TRENDING:

ആസാം കാസിരംഗ ദേശീയോദ്യാനത്തിൽ ആനപ്പുറത്തും ജീപ്പിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഫാരി

Last Updated:
മോദിയുടെ സന്ദർശനത്തെത്തുടർന്ന് മാർച്ച് ഏഴ് മുതൽ ഒൻപത് വരെ പുറത്ത് നിന്നുള്ള സന്ദർശകർക്ക് കാസിരംഗയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
advertisement
1/5
ആസാം കാസിരംഗ ദേശീയോദ്യാനത്തിൽ ആനപ്പുറത്തും ജീപ്പിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഫാരി
ആസാം പര്യടനത്തിന്റെ ഭാഗമായി കാസിരംഗ ദേശീയോദ്യാനം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാസിരംഗ ഡയറക്ടർ സൊനാലി ഘോഷും മറ്റ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കുമൊപ്പം ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ആനപ്പുറത്തും ജീപ്പിലുമായി സവാരി നടത്തിയത്. മാർച്ച് എട്ട് മുതൽ പത്ത് വരെ നീളുന്ന പര്യടനത്തിൽ ആസാം, അരുണാചൽ പ്രദേശ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ പ്രധാനമന്ത്രി സന്ദർശിക്കും. മോദിയുടെ സന്ദർശനത്തെത്തുടർന്ന് മാർച്ച് ഏഴ് മുതൽ ഒൻപത് വരെ പുറത്ത് നിന്നുള്ള സന്ദർശകർക്ക് കാസിരംഗയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
advertisement
2/5
യുനെസ്‌കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ച കാസിരംഗ ദേശീയോദ്യാനം സന്ദർശിക്കാൻ തനിക്ക് ഭാഗ്യമുണ്ടായെന്നും, ജൈവ സമ്പന്നമായ ഉദ്യാനത്തിൽ ഒറ്റക്കൊമ്പുള്ള കാണ്ടാമൃഗങ്ങളെ നേരിൽ കാണാൻ തനിക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചു. മാർച്ച് ഏഴ്, എട്ട്, ഒൻപത് തീയതികളിൽ കാസിരംഗയിൽ ഉച്ചക്ക് മുൻപായി സഞ്ചാരികൾക്കുള്ള ജീപ്പ് സവാരികളും മാർച്ച് എട്ട്, ഒൻപത് തീയതികളിൽ ആനസവാരിയും നിർത്തി വയ്ക്കുമെന്ന് വനം വകുപ്പിന്റെ ഡിവിഷണൽ ഓഫീസർ അരുൺ വിഘ്‌നേഷ് അറിയിച്ചു
advertisement
3/5
ഉദ്യാന സന്ദർശനത്തിന് ശേഷം ജോർഹതിൽ നിർമ്മിച്ചിരിക്കുന്ന അഹോം വംശ ഭരണാധികാരിയായിരുന്ന ലചിത് ബർഫുകന്റെ 125 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്യും. തുടർന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിട്ടുള്ള 18,000 കോടി രൂപയുടെ പ്രോജക്ടുകളുടെ ഉദ്‌ഘാടനത്തിനും പുതിയ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിടാനുമായി അദ്ദേഹം മേലെങ് മേതാലി പോത്തറിൽ എത്തും. ചടങ്ങിൽ വച്ച് അദ്ദേഹം പ്രദേശവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കും
advertisement
4/5
മാർച്ച് എട്ടിന് ആസാം പര്യടനം ആരംഭിച്ച ശേഷം മാർച്ച് ഒൻപതിന് രാവിലെ 5.45 ന് മോദി കാസിരംഗ സന്ദർശനത്തിനെത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട പത്രക്കുറിപ്പിൽ പറഞ്ഞിരുന്നു. 10.30 ന് ഇറ്റാനഗറിലെത്തി “വികസിത് ഭാരത് വികസിത് നോർത്ത് ഈസ്റ്റ്” എന്ന പരിപാടിയിൽ പങ്കെടുക്കുകയും സേല തുരങ്കം ഉദ്ഘാടനം ചെയ്യുകയും ചെയ്യും ഒപ്പം 10,000 കോടി രൂപയുടെ പദ്ധതിയായ ഉന്നതി (യുഎൻഎൻഎടിഐ) സ്കീമിനും അദ്ദേഹം തുടക്കമിടും
advertisement
5/5
വരും ദിവസങ്ങളിൽ മണിപ്പൂർ, മേഘാലയ, നാഗാലാ‌ൻഡ്, സിക്കിം, ത്രിപുര, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലായി 55,600 കോടി രൂപയുടെ നിർമ്മാണ പ്രോജക്ടുകൾക്കും പ്രധാനമന്ത്രി തുടക്കം കുറിയ്ക്കും
മലയാളം വാർത്തകൾ/Photogallery/Life/
ആസാം കാസിരംഗ ദേശീയോദ്യാനത്തിൽ ആനപ്പുറത്തും ജീപ്പിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഫാരി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories