതിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കും. ബിസിനസ്സില്‍ സുപ്രധാന കരാറുകള്‍ ലഭിക്കും ദോഷ പരിഹാരം: മേടം രാശിക്കാർ ഈ ദിവസം ശിവ മന്ത്രം ചൊല്ലുക
advertisement
2/12
ടോറസ് (Taurus - ഇടവം രാശി) ഏപ്രിൽ 20 നും മെയ് 20 നും ഇടയിൽ ജനിച്ചവർ: ഇടവം രാശിക്കാർ ഈ ദിവസം എല്ലാ കാര്യങ്ങളിലും അല്‍പ്പം ജാഗ്രത പാലിക്കാൻ ശ്രമിക്കുക . ഒരു കാര്യത്തിലും നിങ്ങൾ അശ്രദ്ധ കാണിക്കരുത്. രേഖകള്‍ നന്നായി വായിച്ച ശേഷം മാത്രം ഒപ്പ് വയ്ക്കുക . നിങ്ങളുടെ ബിസിനസ് മേഖലയിലെ പ്രവർത്തനങ്ങൾ ഇന്ന് സാധാരണഗതിയിൽ മുന്നോട്ട് പോകും. നന്നായി ആലോചിച്ച ശേഷം മാത്രം ഇപ്പോൾ തീരുമാനങ്ങൾ എടുക്കാൻ ശ്രമിക്കുക . ഇന്ന് ലഭിക്കുന്ന അവസരങ്ങൾ നിങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം ദോഷ പരിഹാരം: ഇടവം രാശിക്കാർ ഈ ദിവസം സരസ്വതി ദേവിയെ ആരാധിക്കുക.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി) മെയ് 21 നും ജൂൺ 21 നും ഇടയിൽ ജനിച്ചവർ: മിഥുനം രാശിക്കാർക്ക് ഈ ദിവസം നിങ്ങളുടെ തൊഴില്‍ മേഖലയിലെ അന്തരീക്ഷം മെച്ചപ്പെടും. അത്യാവശ്യ ജോലികള്‍ വേഗത്തിൽ ചെയ്ത് പൂര്‍ത്തിയാക്കണം. പ്രാഫഷണലുകള്‍ക്ക് അനുകൂല ദിവസമാണ് ഇത് . ബിസിനസില്‍ നിന്ന് ഇന്ന് നിങ്ങൾക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. മത്സരബുദ്ധിയോടെ ബിസിനസ്സിൽ മുന്നേറും. അവസരങ്ങള്‍ ധാരാളം ലഭിക്കുന്ന ദിവസമാണിന്ന്. ദോഷ പരിഹാരം: മിഥുനം രാശിക്കാർ ഈ ദിവസം വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുക
advertisement
4/12
കാൻസർ (Cancer - കർക്കിടകം രാശി) ജൂൺ 22 നും ജൂലൈ 22 നും ഇടയിൽ ജനിച്ചവർ: ഈ രാശിയിൽ ജനിച്ചവരിൽ വാണിജ്യപരമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ അശ്രദ്ധ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സ്വാര്‍ത്ഥതയും അഹങ്കാരവും നിങ്ങൾക്ക് ദോഷം ചെയ്യും. ശാന്തത പാലിച്ച് ഇന്ന് നിങ്ങൾ മുന്നോട്ടു പോകുക . നിയമങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. തൊഴില്‍ രംഗത്ത് നിങ്ങള്‍ സജീവമായി ഇടപെടും. ലാഭശതമാനം വര്‍ധിക്കും. അതോടൊപ്പം സഹപ്രവര്‍ത്തകരുടെ സഹകരണം നിങ്ങൾക്ക് പ്രതീക്ഷിക്കാം ദോഷ പരിഹാരം: ഈ ദിവസം നിങ്ങൾ ചുവന്ന പഴം പാവപ്പെട്ട ഒരാൾക്ക് ദാനം ചെയ്യുക.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23 നും ആഗസ്റ്റ് 22 നും ഇടയിൽ ജനിച്ചവർ: ചിങ്ങം രാശിക്കാർക്ക് ഈ ദിവസം ജോലിസ്ഥലത്ത് ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിക്കാന്‍ സാധിക്കും. ഒരു തരത്തിലുമുള്ള അപവാദങ്ങളിലും പരദൂഷണങ്ങളിലും വിശ്വസിക്കരുത്. നിങ്ങളുടെ സാമ്പത്തിക ലാഭം വര്‍ദ്ധിക്കും. ബിസിനസ്സില്‍ വലിയ ലക്ഷ്യങ്ങള്‍ നേടിയെടുക്കാൻ സാധിക്കുന്ന സമയമാണ്. അതോടൊപ്പം നിങ്ങൾ പൊതുപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകും. ബിസിനസിന് ഈ ദിവസം ഒരു വഴിത്തിരിവായി മാറാം. ദോഷ പരിഹാരം: ചിങ്ങം രാശിക്കാർ ഈ ദിവസം പാവപ്പെട്ട ആളുകൾക്ക് ഭക്ഷണം നൽകുക.
advertisement
6/12
വിർഗോ (Virgo - കന്നി രാശി) ആഗസ്റ്റ് 23 നും സെപ്റ്റംബർ 22 നും ഇടയിൽ ജനിച്ചവർ: കന്നി രാശിക്കാർക്ക് ഈ ദിവസം ജോലി സംബന്ധമായ കാര്യങ്ങളില്‍ അനുകൂലമായ വാര്‍ത്തകള്‍ ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ചില ശുഭ കാര്യങ്ങളില്‍ പങ്കെടുക്കാന്‍ ഇന്ന് അവസരം ലഭിക്കും. അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തും. അതോടൊപ്പം വിലപ്പെട്ട സമ്മാനങ്ങള്‍ നിങ്ങളെത്തേടിയെത്തും. എല്ലാവരില്‍ നിന്നും സഹകരണവും സഹായവും ഇപ്പോൾ നിങ്ങൾക്ക് പ്രതീക്ഷിക്കാം. പ്രണയബന്ധം കൂടുതൽ ശക്തമായി മാറും. ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളെല്ലാം വിജയിക്കാനുള്ള സാധ്യതയും സൂചിപ്പിക്കുന്നു. ദോഷ പരിഹാരം: കന്നി രാശിക്കാർ ഈ ദിവസം ശിവന് വെള്ളം സമർപ്പിക്കുക
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബർ 23 നും ഒക്ടോബർ 23 നും 22 നും ഇടയിൽ ജനിച്ചവർ: തുലാം രാശിക്കാർക്ക് ഈ ദിവസം ബിസിനസില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയും. ജോലിസ്ഥലത്തും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കും. ബിസിനസ്സിൽ ഇന്ന് നിങ്ങൾക്ക് പ്രതീക്ഷിച്ചതിനെക്കാള്‍ ലാഭം ലഭിക്കും. ബിസിനസില്‍ പുതിയ രീതികള്‍ കൊണ്ടുവരാൻ ശ്രമിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കും. ഇപ്പോൾ നിങ്ങൾക്ക് തൊഴില്‍പരമായ പ്രവര്‍ത്തനങ്ങളില്‍ വേഗത കൈവരും . ദോഷ പരിഹാരം: തുലാം രാശിക്കാർ ഈ ദിവസം ഹനുമാന്‍ സ്വാമിയ്ക്ക് ആരതി നടത്തുക
advertisement
8/12
സ്‌കോർപിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബർ 24 നും നവംബർ 21 നും ഇടയിൽ ജനിച്ചവർ: വൃശ്ചിക രാശിക്കാർ ഈ ദിവസം നിയമപരമായ പ്രശ്‌നങ്ങളില്‍ ക്ഷമയോടെ ഇടപെടണം. നിങ്ങളുടെ ദിനചര്യയിലും അല്‍പ്പം ശ്രദ്ധ ആവശ്യമാണ്‌. അനാവശ്യമായ റിസ്‌ക് എടുക്കരുത്. ഇപ്പോൾ നിങ്ങൾ വിവാദങ്ങളില്‍ നിന്ന് സ്വയം വിട്ടുനില്‍ക്കണം. എന്നാൽ ജോലികള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് വരാം. അലസത ഒഴിവാക്കി പ്രവർത്തിക്കാൻ ശ്രമിക്കുക. ദോഷ പരിഹാരം: വൃശ്ചിക രാശിക്കാർ ഈ ദിവസം ഹനുമാന്‍ മന്ത്രം ചൊല്ലുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബർ 22 നും ഡിസംബർ 21നും ഇടയിൽ ജനിച്ചവർ: ധനു രാശിക്കാർക്ക് ഈ ദിവസം നിങ്ങളുടെ ഭൂമി ഇടപാടുകൾ തീര്‍പ്പ് കല്‍പ്പിക്കപ്പെടും. ഇന്ന് നിങ്ങൾ മുതിര്‍ന്നവരുടെ ഉപദേശം സ്വീകരിച്ച ശേഷം മാത്രം പണം നിക്ഷേപിക്കുക. വാണിജ്യപരമായി നേട്ടങ്ങൾ പ്രതീക്ഷിക്കാം. ബിസിനസ്സിൽ നിങ്ങളുടെ ലാഭം വര്‍ധിക്കും. ലക്ഷ്യങ്ങള്‍ പൂര്‍ത്തിയാക്കാനും സാധിക്കും. എല്ലാ മേഖലകളില്‍ നിന്നും വിജയം നേടും. കൂടാതെ വിദ്യാർത്ഥികൾക്ക് ഇന്ന് പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കും ദോഷ പരിഹാരം: ധനു രാശിക്കാർ ഈ ദിവസം പശുവിന് ആഹാരം കൊടുക്കുക.
