ശബരിമല തീര്‍ത്ഥാടകരെ വരവേറ്റ് പുലിവാഹനനായ അയ്യപ്പന്‍റെ ശില്‍പം
- Published by:Arun krishna
- news18-malayalam
Last Updated:
വ്യവസായിയും അമ്പലക്കര ഫിലിംസ് ഉടമയുമായ കൊട്ടാരക്കര സ്വദേശി ബൈജു അമ്പലക്കരയാണ് നേർച്ചയായി ശില്‍പം സമര്‍പ്പിച്ചിരിക്കുന്നത്
advertisement
1/5

പത്തനംതിട്ട: ശബരിമലയിലെത്തുന്ന ലക്ഷോപലക്ഷം തീര്‍ത്ഥാടകര്‍ക്ക് ആരാധനാ പീഠമായി അയ്യപ്പ ശില്‍പം. അമ്പും വില്ലുമേന്തിയ പുലിവാഹനനായ അയ്യപ്പന്‍റെ ശില്‍പമാണ് പമ്പാ ത്രിവേണിയില്‍ സ്ഥാപിച്ചിരിക്കുന്നത്.
advertisement
2/5
വ്യവസായിയും അമ്പലക്കര ഫിലിംസ് ഉടമയുമായ കൊട്ടാരക്കര സ്വദേശി ബൈജു അമ്പലക്കരയാണ് നേർച്ചയായി ശില്‍പം സമര്‍പ്പിച്ചിരിക്കുന്നത്. 28 അടി ഉയരുമുള്ള ശില്‍പം ഒരു വര്‍ഷത്തോളമെടുത്താണ് പൂര്‍ത്തിയാക്കിയത്.
advertisement
3/5
പമ്പാ ത്രിവേണിയിലെ ദേവസ്വം ബോർഡിന്റെ സ്ഥലത്താണ് പുതിയ അയ്യപ്പ ശില്പം സ്ഥാപിച്ചിട്ടുള്ളത്. യോദ്ധാവായി പുലി പുറത്ത് ഇരിക്കുന്ന അയ്യപ്പന്റ ശില്പം ഫെറോ സിമന്റും സിലിക്കണും ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. കൊല്ലം സ്വദേശി ശന്തനുവാണ് ശില്‍പം നിര്‍മ്മിച്ചിരിക്കുന്നത്.
advertisement
4/5
കഴിഞ്ഞ 48 വർഷമായി മുടങ്ങാതെ ശബരിമല ദര്‍ശനം നടത്തുന്ന ബൈജു അമ്പലക്കര ശില്‍പം പണികഴിപ്പിച്ച് നല്‍കാന്‍ കഴിഞ്ഞത് തന്റെ നിയോഗമായാണ് കാണുന്നത്.
advertisement
5/5
അയ്യപ്പ ശില്പത്തിന്റ അനാഛാദനം ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്ത ഗോപൻ നിർവ്വഹിച്ചു. ദേവസ്വം ബോർഡ് അംഗങ്ങളായ സുന്ദരേശൻ, അഡ്വ. ഗോപൻ, ദേവസ്വം കമ്മീഷണർ, സെക്രട്ടറി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
മലയാളം വാർത്തകൾ/Photogallery/Life/Religion/
ശബരിമല തീര്‍ത്ഥാടകരെ വരവേറ്റ് പുലിവാഹനനായ അയ്യപ്പന്‍റെ ശില്പം