ആധിയും വ്യാധിയും അകറ്റാനെത്തുന്ന ആടിവേടൻ; കർക്കടക മാസത്തിലെത്തുന്ന കുട്ടിത്തെയ്യങ്ങൾ
- Published by:Naseeba TC
- news18-malayalam
Last Updated:
പഞ്ഞമാസമായ കര്‍ക്കിടകത്തിന്റെ ദോഷങ്ങള്‍ ഇല്ലാതാക്കി വീട്ടില്‍ ഐശ്വര്യം വരുത്താനാണ് ആടിവേടന്‍ എത്തുന്നതെന്നാണ് വിശ്വാസം ( ചിത്രങ്ങൾ, കടപ്പാട്: സിജിത്ത് കരിവെള്ളൂർ)
advertisement
1/9

കര്‍ക്കിടകത്തില്‍ ജനങ്ങളുടെ ആധിയും വ്യാധിയും അകറ്റാനായി എത്തുന്ന ആടിവേടന്‍ തെയ്യങ്ങള്‍. കര്‍ക്കിടകം ഒന്നു മുതല്‍ സംക്രമം വരെയാണ് കര്‍ക്കിടക തെയ്യങ്ങള്‍ വീടുകള്‍ സന്ദര്‍ശിക്കുക.
advertisement
2/9
പഞ്ഞമാസമായ കര്‍ക്കിടകത്തിന്റെ ദോഷങ്ങള്‍ ഇല്ലാതാക്കി വീട്ടില്‍ ഐശ്വര്യം വരുത്താനാണ് ആടിവേടന്‍ എത്തുന്നതെന്നാണ് വിശ്വാസം. ഉത്തരകേരളത്തിലെ പലഭാഗത്തും ആടിവേടന്‍ തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട്.
advertisement
3/9
സാധാരണ തെയ്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ തെയ്യങ്ങൾ കെട്ടുന്നത് ചെറിയ കുട്ടികൾ ആണ്. ക്ഷേത്രങ്ങളിലോ കാവുകളിലോ കെട്ടിയാടുന്നതിനു പകരം ഈ കുട്ടിത്തെയ്യങ്ങൾ ഓരോ വീടുകളിലും കയറി ഇറങ്ങും.
advertisement
4/9
പാര്‍വ്വതിയും പരമേശ്വരനുമാണ് ഈ തെയ്യങ്ങളുടെ അടിസ്‌ഥാനം. ആടി എന്ന പാര്‍വ്വതി വേഷം കെട്ടുന്നത് വണ്ണാന്‍ സമുദായത്തിലെ കുട്ടികളും വേടന്‍ എന്ന ശിവവേഷം കെട്ടുന്നത് മലയന്‍ സമുദായത്തിലെ കുട്ടികളുമാണ്.
advertisement
5/9
വേടന്‍ ആണ് ആദ്യം വരുന്നത്. മാസത്തിന്റെ പകുതി ആകുമ്പോഴേക്കും ആടിയും വരും. കോലക്കാരുടെ വീടുകളില്‍ നിന്ന് കെട്ടിപ്പുറപ്പെടുന്ന ആടി വേടന്മാന്‍ക്ക് യാത്രാവേളയില്‍ അകമ്പടിയായി ചെണ്ട കൊട്ടാറില്ല. വീട്ടു പടിക്കല്‍ എത്തുമ്പോള്‍ മാത്രമേ ചെണ്ടകൊട്ടൂ. ഒറ്റ ചെണ്ട മാത്രമേ പതിവുളളൂ.
advertisement
6/9
വണ്ണാന്‍, മലയന്‍ കോപ്പാളന്‍ തുടങ്ങിയ വിഭാഗകാരാണ് ആടി വേടന്‍ കെട്ടുന്നത്. ഓരോ വിഭാഗങ്ങളും പ്രത്യേക ദൈവ സങ്കല്‍പ്പങ്ങള്‍ അനുസരിച്ചാണ് തെയ്യം കെട്ടുക. ആടിവേടന്മാര്‍ ആടി മഞ്ഞള്‍ പൊടിയും ചുണ്ണാമ്പും ചേര്‍ത്ത ഗുരുതി വെള്ളം മുറ്റത്ത് കത്തിച്ചുവെക്കുന്ന നില വിളക്കിന് ചുറ്റം ഒഴിക്കുന്നതോടെ ദോഷങ്ങള്‍ പടിയിറങ്ങുമെന്നാണ് വിശ്വാസം.
advertisement
7/9
തെയ്യം കലാകാരന്മാര്‍ക്ക് ഉപജീവന മാര്‍ഗ്ഗം ഇല്ലാത്ത കര്‍ക്കിടകത്തില്‍ ദാരിദ്ര്യം അകറ്റാനുള്ള മാര്‍ഗ്ഗം കൂടിയായിരുന്നു പണ്ട് കാലത്ത് ആടിവേടന്‍ തെയ്യം. വീട്ടിലെത്തുന്ന തെയ്യത്തിന് ദക്ഷിണയായി പണവും നെല്ലും തേങ്ങയും വെള്ളരിക്കയും നല്‍കും.
advertisement
8/9
കോലം കെട്ടാന്‍ പുതുതലമുറയില്‍ ആളില്ലാതായതോടെ ആടിവേടന്‍മാര്‍ അന്യം നിന്നുപോയിരിക്കുന്ന അവസ്ഥയാണിന്ന്. കര്‍ക്കിടകത്തിലെ ഏഴാം നാള്‍ തുടങ്ങി പതിനാറാം നാള്‍ വരെയാണ് മലയസമുദായത്തില്‍പ്പെട്ടവര്‍ക്ക് ആടിവേടന്‍ കെട്ടി വീടുകളില്‍ പോകാന്‍ അവകാശമത്രേ.
advertisement
9/9
പതിനാറു മുതല്‍ ഇരുപത്തെട്ടാം നാള്‍ വരെയുള്ള ദിവസങ്ങളില്‍ വണ്ണാന്‍ സമുദായക്കാര്‍ക്കും ആടിവേടന്‍ കെട്ടി വീടുകളില്‍ പോകാം. പാർവ്വതീരൂപമായ ആടിത്തെയ്യത്തെ കർക്കിടോത്തി എന്നും വിളിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Life/Religion/
ആധിയും വ്യാധിയും അകറ്റാനെത്തുന്ന ആടിവേടൻ; കർക്കടക മാസത്തിലെത്തുന്ന കുട്ടിത്തെയ്യങ്ങൾ