TRENDING:

അവർ പിരിഞ്ഞു; അന്ന് കടലിൽ ഒപ്പം മുങ്ങിത്താഴാൻ പോയ കാമുകിയുമായി രൺവീർ അലഹ്ബാദിയ വേർപിരിഞ്ഞു

Last Updated:
കടലിൽ മുങ്ങിത്താഴുന്ന വീഡിയോയിൽ രൺവീർ കാമുകിയുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. മറ്റൊരു പോസ്റ്റിലും അങ്ങനെയുണ്ടായില്ല
advertisement
1/4
അവർ പിരിഞ്ഞു; അന്ന് കടലിൽ ഒപ്പം മുങ്ങിത്താഴാൻ പോയ കാമുകിയുമായി രൺവീർ അലഹ്ബാദിയ വേർപിരിഞ്ഞു
മലയാളികൾക്ക് കുറച്ചു നാളുകൾ വരെ വളരെ വലിയ രീതിയിൽ രൺവീർ അലഹ്ബാദിയ (Ranveer Allahbadia) എന്ന ഇൻഫ്ലുവെൻസറെ പരിചയമില്ലായിരുന്നു. എന്നാൽ, ഒരു വിവാദ പരാമർശത്തോട് കൂടി അതാരെന്നു മനസ്സിലാവുകയും ചെയ്‌തു. കഴിഞ്ഞ ഡിസംബർ മാസത്തിൽ കടലിൽ മുങ്ങി ജീവൻ നഷ്‌ടപ്പെട്ടേക്കും എന്ന നിലയിൽ രൺവീറും കാമുകിയും അകപ്പെട്ടിരുന്നു. അന്ന് ഐ.എ.എസ്. കുടുംബമാണ് ഇരുവരെയും തിരികെ ജീവിതത്തിലേക്ക് മടക്കിയെത്തിച്ചത്. ഇന്നിപ്പോൾ കാമുകിയുമായി രൺവീർ പിരിഞ്ഞു എന്ന വാർത്തയും പുറത്തുവരുന്നു. അന്ന് ആ കുമുകി ആരെന്ന് അധികമാർക്കും പരിചയമില്ലായിരുന്നു
advertisement
2/4
അഭിനേത്രി കൂടിയായ നിക്കി ശർമയാണ് രൺവീറിന്റെ കാമുകി എന്നാണ് ഏറ്റവും ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ട്. ഇന്ത്യ ഹാസ് ഗോട്ട് ലേറ്റന്റ് എന്ന പരിപാടിയിലാണ് രൺവീറിന്റെ വിവാദ പരാമർശം ഉയർന്നത്. മാതാപിതാക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ട പരാമർശമാണ് വിവാദമായി മാറിയത്. എന്നാൽ ഇപ്പോൾ നിക്കി പോസ്റ്റ് ചെയ്ത സ്റ്റോറിയിൽ ഇവർ അകന്നു എന്ന് തന്നെയാണ് ലഭിക്കുന്ന സൂചന. നിക്കി രൺവീറിന്റെ ആകെയുള്ള കാമുകി അല്ലായിരുന്നു എന്ന നിലയിലും ഈ വരികൾ സൂചന നൽകുന്നു (തുടർന്ന് വായിക്കുക)
advertisement
3/4
ശിവ് ശക്തി എന്ന പേരിലെ ഷോയിലൂടെ പരിചിതയായ നിക്കി ശർമയാണ് രൺവീറിന്റെ കൂട്ടുകാരി. ഇവർ ഡേറ്റിങ്ങിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. ബ്രേക്ക്-അപ്പ് സംഭവിച്ചു എന്ന നിലയിൽ നിക്കി പോസ്റ്റ് ചെയ്ത കുറിപ്പാണു ചർച്ചയാവുന്നത്. 'അയാളുടെ പെൺ സുഹൃത്തുക്കൾ, അയാളുടെ പരാജയപ്പെട്ട സ്റ്റേജ് ടോക്കിങ് സ്റ്റേജുകളാണ്. ഒരാളെ പരിചയപ്പെടുന്നത് ഒരു ബന്ധത്തിലേക്ക് നയിക്കപ്പെടാത്ത അവസ്ഥയെയാണ് 'ഫെയ്ൽഡ് ടോക്കിങ് സ്റ്റേജ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഈ ബന്ധവും അവസാനിച്ചു എന്നുവേണം നിക്കി പറയുന്നതിൽ നിന്നും അർത്ഥമാവുക
advertisement
4/4
കൂടാതെ 'അവൾ വെറുമൊരു സുഹൃത്ത്' എന്ന് കൂടി ക്യാപ്‌ഷനുണ്ട്. ഈ റീൽ പോസ്റ്റ് ചെയ്യപ്പെട്ടതും പലരും നിക്കിക്ക് പിന്തുണയുമായി രംഗത്തെത്തി. 'പ്രപഞ്ചം വലുതെന്തോ പ്ലാൻ ചെയ്യുന്നുണ്ട്' എന്നാണ് ഒരാളുടെ കമന്റ്. എന്നാൽ ഇതേക്കുറിച്ച് കൂടുതൽ പറയണമെന്നും നിക്കിയോട് ആവശ്യപ്പെടുന്നവരുണ്ട്. കടലിൽ മുങ്ങിത്താഴുന്ന വീഡിയോയിൽ രൺവീർ കാമുകിയുടെ മുഖം വെളിപ്പെടുത്തിയിരുന്നില്ല. മറ്റൊരു പോസ്റ്റിലും അങ്ങനെയുണ്ടായില്ല. അതിനാൽ അജ്ഞാതയായിരുന്ന കാമുകി ആരെന്ന് മനസിലാക്കാനും ആരാധകർക്ക് ഇതോടു കൂടി അവസരം ലഭിച്ചു കഴിഞ്ഞിരിക്കുന്നു
മലയാളം വാർത്തകൾ/Photogallery/Life/
അവർ പിരിഞ്ഞു; അന്ന് കടലിൽ ഒപ്പം മുങ്ങിത്താഴാൻ പോയ കാമുകിയുമായി രൺവീർ അലഹ്ബാദിയ വേർപിരിഞ്ഞു
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories