TRENDING:

മൂന്ന് നൂറ്റാണ്ട് ചരിത്രമുള്ള 'പെട്ടിവരവ്'; തട്ടാൻ കുഞ്ഞേലുവിന് ആദരമര്‍പ്പിച്ച് മലപ്പുറം വലിയ പള്ളിയിലേക്ക് അപ്പങ്ങളെത്തി

Last Updated:
നൂറ്റാണ്ടുകൾക്ക് മുൻപ് ഒരു പോരാട്ടത്തിൽ മുസ്ലിം സുഹൃത്തുക്കൾക്ക് ഒപ്പം വീര ചരമം പ്രാപിച്ച തട്ടാൻ കുഞ്ഞേലുവിൻ്റെ അനന്തര തലമുറ ആണ് അപ്പം സമർപ്പിക്കുന്നത്.
advertisement
1/10
3 നൂറ്റാണ്ട് ചരിത്രമുള്ള 'പെട്ടിവരവ്';തട്ടാൻ കുഞ്ഞേലുവിന് ആദരമര്‍പ്പിച്ച് മലപ്പുറം വലിയ പള്ളിയിലേക്ക് അപ്പങ്ങളെത്തി
നൂറ്റാണ്ടുകൾക്ക് മുൻപ് തുടങ്ങിയ ഒരു മത സൗഹാർദ്ദ അനുസ്മരണത്തിന്റെ പിന്തുടർച്ച  പതിവ് തെറ്റിക്കാതെ ആചരിക്കുകയാണ് മലപ്പുറത്തെ ഒരു ഹൈന്ദവ കുടുംബം. മലപ്പുറം വല്യങ്ങാടി വലിയ ജുമാ മസ്ജിദ് പള്ളിയിലേക്ക് അങ്ങാടിത്തലക്കൽ കുടുംബത്തിൽ നിന്നും ഇക്കുറിയും അപ്പം എത്തിച്ചു. പെട്ടി വരവ് എന്ന് പേരിട്ട ഈ ചടങ്ങിന് പിന്നിൽ മത മൈത്രിയുടെ വലിയ ഒരു ചരിത്രം ഉണ്ട്.
advertisement
2/10
അങ്ങാടിത്തലക്കൽ വീട്ടിലിരുന്ന് മുസ്ലീം മത പണ്ഡിതൻ പ്രാർത്ഥനകൾ ഉരുവിടുമ്പോൾ കുടുംബാംഗങ്ങൾ എല്ലാം നിശബ്ദമായി കൈ കൂപ്പി നിൽക്കുകയായിരുന്നു.പ്രാർത്ഥനകൾക്ക് ശേഷം അപ്പം നിറച്ചക്കുട്ടകളുമായി കുടുംബാംഗങ്ങൾ വലിയങ്ങാടി പള്ളിയിലേക്ക് യാത്ര തിരിച്ചു.
advertisement
3/10
  മൂന്ന് നൂറ്റാണ്ടിലധികമായി ഈ പതിവ് തുടങ്ങിയിട്ട്. ഇതിന് പിന്നിലെ ചരിത്രം ഇങ്ങനെ. ദേശത്തെ തട്ടാൻ ആയിരുന്നു കുഞ്ഞേലു..ദേശം വാണിരുന്ന പാറ നമ്പിക്ക് എതിരെ മുസ്ലിം സഹോദരന്മാർക്ക് ഒപ്പം പോരാടിയ കുഞ്ഞേലു അവർക്ക് ഒപ്പം വീര ചരമം പ്രാപിച്ചു.  കുഞ്ഞേലു അടക്കം 44 പേരെ പള്ളിയോട് ചേർന്ന് തന്നെ ഖബറടക്കി.
advertisement
4/10
ചരിത്രകാരൻ കൂടിയായ ഹംസ യോഗ്യൻ പറയുന്നു." സാമൂതിരി നാട് ഭരിച്ചിരുന്ന കാലം.. അന്ന് ഈ മേഖല ഭരിച്ചിരുന്നത് പാറ നമ്പിമാർ ആണ്. കരം പിരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടായിരുന്നു. മുസ്ലിം സമുദായത്തിൽ പെട്ടവരായിരുന്നു നടപടികളെ എതിർത്തിരുന്നത്. കുഞ്ഞേലു പ്രദേശത്തെ തട്ടാൻ കുടുംബത്തിൽ പെട്ട ആളായിരുന്നു. ഇദ്ദേഹത്തിൻ്റെ സുഹൃത്തുകൾ എല്ലാം മുസ്ലിംങ്ങൾ ആയിരുന്നു. 
advertisement
5/10
ഒരിക്കൽ പാറ നമ്പിയുടെ സൈനികരും നാട്ടുകാരും തമ്മിൽ പോരാട്ടം ഉണ്ടായി. അന്ന് ഇന്നത്തെ വലിയ പള്ളിയുടെ സ്ഥാനത്ത് മറ്റൊരു ചെറിയ മസ്ജിദ് ആയിരുന്നു. സൈന്യത്തെ എതിർക്കുന്നവർ എല്ലാം അവിടെ ആയിരുന്നു. കുഞ്ഞേലുവും പള്ളിയിൽ എത്തി അവർക്കൊപ്പം ചേർന്നു. അവർക്ക് ഒപ്പം വീര ചരമം പ്രാപിച്ചു. കുഞ്ഞേലുവിനെയും അവിടെ ഖബറടക്കി. "
advertisement
6/10
അങ്ങാടിതലക്കൽ തറവാട്ടുകാർ മൂന്ന് നൂറ്റാണ്ടായി ഈ പള്ളിയിലേക്ക് അപ്പം കൊണ്ട് പോയി സമർപ്പിക്കുന്ന ചടങ്ങ് തുടരുന്നു..മുടങ്ങിയത് അല്പകാലം മാത്രം." ഞങ്ങൾക്ക് ഇത് പാരമ്പര്യമായി തുടരുന്ന ആചാരമാണ്..മുന്നൂറു കൊല്ലത്തിൽ അധികമായി ഈ ചടങ്ങ് തുടങ്ങിയിട്ട്..ഇത് ഞങ്ങളുടെ കാലം കഴിയുന്ന വരെ ഇങ്ങനെ തുടരുക തന്നെ ചെയ്യും...ഇടക്കാലത്ത് ഒരു 20 കൊല്ലത്തോളം എന്തോ കാരണത്താൽ മാത്രം ആണ് ഇത് മുടങ്ങിയത്." തറവാട്ടിലെ അംഗങ്ങളായ ശ്രീധരനും രാധാകൃഷ്ണനും പറയുന്നു.
advertisement
7/10
മതസൗഹാർദ്ദത്തിന്റെ വലിയ സന്ദേശം പകർന്നു നൽകുന്ന ഒരു ചടങ്ങ് കൂടിയാണ് ഇന്ന് ഈ പെട്ടി വരവ്" ഇത് ഞങ്ങളെല്ലാം ഒരുപോലെ ആചരിക്കുക ആണ്.
advertisement
8/10
പള്ളിയിൽ ഖബറടക്കപ്പെട്ട ഹൈന്ദവ സമുദായത്തിൽ പെട്ട ഒരാളുടെ പിന്തലമുറക്കാർ അപ്പങ്ങൾ ഉണ്ടാക്കി പള്ളിയിൽ പ്രാർത്ഥനാപൂർവം സമർപ്പിക്കുക എന്നത് മത സൗഹാർദ്ദത്തിൻ്റെ മറ്റ് എവിടെയും കാണാത്ത സന്ദേശം ആണ് ലോകത്തിന് നൽകുന്നത് " ഉപ്പൂടൻ ഷൗക്കത്ത് പറഞ്ഞു
advertisement
9/10
അപ്പങ്ങൾ നിറച്ച്  കൊട്ടകൾ പള്ളിക്ക് അടുത്തുവച്ച് തന്നെ സ്വീകരിക്കും.. തുടർന്ന് പള്ളിയിലേക്ക് കൊണ്ടുപോകും.. ഖബറിടത്തിനരികിൽ പ്രാർത്ഥനകൾ നടത്തും.തുടർന്ന് അപ്പം എല്ലാവർക്കും നൽകും
advertisement
10/10
ഒരുകാലത്ത് മേഖലയിലെ മുസ്ലിം സമുദായത്തെ ഏറെ വിഷമിപ്പിച്ച പാറ നമ്പിയുടെ പിന്തലമുറക്കാരാണ് പ്രായശ്ചിത്താർത്ഥം  നിലവിലുള്ള ഈ വലിയ ജുമാ മസ്ജിദ് പള്ളി സ്ഥാപിച്ചത് എന്നത് മറ്റൊരു ചരിത്രം.. ചുരുക്കത്തിൽ മലപ്പുറത്തിന്റെ മതേതര മനസ്സിൻറെ പ്രതിഫലനങ്ങൾ ആണ് വലിയ ജുമാ മസ്ജിദും കാലങ്ങളായി തുടരുന്ന പെട്ടി വരവ് ചടങ്ങും..
മലയാളം വാർത്തകൾ/Photogallery/Life/Religion/
മൂന്ന് നൂറ്റാണ്ട് ചരിത്രമുള്ള 'പെട്ടിവരവ്'; തട്ടാൻ കുഞ്ഞേലുവിന് ആദരമര്‍പ്പിച്ച് മലപ്പുറം വലിയ പള്ളിയിലേക്ക് അപ്പങ്ങളെത്തി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories