TRENDING:

COVID 19| കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചത് മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും

Last Updated:
കേറ്ററിങ് സ്ഥാപനങ്ങൾക്കാകെ കണക്കാക്കുന്നത് 15 കോടി രൂപയുടെ നഷ്ടം
advertisement
1/6
കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചത് മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും
കോവിഡ് 19 ആശങ്കയിൽ സംസ്ഥാനത്ത് മാറ്റിവച്ചത് ഏപ്രിൽ 15 വരെയുള്ള മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും. വാർത്താപത്രങ്ങൾ വിവാഹങ്ങളും സൽക്കാരങ്ങളും മാറ്റിവെച്ചുകൊണ്ടുള്ള പരസ്യങ്ങൾ കൂടുകയാണ്.
advertisement
2/6
ബുക്ക് ചെയ്ത ശേഷം റദ്ദാക്കിയ വിവാഹ സൽക്കാരങ്ങൾ മാത്രം 1800 എണ്ണം വരും. കേറ്ററിങ് സ്ഥാപനങ്ങൾക്കാകെ നേരിട്ടുള്ള നഷ്ടം 15 കോടി രൂപവരും.
advertisement
3/6
കേറ്ററിങ് സ്ഥാപനങ്ങളിൽ ഭക്ഷണം ബുക്ക് ചെയ്‌തവർ പിന്മാറാൻ തുടങ്ങിയതോടെ ഒന്നര ലക്ഷം തൊഴിലാളികളാണ് ദുരിതത്തിലായത്. അരിയും മറ്റു സാമഗ്രികളും സ്‌റ്റോക്ക് ചെയ്‌തത് വെറുതെയായി.
advertisement
4/6
പച്ചക്കറി, പാൽ ഉൽപന്നങ്ങൾ, കോഴിയിറച്ചി എന്നിവയ്‌ക്ക് ഓർഡർ നൽകിയതും വെറുതെയായി. ജൈവ പച്ചക്കറികൾ മാത്രം ഉപയോഗിക്കുന്ന കേറ്ററിങ് സ്ഥാപനങ്ങൾ വിവാഹ സീസൺ മുന്നിൽകണ്ട് കർഷകർക്ക് നൽകിയ വാക്ക് പാലിക്കാനാവാത്ത അവസ്ഥയിലാണ്.
advertisement
5/6
അൻപതിൽ താഴെ ആളുകൾ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് മാത്രമേ ഇപ്പോൾ കേറ്ററിങ് സ്ഥാപനങ്ങളുടെ സഹായം തേടുന്നുള്ളൂ. അൻപതിൽ കൂടുതൽ പേർ പങ്കെടുക്കുന്ന സൽക്കാരങ്ങൾക്ക് ഭക്ഷണം നൽകിയാൽ നടപടി നേരിടേണ്ടിവരുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
advertisement
6/6
കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്‌തതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമായി. കോഴി ഉൽപന്നങ്ങൾ പലർക്കും വേണ്ടതായി. ആട്ടിറച്ചി, ബീഫ്, മത്സ്യം എന്നിവയ്ക്ക് വില കുതിച്ചുയരുകയും ചെയ്തു.
മലയാളം വാർത്തകൾ/Photogallery/Corona/
COVID 19| കൊറോണ നിയന്ത്രണങ്ങളെ തുടർന്ന് മാറ്റിവെച്ചത് മൂവായിരത്തോളം വിവാഹങ്ങളും സൽക്കാരങ്ങളും
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories