ജൂലൈ 13-ന് ശനി എതിര്ദിശയില് സഞ്ചരിച്ചു തുടങ്ങും; വിവിധ രാശികളിൽ ജനിച്ചവരെ ഇത് സ്വാധീനിക്കുന്നത് എങ്ങനെ?
- Published by:ASHLI
- news18-malayalam
Last Updated:
ശനിയുടെ വിപരീത ദിശയിലേക്കുള്ള ചലനം 138 ദിവസം നീണ്ടുനില്ക്കും
advertisement
1/13

2025 ജൂലായ് 13-ന് ശനി അതിന്റെ സാധാരണ ചലനം ഉപേക്ഷിച്ച് വിപരീത ദിശയിലേക്ക് നീങ്ങാന്‍ തുടങ്ങും. മീനം രാശിയിലാണ് ഇത് സംഭവിക്കുക. ഇതിന്റെ ഫലം 12 രാശികളിലും വ്യത്യസ്ഥ ഭാവത്തില്‍ കാണാനാകും. ശനിയുടെ വിപരീത ദിശയിലേക്കുള്ള ചലനം 138 ദിവസം നീണ്ടുനില്‍ക്കും. ആത്മപരിശോധന, പഴയ ജോലികള്‍ പൂര്‍ത്തിയാക്കല്‍, ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കല്‍ എന്നിവയ്ക്കുള്ള സമയമാണിത്. ഈ കാലയളവ് വെല്ലുവിളി നിറഞ്ഞതായിരിക്കും. മാനസിക സമ്മര്‍ദ്ദത്തിനും കുടുംബപരമായ ആശക്കുഴപ്പങ്ങള്‍ക്കും കാരണമാകും. ഈ സമയത്ത് ധ്യാനം, ജപം, ദാനധര്‍മ്മം, മന്ത്രജപം, ശനി ഭഗവാനെ പ്രീതിപ്പെടുത്തല്‍ എന്നിവ പിന്തുടരുന്നത് ഗുണം ചെയ്യും.
advertisement
2/13
ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: മേടം രാശിക്കാര്‍ക്ക് ഇന്ന് മാനസികവും സാമ്പത്തികവുമായ വെല്ലുവിളികള്‍ നിറഞ്ഞ സമയമായിരിക്കും. ജോലിസ്ഥലത്ത് സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും കുടുംബജീവിതത്തിലും ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകുകയും ചെയ്യാം. ആരോഗ്യ കാര്യത്തില്‍ പ്രത്യേക ജാഗ്രത ആവശ്യമാണ്. ആത്മപരിശോധനയും ക്ഷമയും പുലര്‍ത്തേണ്ട സമയമാണിത്.
advertisement
3/13
ടോറസ് (Taurus ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിക്കാര്‍ക്ക് അവരുടെ കരിയറിലും വിദ്യാഭ്യാസത്തിലും മന്ദത അനുഭവപ്പെടാം. നിങ്ങളുടെ പദ്ധതികള്‍ പ്രതീക്ഷിച്ചതിലും സാവധാനത്തില്‍ പൂര്‍ത്തിയാകും. പക്ഷേ നിരാശപ്പെടരുത്. പൂര്‍ത്തിയാകാത്ത ജോലികള്‍ പരിഹരിക്കാനുള്ള അവസരമാണിത്. യാത്രകള്‍ ഒഴിവാക്കുക. വലിയ നിക്ഷേപങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നടത്തുക.
advertisement
4/13
ജെമിനി (Gemini മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ക്ക് ഇന്ന് താരതമ്യേന ശുഭകരമായിരിക്കും. നിങ്ങളുടെ ജോലിസ്ഥലത്ത് മുമ്പത്തേക്കാള്‍ മികച്ച ഫലങ്ങള്‍ നിങ്ങള്‍ക്ക് ലഭിച്ചേക്കാം. മുന്‍കാല ശ്രമങ്ങള്‍ ഇപ്പോള്‍ ഫലം ചെയ്യാന്‍ തുടങ്ങും. കുടുംബത്തില്‍ സംയമനം പ്രധാനമാണ്. ബന്ധങ്ങളില്‍ സത്യസന്ധത നിലനിര്‍ത്തുകയും അഹംഭാവം ഒഴിവാക്കുകയും ചെയ്യുക.
advertisement
5/13
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാര്‍ക്ക് ആത്മപരിശോധനയുടെ സമയമാണിത്. കുടുംബത്തില്‍ ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടാകാം. തീരുമാനങ്ങള്‍ എടുക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടാം. ആത്മീയ പാതയില്‍ നടക്കുന്നതും സമാധാനം നിലനിര്‍ത്തുന്നതും നിങ്ങള്‍ക്ക് ഗുണം ചെയ്യും.
advertisement
6/13
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം അല്‍പ്പം ബുദ്ധിമുട്ടുള്ളതായിരിക്കും. കുട്ടികള്‍, വിദ്യാഭ്യാസം, പ്രണയ ബന്ധങ്ങള്‍ എന്നിവയില്‍ തടസ്സങ്ങള്‍ ഉണ്ടാകാം. ക്ഷമയും അച്ചടക്കവും ഉപയോഗിച്ച് നിങ്ങള്‍ക്ക് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. അനാവശ്യമായ വാദ പ്രതിവാദങ്ങള്‍ ഒഴിവാക്കുകയും വാക്കുകള്‍ നിയന്ത്രിക്കുകയും ചെയ്യുക.
advertisement
7/13
വിര്‍ഗോ (Virgo കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: കന്നി രാശിക്കാര്‍ക്ക് കുടുംബജീവിതത്തില്‍ പിരിമുറുക്കം നേരിടേണ്ടി വന്നേക്കാം. ചെലവുകള്‍ വര്‍ദ്ധിച്ചേക്കാം. പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ ജാഗ്രത ആവശ്യമാണ്. പങ്കാളിയുടെയോ പങ്കാളിത്തത്തിന്റെയോ കാര്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഓര്‍മ്മിക്കുക ക്ഷമയും ശരിയായ ആശയവിനിമയവുമാണ് പരിഹാരത്തിന്റെ താക്കോല്‍.
advertisement
8/13
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: തുലാം രാശിക്കാര്‍ക്ക് ഈ സമയം സമ്മിശ്ര ഫലങ്ങള്‍ നല്‍കും. ജോലിസ്ഥലത്ത് പഴയ തെറ്റുകള്‍ ഉയര്‍ന്നുവന്നേക്കാം. അതില്‍ നിന്ന് നിങ്ങള്‍ ഒരു പാഠം പഠിക്കേണ്ടതുണ്ട്. നിയമപരമായ കാര്യങ്ങളില്‍ ശ്രദ്ധാലുവായിരിക്കുക. നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും നിയന്ത്രണം പാലിക്കുക ഈ സമയത്ത് നിങ്ങളുടെ ഏറ്റവും വലിയ ആയുധമായിരിക്കും ഇത്.
advertisement
9/13
സ്കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: വൃശ്ചികം രാശിക്കാര്‍ക്ക് ആരോഗ്യത്തിലും വായ്പാ സംബന്ധമായ കാര്യങ്ങളിലും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നേക്കാം. ആത്മനിയന്ത്രണവും കൃത്യനിഷ്ഠയും പുലര്‍ത്തേണ്ട സമയമാണിത്. കഴിഞ്ഞ കാലത്തെ പൂര്‍ത്തിയാകാത്ത ജോലികള്‍ വീണ്ടും മെച്ചപ്പെടുത്തുന്നത് ഗുണം ചെയ്യും.
advertisement
10/13
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാര്‍ക്ക് വ്യക്തിപരവും കുടുംബപരവുമായ പിരിമുറുക്കത്തിന് കാരണമാകും. നിങ്ങളുടെ അമ്മയുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുകയും വീട് നന്നാക്കല്‍ അല്ലെങ്കില്‍ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പാലിക്കുകയും ചെയ്യുക. നിങ്ങളുടെ ജോലിയിലും തീരുമാനങ്ങളിലും സുതാര്യത നിലനിര്‍ത്തുക.
advertisement
11/13
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ശനി മകരത്തിന്റെ അധിപനാണ്. പിന്തിരിയുമ്പോള്‍ അത് ആത്മപരിശോധനയുടെ ഒരു സാഹചര്യം കൊണ്ടുവരും. പഴയ തീരുമാനങ്ങള്‍ പുനഃപരിശോധിക്കേണ്ട സമയമാണിത്. ജോലിയില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും കഠിനാധ്വാനവും സത്യസന്ധതയും ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ കാലഘട്ടത്തെ മറികടക്കാന്‍ കഴിയും. ഒരു മുതിര്‍ന്ന വ്യക്തിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശം സ്വീകരിക്കുക.
advertisement
12/13
അക്വാറിയസ് (Aquarius കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: കുംഭം രാശിക്കാര്‍ക്ക് ഈ സമയം പല വിധത്തില്‍ ഗുണകരമാകും. വരുമാന സ്രോതസ്സുകള്‍ മെച്ചപ്പെടും, നിര്‍ത്തിവച്ച ജോലി പതുക്കെ മുന്നോട്ട് പോകും. നിങ്ങളുടെ പെരുമാറ്റത്തില്‍ സ്ഥിരതയും ആത്മവിശ്വാസവും നിലനിര്‍ത്തേണ്ടതുണ്ട്. ഒരു പഴയ സുഹൃത്തിനോ ബന്ധുവിനോ നിങ്ങളെ സഹായിക്കാനാകും.
advertisement
13/13
പിസെസ് (Pisces മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനരാശിയില്‍ ശനി പിന്തിരിയുന്നതിനാല്‍ അതിന്റെ ആഴത്തിലുള്ള ഫലം ഇവിടെ കാണാം. ഇത് ആയക്കുഴപ്പത്തിന്റെയും സ്വയം സംശയത്തിന്റെയും സമയമായിരിക്കാം. പുതിയൊരു തുടക്കം കുറിക്കുന്നതിന് മുമ്പ് ആത്മപരിശോധന നടത്തുക. ഈ സമയത്ത് ആത്മീയത, ധ്യാനം, പ്രകൃതി എന്നിവയുമായി ബന്ധപ്പെടുന്നത് വളരെയധികം ഗുണം ചെയ്യും.
മലയാളം വാർത്തകൾ/Photogallery/Life/
ജൂലൈ 13-ന് ശനി എതിര്ദിശയില് സഞ്ചരിച്ചു തുടങ്ങും; വിവിധ രാശികളിൽ ജനിച്ചവരെ ഇത് സ്വാധീനിക്കുന്നത് എങ്ങനെ?