advertisement
10/12
കാപ്രികോൺ (Capricorn - മകരം രാശി) ഡിസംബർ 22 നും ജനുവരി 19 നും ഇടയിൽ ജനിച്ചവർ: മകരം രാശിക്കാർക്ക് ഈ ദിവസം ജോലിസ്ഥലത്ത് ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ സാധിക്കും. ഇപ്പോൾ നിങ്ങൾ ഭാവിയിലേക്കുള്ള പദ്ധതികള്‍ തയ്യാറാക്കും. വാണിജ്യപരമായി നേട്ടങ്ങള്‍ ഉണ്ടാകുന്ന ദിവസമാണ് ഇത്. ജോലിസ്ഥലത്ത് എല്ലാവരുമായും സഹകരിച്ച് പ്രവര്‍ത്തിക്കും. ബിസിനസില്‍ നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇന്ന് നിങ്ങൾക്ക് സജീവമായി മുന്നോട്ടു പോകാനും സാധിക്കും. ദോഷ പരിഹാരം: മകരം രാശിക്കാർ ഈ ദിവസം ചുവന്ന പഴം പാവപ്പെട്ട ഒരാൾക്ക് ദാനം ചെയ്യുക.
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20 നും ഫെബ്രുവരി 18 നും ഇടയിൽ ജനിച്ചവർ: കുംഭം രാശിക്കാർക്ക് ഈ ദിവസം ഓഫീസിലെ പരിചയസമ്പന്നരായ ആളുകളുടെ ഉപദേശവും പിന്തുണയും നിങ്ങള്‍ക്ക് ഗുണം ചെയ്യും. ഇന്ന് നിങ്ങൾക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി പ്രതീക്ഷിക്കാം. അച്ചടക്കത്തോടെ പെരുമാറും. ഇപ്പോൾ ജീവിതത്തില്‍ പുതിയ നേട്ടങ്ങള്‍ നേടിയെടുക്കും. അതോടൊപ്പം ബിസിനസ്സില്‍ പുരോഗതിയുണ്ടാകും. ഇന്ന് നിരവധി അവസരങ്ങള്‍ നിങ്ങളെ തേടിയെത്താനുള്ള സാധ്യതയുമുണ്ട്. ദോഷ പരിഹാരം: കുംഭം രാശിക്കാർ ഈ ദിവസം ദുര്‍ഗാ ദേവിയ്ക്ക് മധുരം സമര്‍പ്പിക്കുക
advertisement
12/12
പിസെസ് (Pisces - മീനം രാശി) ഫെബ്രുവരി 19 നും മാർച്ച് 20 നും ഇടയിൽ ജനിച്ചവർ: മീനം രാശിക്കാർ ഈ ദിവസം ജോലിയുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിന് മുമ്പ് മേലുദ്യോഗസ്ഥരുടെ ഉപദേശം സ്വീകരിക്കുക. മറ്റുള്ളവര്‍ക്ക് പണം കടം കൊടുക്കരുത്. ഇന്ന് നിക്ഷേപത്തിന്റെ പേരില്‍ തട്ടിപ്പ് നടക്കാന്‍ സാധ്യതയുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇന്ന് നിങ്ങള്‍ കൂടുതൽ താല്‍പ്പര്യം കാണിക്കും. പ്രധാനപ്പെട്ട ജോലികള്‍ കൃത്യസമയത്ത് ചെയ്ത് തീര്‍ക്കണം. ദോഷ പരിഹാരം: മീനം രാശിക്കാർ ഈ ദിവസം സുന്ദരകാണ്ഡം ചൊല്ലുക.
മലയാളം വാർത്തകൾ/Photogallery/Life/
Money Mantra Sep 29 | ബിസിനസ്സിൽ കരാറുകൾ ലഭിക്കും; അലസത ഒഴിവാക്കുക; ഇന്നത്തെ സാമ്പത്തിക ഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories