TRENDING:

ആറ്റുകാൽ പൊങ്കാല തിങ്കളാഴ്ച; അറിയേണ്ട 10 കാര്യങ്ങൾ

Last Updated:
തിങ്കളാഴ്ച രാവിലെ 10.20നാണ് പൊങ്കാല ആരംഭിക്കുന്നത്. പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2.10നാണ് നിവേദ്യം.
advertisement
1/11
ആറ്റുകാൽ പൊങ്കാല തിങ്കളാഴ്ച; അറിയേണ്ട 10 കാര്യങ്ങൾ
തിരുവനന്തപുരം: ഭക്തലക്ഷങ്ങൾ പ്രാർഥനാ പൂർവം കാത്തിരിക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി രണ്ടുനാൾ. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായിരിക്കുകയാണ്. ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനായി ഭക്തർ തലസ്ഥാന നഗരിയിലേക്ക് എത്തിത്തുടങ്ങിയിട്ടുണ്ട്. നഗരങ്ങളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പൊങ്കാലയിടാനായി വൃത്തിയാക്കിയിട്ടുണ്ട്. നഗരസഭ, ജല അതോറിറ്റി, പൊലീസ്, ആരോഗ്യ വകുപ്പ്, അഗ്നി രക്ഷാ സേന തുടങ്ങി വിവിധ വകുപ്പുകളുടെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
advertisement
2/11
10.20ന് തീപകരും, 2.10ന് നിവേദ്യം: തിങ്കളാഴ്ച രാവിലെ 10.20നാണ് പൊങ്കാല ആരംഭിക്കുന്നത്. പണ്ടാര അടുപ്പിൽ തീ പകരുന്നതോടെ പൊങ്കാലയ്ക്ക് തുടക്കമാകും. ഉച്ചയ്ക്ക് 2.10നാണ് നിവേദ്യം. വൈകീട്ട് 7.30ന് കുത്തിയോട്ടക്കാരുടെ ഒരുക്കവും പിന്നീട് ചൂരൽക്കുത്തും നടക്കും. രാത്രി 10.30ന് ഭഗവതിയെ പുറത്തെഴുന്നെള്ളിക്കും. മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കാണ് എഴുന്നെള്ളിപ്പ്.
advertisement
3/11
തിങ്കളാഴ്ച അവധി: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം നഗരത്തിന് തിങ്കളാഴ്ച പ്രാദേശിക അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
advertisement
4/11
ഭക്ഷ്യ സുരക്ഷ പരാതി അറിയിക്കാം: പൊങ്കാലയോടനുബന്ധിച്ച് നഗരത്തിലെ ഭക്ഷണസാലകളിലും തട്ടുകടകളിലും രാത്രികാല പരിശോധന കർശനമാക്കിയതായി ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ എ.ആർ അജയകുമാർ അറിയിച്ചു. ഭക്ഷ്യ സുരക്ഷ സംബന്ധിച്ച പരാതികൾ പൊതുജനങ്ങൾക്ക് 18004251125, 8943346181 എന്നീ നമ്പറുകളില്‍ വിളിച്ച് അറിയിക്കാം.
advertisement
5/11
സഹായിക്കാൻ സന്നദ്ധ പ്രവർത്തകർ:ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങള്‍ക്ക് സഹായിക്കാൻ 250ൽ അധികം സന്നദ്ധ പ്രവർത്തകരെ ജില്ലാ ഭരണകൂടം നിയോഗിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ടാസ്ക് ഫോഴ്സ് എന്ന പേരിലാണ് ഇവരെ നിയമിക്കുന്നത്. സന്നദ്ധ പ്രവർത്തകരാകാൻ താത്പര്യമുള്ളവർക്ക് ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പേജ് വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്-9633096769.
advertisement
6/11
ഹരിതചട്ടം കർശനം ‌: പൊങ്കാല ദിനത്തിൽ ഭക്ഷണവും മറ്റും വിതരണം ചെയ്യുന്ന സംഘടനകൾ ഹരിതചട്ടം പാലിക്കണമെന്ന് കോർപ്പറേഷൻ പറഞ്ഞു. പൂർമമായി ഹരിത ചട്ടം പാലിച്ച് അന്നദാനം നടത്തുന്നവർക്ക് അവാർഡ് നൽകും. ഹരിത ചട്ടം ലംഘിക്കുന്നവരിൽ നിന്ന് പിഴയും ഈടാക്കും. റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ യോഗത്തിലാണ് മേയർ ഇക്കാര്യം അറിയിച്ചത്. അന്നദാനം നടത്തുന്നവർ പൂര്‍ണമായി പ്ലാസ്റ്റിക് ഒഴിവാക്കണമെന്നാണ് കർശന നിർദേശം നൽകിയിരിക്കുന്നത്. കോർപ്പറേഷൻ ഒരു രൂപയ്ക്ക് 3000 പ്ലേറ്റുകളും 50 പൈസയ്ക്ക് പതിനായിരം സ്റ്റീൽ ഗ്ലാസുകളും വാടകയ്ക്ക് നൽകുന്നുണ്ട്.
advertisement
7/11
1270 ശുദ്ധജല ടാപ്പുകൾ : പൊങ്കാലയോടനുബന്ധിച്ച് കുടിവെള്ള വിതരണത്തിന് 1270 താത്കാലിക ശുദ്ധജല ടാപ്പുകൾ ജല അതോറിറ്റി സ്ഥാപിക്കും. പൊങ്കാല മേഖലകളില്‍ സ്ഥാപിച്ച വാട്ടർ ടാങ്കുകളിൽ ടാങ്കർ ലോറി വഴി വെള്ളമെത്തിക്കും. ആറ്റുകാൽ മേഖലയിലെ കടവുകളിൽ 50 ഷവറുകളും സ്ഥാപിച്ചു. ആറ്റുകാൽ, കളിപ്പാൻകുളം, കൊഞ്ചിറവിള, കുര്യാത്തി, മണക്കാട് വാർഡുകൾ ഉൾപ്പെടുന്ന ആറ്റുകാൽ മേഖലയിൽ 700 ടാപ്പുകളും തമ്പാനൂർ ചാല ഉൾപ്പെടുന്ന ചാല മേഖലയിൽ 130 ടാപ്പുകളും ഫോർട്ട്, ഈഞ്ചയ്ക്കൽ വാർഡുകൾ ഉൾപ്പെടുന്ന ഫോർട്ട് മേഖലയിൽ 160 ടാപ്പുകളും ശ്രീവരാഹം, അമ്പലത്തറ, കമലേശ്വരം, മാണിക്യ വിളാകം, പുത്തൻപള്ളി വാർഡുകൾ ഉൾപ്പെടുന്ന ശ്രീവരാഹം മേഖലയിൽ 280 ടാപ്പുകളും സ്ഥാപിക്കും. ഇതിന്റെ പണി ഇന്നോടെ പൂർത്തിയാകും.
advertisement
8/11
കെഎസ്ആർടിസി പ്രത്യേക സർവീസ് വിവിധ ഡിപ്പോകളിൽ നിന്ന് കെഎസ്ആർടിസി നാളെ ഉച്ച മുതൽ ആറ്റുകാലിലേക്ക് പ്രത്യേക സർവീസ് നടത്തും. നാളെയും മറ്റെന്നാളുമായി പ്രത്യേക ട്രെയിൻ സർവീസുകളും മിക്ക ട്രെയ്നുകൾക്കും കൂടുതൽ സ്റ്റോപ്പുകളും റെയിൽവെ അനുവദിച്ചു. പാസ‍ഞ്ചർ ട്രെയിനുകളിൽ കൂടുതൽ കോച്ചുകളും ഏർപ്പെടുത്തി.
advertisement
9/11
സുരക്ഷയ്ക്ക് 3500 പൊലീസ്: പൊങ്കാലയിടാനെത്തുന്ന ഭക്തരുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണങ്ങൾക്കുമായി 3500 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്. കൂടുതൽ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
advertisement
10/11
അഗ്നി സുരക്ഷയ്ക്ക് 97 കേന്ദ്രങ്ങൾ: പൊങ്കാല ദിവസം നഗരത്തിലെ 97 കേന്ദ്രങ്ങളിൽ അഗ്നി സുരക്ഷ വിഭാഗം തീയണയ്ക്കുന്നതിനുള്ള സംവിധാനങ്ങളൊരുക്കും. അഗ്നി സുരക്ഷാ ഉദ്യോഗസ്ഥരും ഉപകരണങ്ങളും ഈ കേന്ദ്രങ്ങളിലുണ്ടാകും. നഗരത്തെ നാലു മേഖലകളായി തിരിച്ചാണ് സുരക്ഷ ഒരുക്കിയിട്ടുള്ളത്. പ്രധാന കൺട്രോൾ റൂം ചെങ്കൽച്ചൂള ഫയർ സ്റ്റേഷനിലായിരിക്കും. ആറ്റുകാൽ, കിഴക്കേക്കോട്ട, തമ്പാനൂർ, സ്റ്റാച്യു എന്നിവിടങ്ങളിലാണ് മേഖല കേന്ദ്രങ്ങൾ.
advertisement
11/11
ഐഎംഎയുടെ വൈദ്യ സഹായ സമിതി: പൊങ്കാലയോടനുബന്ധിച്ച് വൈദ്യ സഹായം നൽകാനും പകർച്ചാ വ്യാധികൽ തടയാനുമുള്ള നടപടികളെടുക്കാനും ഐഎംഎയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ തീരുമാനിച്ചു. പനി, ചുമ, തുമ്മൽ തുടങ്ങിയവയുള്ളവർ കഴിവതും ജനക്കൂട്ടത്തിൽ നിന്ന് മാറി നിൽക്കണമെന്ന് ഐഎംഎ അഭ്യർഥിച്ചു. ഇത്തരം രോഗങ്ങളുള്ളവർ, ഗർഭിണികൾ, കാൻസർ രോഗികൾ, ഹൃദ്രോഗികൾ, രണ്ട് വയസിനു താഴെയുള്ള കുഞ്ഞുങ്ങൾ എന്നിവർ ജനക്കൂട്ടങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്നതാകും ഉചിതമെന്നാണ് നിർദേശം.
മലയാളം വാർത്തകൾ/Photogallery/Life/
ആറ്റുകാൽ പൊങ്കാല തിങ്കളാഴ്ച; അറിയേണ്ട 10 കാര്യങ്ങൾ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories