തിരുപ്പതി ഭഗവാന് സ്വർണ്ണ ശംഖും ആമയുടെ വിഗ്രഹവും സമർപ്പിച്ച് നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇവ ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ ശുദ്ധീകരണത്തിനായി ഉപയോഗിക്കും
advertisement
1/5

ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും തിരുപ്പതി ഭഗവാന് സ്വർണ്ണ ശംഖ് സ്വർണ്ണ ആമയുടെ വിഗ്രഹം എന്നിവ സമർപ്പിക്കുകയും ഉദാരമായ സംഭാവന നൽകുകയും ചെയ്തു. ഇവ ക്ഷേത്രത്തിലെ വിഗ്രഹങ്ങളുടെ ശുദ്ധീകരണത്തിനായി ഉപയോഗിക്കും.
advertisement
2/5
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പേരുകേട്ട ദമ്പതികളാണ് നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും. 2021ൽ ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്‌സൺ സുധ മൂർത്തി കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 100 കോടിയിലധികം രൂപ വാഗ്ദാനം ചെയ്തിരുന്നു.
advertisement
3/5
“എന്റെ പ്രാഥമിക ലക്ഷ്യം ഒരിക്കലും സമ്പത്ത് സമ്പാദിക്കലായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം പണത്തിന് കാര്യമായ പ്രാധാന്യമില്ല. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പത്ത് സൃഷ്ടിക്കുന്നതിനും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വ്യക്തികളെ ഉയർത്താൻ കഴിയും, ഇത് നേടുന്നതിൽ സംരംഭകത്വം ഒരു പ്രധാന പങ്ക് വഹിക്കുന്നു", ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് കോൺക്ലേവിൽ മണികൺട്രോളിന് നൽകിയ അഭിമുഖത്തിൽ നാരായണ മൂർത്തി പറഞ്ഞു.
advertisement
4/5
1981-ൽ നാരായണമൂർത്തി 10,000 രൂപയിൽ നിന്നാണ് നിലവിൽ 80 ബില്യൺ ഡോളറിന്റെ വിപണി മൂലധനം ഉള്ള ഇൻഫോസിസ് ഉണ്ടായതെന്ന് സുധ മൂർത്തി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.
advertisement
5/5
ഞാൻ വിവാഹിതയായപ്പോൾ, അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി എപ്പോഴും കുറച്ച് പണം മാറ്റിവെക്കാൻ അമ്മ എന്നെ ഉപദേശിച്ചിരുന്നു, വസ്ത്രങ്ങളോ ആഭരണങ്ങളോ വാങ്ങാൻ ഈ പണം ഉപയോഗിക്കരുതെന്നും അമ്മ പറഞ്ഞിരുന്നു. അമ്മയുടെ വാക്കുകൾ അനുസരിച്ച്, ഇരുവരുടെയും വരുമാനത്തിൽ നിന്ന് ഓരോ പങ്ക് വീതം മാറ്റി വച്ചിരുന്നു. അങ്ങനെ ഭർത്താവ് പോലും അറിയാതെ വർഷങ്ങളായി താൻ സ്വരൂപിച്ച തന്റെ സ്വകാര്യ എമർജൻസി ഫണ്ടിൽ നിന്നാണ് ഇൻഫോസിസിന് വേണ്ട 10,000 രൂപ ഉണ്ടായതെന്നും സുധാ മൂർത്തി വെളിപ്പെടുത്തി.
മലയാളം വാർത്തകൾ/Photogallery/Life/Religion/
തിരുപ്പതി ഭഗവാന് സ്വർണ്ണ ശംഖും ആമയുടെ വിഗ്രഹവും സമർപ്പിച്ച് നാരായണ മൂർത്തിയും ഭാര്യ സുധാ മൂർത്തിയും