വൈറൽ കൊറിയൻ ഡയറ്റ് പരീക്ഷിക്കൂ; വെറും 4 ആഴ്ച കൊണ്ട് നിങ്ങളുടെ ഭാരം കുറയ്ക്കാം
- Published by:Sneha Reghu
- news18-malayalam
Last Updated:
ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ നാല് ആഴ്ചത്തെ ഡയറ്റിന്റെ വിശദീകരണം ഇതാ
advertisement
1/9

വെറും 4 ആഴ്ചകൊണ്ട് ശരീരഭാരം കുറയ്ക്കുന്ന ഡയറ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇടവിട്ടുള്ള ഉപവാസവും ശാരീരിക അധ്വാനവും ചേർന്നുള്ള ഡയറ്റാണ് നാല് ആഴ്ചയിലുള്ളത്. ഈ രീതിയിലുള്ള ഡയറ്റെടുത്താൽ വെറും 4 ആഴ്ചക്കുള്ളിൽ ശരീര ഭാരം കുറയുമെന്നാണ് കൊറിയയിലെ പ്രശസ്ത ഡയറ്റീഷ്യൻ വിദഗ്ധനായ ഡോ. യോങ് വൂ പാർക്ക് വെളിപ്പെടുത്തുന്നത്.
advertisement
2/9
ഈ ഡയറ്റിന് ശരിയായിട്ടുള്ള അച്ചടക്കമാണ് പ്രധാനമെന്നാണ് ഡോ. പാർക്ക് ഊന്നിപ്പറയുന്നത്. ആരോഗ്യകരമായ ഭക്ഷണ രീതിയും ഉപവാസവും സ്ഥിരമായിട്ടുള്ള കായികാഭ്യാസവും ഈ ഡയറ്റിൽ പ്രധാനമാണെന്നാണ് യോങ് വൂ പറയുന്നത്. ആഗോള ശ്രദ്ധ പിടിച്ചുപറ്റിയ നാല് ആഴ്ചത്തെ ഡയറ്റിന്റെ വിശദീകരണം ഇതാ.
advertisement
3/9
വീക്ക് 1| ഡീറ്റോക്സ് ആൻഡ് ഗട്ട് ക്ലെൻസ്: ആദ്യത്തെ ആഴ്ചയിൽ എല്ലാ ദിവസവും രാവിലെ വെറും വയറ്റിൽ പ്രോബയോട്ടിക്, പ്രോട്ടീൻ ഷേക്ക് കഴിച്ച് ആരംഭിക്കണം. തുടർന്ന് ഒരു മണിക്കൂർ നടത്തം. ഈ ആഴ്ചയിൽ ഭക്ഷണത്തിൽ വെള്ളരിക്ക, ബ്രോക്കോളി, കാബേജ്, ബട്ടർ മിൽക്ക് എന്നിവ ഉൾപ്പെടുത്തണം.
advertisement
4/9
അടുത്ത നാല് ദിവസത്തേക്ക് മത്സ്യം, ചിക്കൻ, മുട്ട, പാലുൽപ്പന്നങ്ങൾ, കഫീൻ തുടങ്ങിയ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ മിതമായി കഴിക്കുക. മാവിൽ നിന്ന് ഉണ്ടാക്കുന്ന ഭക്ഷണങ്ങളും മിതമായ അളവിൽ ഉൾപ്പെടുത്താം.
advertisement
5/9
വീക്ക് 2- ഇടയ്ക്കിടെ ഉപവാസം ആരംഭിക്കുക: രണ്ടാമത്തെ ആഴ്ചയിൽ ഇടവിട്ടുള്ള ഉപവാസം പ്രധാനപ്പെട്ടതാണ്. 24 മണിക്കൂർ ഉപവസമെടുക്കുക. ഉയർന്ന പ്രോട്ടീൻ ഭക്ഷണത്തോടെ ഉപവാസം അവസാനിപ്പിക്കുക. പച്ചക്കറികൾക്കും അരിക്കും പുറമേ ദിവസവും രണ്ട് പ്രോട്ടീൻ ഷേക്കുകൾ തുടരുക.
advertisement
6/9
ഉച്ചഭക്ഷണത്തിൽ പച്ചക്കറികളും അടങ്ങിയിരിക്കണം. അത്താഴത്തിൽ ഉയർന്ന പ്രോട്ടീൻ കഴിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. കഴിക്കുന്ന ഭക്ഷണങ്ങളിൽ കറുത്ത കാപ്പി, പയർവർഗ്ഗങ്ങൾ, അരി, അണ്ടിപരിപ്പ് എന്നിവ ഉൾപ്പെടുത്തുക.
advertisement
7/9
വീക്ക് 3- ഉപവാസം വർദ്ധിപ്പിക്കുക, സ്നാക്സ് കഴിക്കുക: ഈ ആഴ്ച 24 മണിക്കൂർ രണ്ട് വ്യത്യസ്ത ഉപവാസങ്ങൾ എടുക്കണം. ഭക്ഷണം ചെറുതും കൂടുതൽ പോഷകസമൃദ്ധവുമായിരിക്കണം. ചെറി തക്കാളി, ചെസ്റ്റ്നട്ട്, ബെറികൾ, വിത്തുകൾ, വാഴപ്പഴം തുടങ്ങിയ ആരോഗ്യകരമായ കഴിയ്ക്കുക. നാരുകളുടെയും പോഷകങ്ങളുടെയും അളവിനായി മധുരകിഴങ്ങ് കഴിക്കുന്നത് നല്ലതാണ്.
advertisement
8/9
വീക്ക് 4: അവസാന ആഴ്ചയിൽ മൂന്ന് തവണ 24 മണിക്കൂർ ഉപവാസം നടത്തുക. വാഴപ്പഴവും മധുരക്കിഴങ്ങും കഴിക്കുന്നത് തുടരുക, വിത്തുകൾ, പരിപ്പ്, പച്ചക്കറികൾ എന്നിവയും കഴിക്കുക. ഉപവാസ കാലയളവിൽ വെള്ളം മാത്രമാണ് കുടിയ്ക്കാവുന്നത്.
advertisement
9/9
ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാനാണ് ഡോ. പാർക്ക് ശുപാർശ ചെയ്യുന്നത്. മറ്റ് തരത്തിലുള്ള വ്യായാമങ്ങൾ സാധ്യമല്ലെങ്കിൽ നടക്കുകയെങ്കിലും ചെയ്യുക.
മലയാളം വാർത്തകൾ/Photogallery/Life/
വൈറൽ കൊറിയൻ ഡയറ്റ് പരീക്ഷിക്കൂ; വെറും 4 ആഴ്ച കൊണ്ട് നിങ്ങളുടെ ഭാരം കുറയ്ക്കാം