TRENDING:

Maha Shivratri 2023| തൃപ്പരപ്പ് അരുവിയിൽ ശിവാലയ ഭക്തർ; ഭക്തിനിർഭരമായി ശിവാലയ ഓട്ടം

Last Updated:
തൃപ്പരപ്പ് അരുവിയിലും ക്ഷേത്രത്തിലും വൻ ഭക്തജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്
advertisement
1/11
തൃപ്പരപ്പ് അരുവിയിൽ ശിവാലയ ഭക്തർ; ഭക്തിനിർഭരമായി ശിവാലയ ഓട്ടം
കന്യാകുമാരി: ആചാരപ്പെരുമയോടെ കന്യാകുമാരിയിലെ ശിവാലയ ഓട്ടം പുരോഗമിക്കുന്നു. വെള്ളിയാഴ്ച വൈകിട്ടോടെ മുഞ്ചിറയ്ക്കു സമീപത്തുള്ള തിരുമല ക്ഷേത്രത്തിൽനിന്നാണ് ചടങ്ങിനു തുടക്കംകുറിച്ചത്.
advertisement
2/11
തൃപ്പരപ്പ് അരുവിയിലും ക്ഷേത്രത്തിലും വൻ ഭക്തജനത്തിരക്കാണ് ഇന്ന് അനുഭവപ്പെട്ടത്. മുൻകാലങ്ങളിൽ മഹാശിവരാത്രിക്കു തലേദിവസം വൈകുന്നേരം തിരുമലയപ്പനെ തൊഴുതാണ് ശിവാലയ ഓട്ടം ആരംഭിച്ചിരുന്നത്. കഴിഞ്ഞ ഏതാനും വർഷമായി രാവിലെതന്നെ ഓട്ടം ആരംഭിക്കുന്ന ഭക്തരുമുണ്ട്. വെള്ളിയാഴ്ച പുലർച്ചെതന്നെ ഭക്തർ ഓടിത്തുടങ്ങി.
advertisement
3/11
കന്യാകുമാരി ജില്ലയിലെ ചരിത്രപ്രധാനമായ 12 ശിവക്ഷേത്രങ്ങളിലാണ് ഭക്തർ ദർശനം നടത്തുന്നത്. കാവി വസ്ത്രവും കഴുത്തിൽ രുദ്രാക്ഷമാലയും, കൈയിൽ ഭസ്മ സഞ്ചിയും വീശരറിയുമായി ശിവ ഭഗവാനെ ഭക്തർ കാൽനടയായി 12 ക്ഷേത്രങ്ങളിൽ എത്തി ദർശനം നടത്തുന്നതിനാണ് ശിവാലയ ഓട്ടം എന്ന് പറയുന്നത്.
advertisement
4/11
ശൈവ വൈഷ്ണവ ബന്ധം ഊട്ടിയുറപ്പിക്കുന്ന ശിവാലയ ഓട്ടം കന്യാകുമാരി ജില്ലയിൽ മാത്രമാണ് നടക്കുന്നത്. 110 കിലോമീറ്റർ കുംഭമാസത്തിലേ വേനൽ വെയിലിൽ കാൽ നടയായി ഭക്തർ മുഞ്ചിറ ക്ഷേത്രത്തിലെ സന്ധ്യാ ദീപാരാധന തൊഴുത്തിറങ്ങുന്നതാണ് പഴയ ആചാരം. എന്നാൽ ഇപ്പോൾ ഇന്നലെ രാവിലെ മുതൽ കാൽ നടയും വാഹനങ്ങളിലുമായി ധാരാളം പേർ എത്തുന്നുണ്ട്.
advertisement
5/11
മുഞ്ചിറയിലെ തിരുമല മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് ശിവാലയ ഓട്ടം ആരംഭിച്ചത്. മല മുകളിൽ ഇരിക്കുന്ന ശിവ ഭാഗവനെ തൊഴുത ശേഷം 'ഗോവിന്ദാ ഗോപാല ' എന്ന മന്ത്രം ഉച്ചത്തിൽ മുഴക്കി കൊണ്ട് ഭക്തർ പടിയിറങ്ങും.
advertisement
6/11
താമ്രഭരണി നദി തീരത്താണ് രണ്ടാമത്തെ ക്ഷേത്രമായ തിക്കുറിശ്ശി ക്ഷേത്രം. മൂഞ്ചിറയിൽ നിന്ന് 12 കിലോമീറ്ററാണ് ഇവിടേക്ക്. തൃപ്പരപ്പ് ക്ഷേത്രത്തിലേക്ക് എത്താൻ 14 കിലോമീറ്റർ. നാലാമത്തെ ക്ഷേത്രമായ തിരുനന്ദിക്കരയിൽ എത്താൻ എട്ട് കിലോമീറ്ററും സഞ്ചരിക്കണം
advertisement
7/11
പൊന്മന, പന്നിപ്പാകം, പത്മനാപുരത്തെ കൽക്കുളം, മേലാങ്കോട്, തിരുവിടയക്കോട്, തിരുവിതാംകോട്, തൃപ്പന്നികോട്, തിരുനട്ടാലം ക്ഷേത്രങ്ങളിൽ ദർശനം നടത്തി നട്ടാലം ക്ഷേത്രത്തിൽ തൊഴുതിറങ്ങിയാൽ ശിവാലയ ഓട്ടം പൂർത്തിയാക്കും.
advertisement
8/11
ശിവരാത്രി ദിവസം 12 വർഷത്തിലൊരിക്കൽ ഓരോ ക്ഷേത്രങ്ങളിൽ നടത്താറുള്ള ഘൃതധാരാ ഇത്തവണ തിരുവിടയ്കോട് ശിവക്ഷേത്രത്തിലാണ്.
advertisement
9/11
എല്ലാ ക്ഷേത്രങ്ങളിലും തമിഴ്നാട് ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ക്ഷേത്രത്തിൽ ദർശനം നടത്തുന്ന ഭക്തജനങ്ങൾക്ക് അന്നദാനവും ദർശന സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
advertisement
10/11
ശനിയാഴ്ച 12 ക്ഷേത്രങ്ങളിലും പ്രത്യേക അഭിഷേകങ്ങൾക്കൊപ്പം നാല് യാമപൂജകൾ നടക്കും.
advertisement
11/11
ശിവാലയോട്ടം പോകുന്ന സ്ഥലങ്ങളിൽ വീട് വളപ്പുകളിൽ ഭക്തർക്ക് അന്നദാനവും, കുടിവെള്ളവും നൽകുന്നുണ്ട്.
മലയാളം വാർത്തകൾ/Photogallery/Life/
Maha Shivratri 2023| തൃപ്പരപ്പ് അരുവിയിൽ ശിവാലയ ഭക്തർ; ഭക്തിനിർഭരമായി ശിവാലയ ഓട്ടം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories