TRENDING:

Weekly Love Horoscope April 21 to 27| പ്രിയപ്പെട്ടവരെ ആകര്‍ഷിക്കാന്‍ കഠിനാധ്വാനം വേണ്ടി വന്നേക്കും; വിവാഹിതര്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല: പ്രണയവാരഫലം അറിയാം

Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ 2025 ഏപ്രില്‍ 21 മുതല്‍ 27 വരെയുള്ള പ്രണയവാരഫലം അറിയാം.
advertisement
1/12
പ്രിയപ്പെട്ടവരെ ആകര്‍ഷിക്കാന്‍ കഠിനാധ്വാനം വേണ്ടി വന്നേക്കും; വിവാഹിതര്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല
ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ചെറിയ തടസങ്ങള്‍ ഒഴിച്ചാല്‍ പ്രണയപരമായി ഈ ആഴ്ച മേടം രാശിയില്‍ ജനിച്ച നിങ്ങള്‍ക്ക് ഏറെക്കുറേ നല്ലതായിരിക്കും. വിവാഹം കഴിക്കാന്‍ പദ്ധതിയിടുന്നവരും എന്നാല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ അംഗീകാരത്തിന്റെ കാര്യത്തില്‍ ഉറപ്പില്ലാത്തവരുമാണ് നിങ്ങളെങ്കില്‍ ഇതുസംബന്ധിച്ച് ഈ ആഴ്ച നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. വിവാഹിതര്‍ എല്ലാ കാര്യത്തിലും വ്യക്തത പുലര്‍ത്തണം. പങ്കാളിയോടുള്ള നീരസം വര്‍ധിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കാതിരിക്കുക. വിവാഹ മേചിതരാണെങ്കില്‍ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാളെ ഈ വാരം കണ്ടുമുട്ടാനാകും. ശുഭ കാര്യങ്ങള്‍ക്ക് ഈ ആഴ്ച നിങ്ങള്‍ക്ക് തുടക്കം കുറിക്കാനുമാകും.
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: ഇടവം രാശിയില്‍ ജനിച്ചവര്‍ക്കും ഈ ആഴ്ച പ്രണയകാര്യങ്ങള്‍ക്ക് അനുകൂലമായാണ് കാണുന്നത്. നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക്് ഒരു നല്ല ഉത്തരം ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒരു പുതിയ പങ്കാളിയുമായുള്ള ജീവിതം വളരെ ആകര്‍ഷകമായി തോന്നും. ഈ ബന്ധം വളരെകാലം നിലനിര്‍ത്തുന്നതിനെ കുറിച്ച് നിങ്ങള്‍ക്ക് ചിന്തിക്കാനും കഴിയും. വിവാഹിതരായ ദമ്പതികള്‍ക്ക് വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല. അവരുടെ പങ്കാളി അവര്‍ക്ക് മികച്ച പിന്തുണ നല്‍കുന്നതായി തോന്നും.
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: മിഥുനം രാശിക്കാര്‍ ഈ ആഴ്ച നിങ്ങളുടെ ജോലിയില്‍ തിരക്കിലായിരിക്കും. നിങ്ങളുടെ പങ്കാളിക്കായി കുറച്ച് സമയം മാത്രമേ ചെലവഴിക്കാന്‍ സാധിക്കുകയുള്ളു. നിങ്ങളുടെ ഈ മനോഭാവം നിങ്ങളുടെ പങ്കാളിയെ അസ്വസ്ഥമാക്കിയേക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ പങ്കാളിയോട് വിശദീകരിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ പങ്കാളിയുമായി കൂടുതല്‍ സമയം ചെലവഴിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങളുടെ പ്രണയ ജീവിതം വളരെയധികം മെച്ചപ്പെടും. സവിശേഷവും മനോഹരവുമായ കാര്യങ്ങള്‍ ചെയ്തുകൊണ്ട് നിങ്ങളുടെ പങ്കാളിയെ സന്തോഷിപ്പിക്കുക.
advertisement
4/12
കാന്‍സര്‍ (Cancer - കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: കര്‍ക്കിടകം രാശിക്കാര്‍ക്ക് ഈ ആഴ്ച നിങ്ങളുടെ പ്രണയ ജീവിതത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. നിങ്ങളുടെ പങ്കാളിയുമായുള്ള ബന്ധം മികച്ചതാണെന്ന്് നിങ്ങള്‍ ഉറപ്പാക്കണം. കഴിഞ്ഞ ആഴ്ചയിലെ ഒരു തെറ്റിദ്ധാരണയോ വഴക്കോ ഈ ആഴ്ചയിലെ സന്തോഷങ്ങളെ കെടുത്താന്‍ അനുവദിക്കരുത്. കാരണം അത് നിങ്ങളുടെ മാനസിക സമാധാനത്തെ പൂര്‍ണ്ണമായും തകര്‍ക്കും. ഈ ബന്ധം നിങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ടതായതിനാല്‍ ചുംബിക്കുകയും അനുരഞ്ജനം നടത്തുകയും ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. നിങ്ങള്‍ ശ്രമിക്കാതെ ഈ ബന്ധം നഷ്ടപ്പെടുത്താനാകില്ല.
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: ചിങ്ങം രാശിക്കാരെ സംബന്ധിച്ച് ഈ ആഴ്ച പ്രണയത്തിലാകുന്നത് നിങ്ങളുടെ ജീവിതം എന്നന്നേക്കുമായി മാറ്റിമറിക്കും. ഓരോ നിമിഷവും നിങ്ങള്‍ക്കൊപ്പം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന ഒരാളെ ഒടുവില്‍ നിങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. നിങ്ങളുടെ പങ്കാളിക്കൊപ്പം സമയം ചെലവഴിക്കാന്‍ ഹ്രസ്വവും എന്നാല്‍ രസകരവുമായ ഒരു യാത്ര പദ്ധതി തയ്യാറാക്കുക. ഇത് പരസ്പരം നന്നായി മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് അവസരം നല്‍കും. കൗമരക്കാരേ കുറച്ചുകൂടി കാത്തിരിക്കൂ. പ്രണയം നിങ്ങളെ അന്വേഷിച്ചെത്തും. ക്ഷമയാണ് നിങ്ങള്‍ക്ക് ഏറ്റവും നല്ല മാര്‍ഗ്ഗം.
advertisement
6/12
വിര്‍ഗോ (Virgo - കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ പ്രിയപ്പെട്ടവരോട് നിങ്ങളുടെ വികാരങ്ങളും ആഗ്രഹങ്ങളും പ്രകടിപ്പിക്കുക. ഇതുവഴി ഈ ആഴ്ച നിങ്ങള്‍ക്ക് ഒരു നല്ല പ്രതികരണം ലഭിക്കും. നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പമായിരിക്കുമ്പോള്‍ ജീവിതം നിങ്ങള്‍ക്ക് വളരെ ആകര്‍ഷകമായി തോന്നും. നിങ്ങളില്‍ ചിലര്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ഗൗരവമുള്ളതും ദീര്‍ഘകാലാടിസ്ഥാനത്തിലുള്ളതുമാക്കാന്‍ ചിന്തിച്ചേക്കാം. വിവാഹിതരായ ദമ്പതികള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരില്ല. കൂടാതെ അവരുടെ പങ്കാളിയില്‍ നിന്നും വലിയ പിന്തുണ ലഭിക്കും.
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: അവിവാഹിതരായ ആളുകള്‍ക്ക് അവരുടെ ജീവിതത്തില്‍ ആകര്‍ഷകമായ ഒരു വ്യക്തിയുടെ വരവ് കാണാന്‍ കഴിയും. ഇത് നിങ്ങള്‍ക്ക് പുതിയ ഊര്‍ജം നല്‍കും. നിങ്ങളില്‍ ഉത്സാഹം നിറയ്ക്കുകയും ചെയ്യും. നിങ്ങളില്‍ ചിലര്‍ നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം എന്നന്നേക്കുമായി തുടരാന്‍ ഗൗരവമേറിയ ചില തീരുമാനങ്ങള്‍ എടുക്കുന്നതിനെ കുറിച്ച് ചിന്തിക്കും. പങ്കാളിയെ അത്ഭുതപ്പെടുത്താന്‍ ഈ ആഴ്ച നിങ്ങള്‍ക്ക് കഴിഞ്ഞേക്കില്ല. നിങ്ങള്‍ക്ക് രസകരവും പ്രണയപരവും ആയി തോന്നുന്നത് നിങ്ങള്‍ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്ന വ്യക്തിക്ക് അങ്ങനെയായിരിക്കണമെന്നില്ല. ശ്രദ്ധയോടെ മുന്നോട്ടുപോകുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: നിങ്ങള്‍ സ്‌നേഹിക്കുന്ന ആളോട് നിങ്ങളുടെ ആഗ്രഹങ്ങള്‍ പറയുക. നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങള്‍ ആ വ്യക്തിയോട് പങ്കിടാന്‍ ശ്രമിക്കുക. ഇത് നിങ്ങളുടെ ബന്ധത്തില്‍ എന്ത് മാറ്റമാണ് കൊണ്ടുവരികയെന്ന് നിങ്ങള്‍ക്ക് കാണാനാകും. വളരെക്കാലമായി പ്രണയത്തിലായിരിക്കുന്ന നിങ്ങളില്‍ പുതുമ കൊണ്ടുവരാന്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുക. ദീര്‍ഘകാല ബന്ധത്തിലുള്ളവര്‍ പരസ്പരം വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കൂടുതല്‍ അടുക്കുന്നതിനെ കുറിച്ച് ചിന്തിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagttiarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ധനു രാശിക്കാര്‍ ഈ ആഴ്ച നിങ്ങളുടെ പങ്കാളിയെ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരും. ഈ സമയത്ത് നിങ്ങളുടെ പങ്കാളിക്ക് അവരെ അവഗണിക്കുന്നതായി തോന്നിയേക്കാം. നിങ്ങളുടെ തിരക്കേറിയ ജോലിക്കിടെ പങ്കാളിയുമായി സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നിയേക്കാം. ഇത് നിങ്ങളുടെ ബന്ധത്തെ ബാധിക്കാനിടയുണ്ട്. നിങ്ങളുടെ പങ്കാളിയുമായി ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുക. താമസിയാതെ കാര്യങ്ങള്‍ സാധാരണമാകുന്നത് നിങ്ങള്‍ കാണും. കൂടുതല്‍ വ്യക്തമായി സ്വയം പ്രകടിപ്പിക്കുന്നത് കാര്യങ്ങള്‍ കൂടുതല്‍ മികച്ചതാക്കും.
advertisement
10/12
കാപ്രികോണ്‍ (Capricorn - മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: മകരം രാശിയിലുള്ളവര്‍ ഒറ്റയ്ക്ക് ജീവിക്കുന്നവരാണെങ്കില്‍ ഈ ആഴ്ച നിങ്ങള്‍ക്ക് വളരെ നല്ലതായിരിക്കും. നിങ്ങളുടെ ജോലി സ്ഥലത്ത് നിങ്ങള്‍ രസകരമായ വ്യക്തിത്വത്തിനുടമയായ ഒരാളെ കണ്ടെത്തും. ഇതോടെ ജീവിത പങ്കാളിക്കായുള്ള നിങ്ങളുടെ അന്വേഷണം അവസാനിക്കും. നിങ്ങളുടെ ബന്ധുക്കള്‍ നിങ്ങള്‍ക്കായി എന്തെങ്കിലും ആഘോഷങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കില്‍ അവര്‍ക്ക് നിങ്ങളുടെ പങ്കാളിയെ കാണാന്‍ സാധിക്കും. നിങ്ങള്‍ രണ്ടുപേരും പരസ്പരം സ്‌നേഹിക്കും.
advertisement
11/12
അക്വാറിയസ് (Aquarius - കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ മൂല്യങ്ങളും ലക്ഷ്യങ്ങളും പങ്കിടാന്‍ സാധിക്കുന്നതും വിശ്വസ്തനുമായ ഒരാളെ ഈ ആഴ്ച നിങ്ങള്‍ കണ്ടുമുട്ടും. ഈ ബന്ധം നിങ്ങള്‍ പ്രതീക്ഷിച്ചതിലും വളരെ മികച്ചതായി മാറിയേക്കും. പ്രതിബദ്ധതയുള്ള ദമ്പതികള്‍ അവരുടെ കുടുംബജീവിത്തില്‍ ഐക്യം കണ്ടെത്തുകയും നിങ്ങളുടെ ജീവിതത്തില്‍ പ്രണയം വീണ്ടുമുണ്ടാകുകയും ചെയ്യും. നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് നിങ്ങള്‍ക്ക് പിന്നീട് ആശ്വാസമാകും.
advertisement
12/12
പിസെസ് (Piscse - മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: മീനം രാശിക്കാരെ സംബന്ധിച്ച് ബന്ധങ്ങള്‍ക്ക് ഇത് നല്ല സമയമാണ്. നിങ്ങളുടെ മനസ്സില്‍ ആരെങ്കിലുമുണ്ടെങ്കില്‍ ഈ ആഴ്ച നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കും. പ്രണയത്തില്‍ തര്‍ക്കങ്ങളും മത്സരവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. പ്രിയപ്പെട്ട ഒരാളില്‍ ശരിയായ മതിപ്പുണ്ടാക്കാന്‍ നിങ്ങള്‍ അല്പം കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. നിങ്ങളുടെ പ്രിയപ്പെട്ടവരെ ആകര്‍ഷിക്കാന്‍ ഈ ആഴ്ച നിങ്ങള്‍ക്ക് കഴിഞ്ഞേക്കാം.
മലയാളം വാർത്തകൾ/Photogallery/Life/
Weekly Love Horoscope April 21 to 27| പ്രിയപ്പെട്ടവരെ ആകര്‍ഷിക്കാന്‍ കഠിനാധ്വാനം വേണ്ടി വന്നേക്കും; വിവാഹിതര്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല: പ്രണയവാരഫലം അറിയാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories