Numerology 2023 Prediction | നിങ്ങളുടെ ജന്മസംഖ്യ 6 ആണോ? ഈ തീയതികളിൽ ജനിച്ചവരുടെ 2023ലെ വര്‍ഷഫലം
- Published by:user_57
- news18-malayalam
Last Updated:
നിങ്ങളുടെ ജന്മസംഖ്യ ആറ് ( 6, 15, 24 തീയതികളിൽ ജനിച്ചവർ) ആണോ? ഈ തീയതികളിൽ ജനിച്ചവരുടെ സംഖ്യാജ്യോതിഷ പ്രകാരമുള്ള 2023ലെ വര്‍ഷഫലം അറിയാം
advertisement
1/6

ഇവർ കരിയറിൽ മികച്ച പ്രകടനം കാഴ്ച വെക്കുന്നവരും പ്രണയബന്ധങ്ങളും കുടുംബ ബന്ധങ്ങളും നന്നായി കാത്തുസൂക്ഷിത്തുന്നവരും ആയിരിക്കും. അവരുടെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും തമ്മിൽ മികച്ച രീതിയിൽ ബാലൻസ് കൈവരിക്കാനും സാധിക്കും. കുടുംബാംഗങ്ങൾക്ക് എല്ലാ സുഖസൗകര്യങ്ങളും ഇവർ ഉറപ്പു വരുത്തും. ബിസിനസിലെ പങ്കാളികളോടും ഇവർ നന്നായി പെരുമാറും. വളരെ ആകർഷകമായ വ്യക്തിത്വമുള്ളവരായിരിക്കും ഇവർ. പുതിയ സ്ഥലങ്ങളിൽ പോകാനും നല്ല ഭക്ഷണം കണ്ടെത്തി ആസ്വദിക്കാനും ഇവർ സമയം കണ്ടെത്തും. ആഡംബര ജീവിതമാണ് അവർ ആഗ്രഹിക്കുന്നത്. ഇവർ വളരെ ഉദാരമായ മനസുള്ളവരായിരിക്കും. വലിയ സാമൂഹിക ബന്ധങ്ങളും ഇക്കൂട്ടർക്ക് ഉണ്ടായിരിക്കും
advertisement
2/6
6 എന്ന ജൻമസംഖ്യയിൽ ജനിച്ചവർക്ക് 2023 നല്ല വർഷമായിരിക്കും. ജനുവരി, ഫെബ്രുവരി, ഏപ്രിൽ, ജൂലൈ, ഓഗസ്റ്റ്, ഡിസംബർ എന്നിവ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ അനുകൂലമായ മാസങ്ങളാണ്
advertisement
3/6
<strong>കരിയറും സമ്പത്തും</strong> ബിസിനസിൽ മുൻകൂട്ടി ആസൂത്രണം ചെയ്ത് പ്രവർത്തിക്കുന്നത് ഈ വർഷം നിങ്ങളുടെ ലാഭം വർദ്ധിപ്പിക്കും. പങ്കാളിത്ത ബിസിനസുകൾ പ്രതീക്ഷിച്ച ഫലം കാണും. പ്രധാനപ്പെട്ട ബിസിനസ് തീരുമാനങ്ങൾ ജനുവരി, ഫെബ്രുവരി, ഏപ്രിൽ, ഓഗസ്റ്റ് നവംബർ, ഡിസംബർ മാസങ്ങളിൽ എടുക്കുന്നതാണ് നല്ലത്. ജോലിസ്ഥലത്ത് നിങ്ങളുടെ പ്രകടനം വിലയിരുത്തപ്പെടുകയും പ്രോത്സാഹനം ലഭിക്കുകയും ചെയ്യും. വിദേശജോലിയെക്കാൾ ഉയർന്ന വരുമാനവും വളർച്ചയും സംതൃപ്തിയും സ്വന്തം രാജ്യത്തു ചെയ്യുന്ന ജോലിയിൽ നിന്നും ലഭിക്കും. 2023-ൽ, മറ്റുള്ളവരെ അന്ധമായ വിശ്വാസിക്കാതിരിക്കാൻ ശ്രമിക്കുക
advertisement
4/6
<strong>പ്രണയം, ബന്ധം, വിവാഹം</strong> 6 എന്ന ജൻമസംഖ്യയിൽ ജനിച്ചവർ 2023-ൽ ബന്ധങ്ങൾ നന്നായി കാത്തു സൂക്ഷിക്കണം. വ്യക്തവും കൃത്യവുമായ ആശയവിനിമയമാണ് തെറ്റിദ്ധാരണകൾ ഒഴിവാക്കാനും പ്രണയബന്ധങ്ങൾ ശക്തിപ്പെടുത്താനുമുള്ള ഏറ്റവും നല്ല മാർഗം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്യണം. നല്ല ദാമ്പത്യ ജീവിതം നിലനിർത്താൻ പരസ്പരം ഒന്നിച്ച് പരമാവധി സമയം ചെലവഴിക്കുക. പണത്തേക്കാൾ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകണം. അവിവാഹിതർ തങ്ങൾക്കു ചേർന്ന ഇണയെ കണ്ടെത്തുന്നതിൽ ക്ഷമയും വിവേകവും പാലിക്കണം. നവംബർ, ഡിസംബർ മാസങ്ങളിൽ ഇവർ തങ്ങളുടെ നല്ല പാതിയെ കണ്ടെത്താനുള്ള സാധ്യത കൂടുതലാണ്. 2023-ൽ നിങ്ങളുടെ കുടുംബം നിങ്ങളെ വളരെയധികം പിന്തുണയ്ക്കും. കുടുംബത്തിന്റെ പിന്തുണയുടെ ഫലമായി നിങ്ങൾക്ക് വലിയ ഊർജവും ഉത്സാഹവും തോന്നും. ചില ആളുകൾക്ക് നിങ്ങളോട് അസൂയ തോന്നിയേക്കാം. സാമൂഹ്യ ബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നത് ബിസിനസിൽ വളരാൻ സഹായിക്കും
advertisement
5/6
<strong>6 എന്ന ജന്മസംഖ്യയിൽ ജനിച്ചവർ 2023 ൽ ചെയ്യേണ്ട പരിഹാരങ്ങൾ</strong> 1. ശ്രീകൃഷ്ണനും രാധാദേവിക്കും നാളികേരം സമർപ്പിക്കുക 2. തുകൽ ഉൽപന്നങ്ങൾക്ക് പകരം വെള്ളി, റോസ് ഗോൾഡ്, ഡയമണ്ട് എന്നിവ ധരിക്കുക 3. ഒരു വെളുത്ത തൂവാല എപ്പോഴും കൂടെ കരുതുക 4. നിങ്ങളുടെ വീട്ടുജോലിക്കാർക്ക് കോസ്മെറ്റിക് ഉൽപന്നം സമ്മാനമായി നൽകുക 5. എല്ലാ വെള്ളിയാഴ്ചകളിലും ലക്ഷ്മീ ദേവിയോട് പ്രാർത്ഥിക്കുക 6. മാസം, മദ്യം, പുകയില, തുകൽ ഉത്പന്നങ്ങൾ എന്നിവ ഒഴിവാക്കുക
advertisement
6/6
ഭാഗ്യ നിറം - നീല, പിങ്ക് ഭാഗ്യ നമ്പറുകൾ - 6 , 5 ഭാഗ്യ ദിശ - കിഴക്ക്, വടക്ക് ഭാഗ്യ ദിനം - വെള്ളി
മലയാളം വാർത്തകൾ/Photogallery/Life/
Numerology 2023 Prediction | നിങ്ങളുടെ ജന്മസംഖ്യ 6 ആണോ? ഈ തീയതികളിൽ ജനിച്ചവരുടെ 2023ലെ വര്‍ഷഫലം