TRENDING:

വന്യതയുടെ സൗന്ദര്യം ഫ്രെയിമിലാക്കി അലൻസ് ബാബു; ഇടുക്കിയുടെ സ്വന്തം ഫോട്ടോഗ്രാഫർ

Last Updated:
വര്‍ഷങ്ങളോളം തുടര്‍ച്ചയായി സഞ്ചരിച്ചും മാസങ്ങള്‍ കാട്ടില്‍ തങ്ങിയുമാണ് പല ചിത്രങ്ങളും അലന്‍സ് ബാബു തന്‍റെ ഫ്രെയിമില്‍ പകര്‍ത്തിയത്. (റിപ്പോർട്ട്: സന്ദീപ് രാജാക്കാട്)
advertisement
1/12
വന്യതയുടെ സൗന്ദര്യം ഫ്രെയിമിലാക്കി അലൻസ് ബാബു; ഇടുക്കിയുടെ സ്വന്തം ഫോട്ടോഗ്രാഫർ
വന്യതയുടെ വശ്യമനോഹാരിത ഫ്രെയിമിലാക്കി ലോകത്തിന് മുന്നില്‍ വിസ്മയ കാഴ്ച ഒരുക്കുന്ന ഒരു ഫോട്ടോഗ്രാഫറുണ്ട് ഇടുക്കി രാജാക്കാട്ടില്‍. രാജാക്കാട് എന്‍ആര്‍സിറ്റി സ്വദേശിയായ അലന്‍സ് ബാബുവാണ് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിക്കായി ജീവിതം തന്നെ മാറ്റിവച്ചിരിക്കുന്നത്. ദേശീയ സംസ്ഥാന അവാര്‍ഡുകളടക്കം നൂറിലധികം പുരസ്കാരങ്ങളാണ് ഇദ്ദേഹത്തെ തേടിയെത്തിയിരിക്കുന്നത്.
advertisement
2/12
ദൃശ്യമനോഹാരിതയുടെ വിസ്മയ കാഴ്ച്ചകള്‍ ക്യാമറകണ്ണുകള്‍കൊണ്ട് ഒപ്പിയെടുത്ത് വന്യതയുടെ കഥപറയുന്ന  ഫോട്ടോഗ്രാഫറാണ് ബാബുതോമസ് എന്ന അലന്‍സ് ബാബു. 35 വര്‍ഷത്തോളമായി ഫോട്ടോഗ്രാഫി രംഗത്ത് സജീവ സാന്നിധ്യമാണ്.
advertisement
3/12
നിശ്ചല ദൃശ്യങ്ങള്‍കൊണ്ട് വിസ്മയ കാഴ്ച്ചകള്‍  അലന്‍സ് ബാബു തന്റെ  ക്യാമറ കണ്ണുകളിലൂടെ ലോകത്തിന് മുന്നിലെത്തിച്ചപ്പോള്‍ ഇദ്ദേഹത്തെ തേടിയെത്തിയത് ദേശീയ, സംസ്ഥാന അവാര്‍ഡുകളടക്കം നൂറിലധികം പുരസ്‌കാരങ്ങൾ.
advertisement
4/12
ചെറുപ്രായത്തില്‍ തന്നെ പ്രകൃതിയും പക്ഷികളും എല്ലാം മനസ്സിന്റെ ക്യാമറയില്‍ പകര്‍ത്തിയാണ് ഫോട്ടോഗ്രഫിയോടുള്ള പ്രണയം തുടങ്ങുന്നത്. ഏഴാം തരത്തില്‍ പഠിക്കുമ്പോഴാണ് ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫിയിലൂടെ ഈ രംഗത്തേയ്ക്ക് ചുവട് വയ്പ്പ് നടത്തുന്നത്.
advertisement
5/12
പിന്നീടുള്ള യാത്രയില്‍ ഒരു തിരിഞ്ഞ് നോട്ടത്തിന്റെ ആവശ്യമുണ്ടായതുമില്ല. ഹൈറേഞ്ചിന്റെ മലമടക്കുകളടക്കം കയറി വ്യത്യസ്ഥമായ കാഴ്ച്ചകള്‍ തേടിയുള്ള യാത്ര ഫോട്ടോഗ്രഫിയുടെ ഉന്നതങ്ങളിലേയ്ക്കുള്ള ചവിട്ടുപടിയായിരുന്നു.
advertisement
6/12
സംസ്ഥാനത്തെ എല്ലാ വന്യജീവി സങ്കേതങ്ങളിലും സംരക്ഷിത വന വനമേഖലയിലൂടെയും അലൻസ് ബാബു സഞ്ചരിച്ചുകഴിഞ്ഞു. വര്‍ഷങ്ങളോളം തുടര്‍ച്ചയായി സഞ്ചരിച്ചും മാസങ്ങള്‍ കാട്ടില്‍ തങ്ങിയുമാണ് പല ചിത്രങ്ങളും അലന്‍സ് ബാബു തന്‍റെ ഫ്രെയിമില്‍ പകര്‍ത്തിയത്.
advertisement
7/12
മൂന്ന് വര്‍ഷക്കാലം നടത്തിയ യാത്രക്കൊടുവിലാണ് ദേശീയ അവാര്‍ഡിന് അര്‍ഹമാക്കിയ ഇരയുമായി കൂട്ടിലേയ്ക്ക് പറന്നിറങ്ങുന്ന വേഴാമ്പലിന്‍റെ ചിത്രം പകര്‍ത്തിയത്.
advertisement
8/12
സംസ്ഥാന പി ആര്‍ ഡി ഫോട്ടോഗ്രഫി അവാര്‍ഡ്, കേരളാബയോഡൈവേഴ്‌സിറ്റി അവാര്‍ഡ്, അഗ്രികള്‍ച്ചര്‍ അവാര്‍ഡുകള്‍, ഇന്ത്യന്‍ ബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ് എക്‌സ്‌പോ അവാര്‍ഡ്, തുടങ്ങിയവയാണ് ലഭിച്ച 100 അവാര്‍ഡുകളില്‍ മികച്ചവ.
advertisement
9/12
വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫിയില്‍ ഉയരങ്ങള്‍ കീഴടക്കുമ്പോള്‍ വലിയ കഷ്ടപ്പാടിന്‍റേയും അധ്വാനത്തിന്‍റേയും കഥ കൂടിയാണ് അലന്‍സ് ബാബുവിന്‍റെ ജീവിതം. കാനോണ്‍ 600 എന്ന ലെന്‍സ് ഉപയോഗിച്ച് ഫോട്ടോ എടുക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ബാബു.
advertisement
10/12
8ലക്ഷം രൂപാ വിലവരുന്ന ഈ ലെന്‍സ് ഉപയോഗിച്ചാണ് ഇദ്ദേഹം ഉള്‍ക്കാടുകളിലെ വന്യ മൃഗങ്ങളുടെ അടക്കം നിശ്ചല ദൃശ്യങ്ങള്‍ ഒപ്പിയെടുക്കുന്നത്.
advertisement
11/12
ഫോട്ടഗ്രഫിയില്‍ എന്നും മുമ്പോട്ട് പോകുവാന്‍ ഏറ്റവും കൂടുതല്‍ പ്രജോദനം നല്‍കുന്നത് ഭാര്യ എലിസബത്താണ്. 
advertisement
12/12
നിറംമങ്ങാത്ത ജിവിതത്തില്‍ നിറമുള്ള എന്നും നിലനില്‍ക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ തേടി അലന്‍സ് ബാബുവിന്റെ യത്ര തുടരുകയാണ്. വന്യതയിലൂടെ.
മലയാളം വാർത്തകൾ/Photogallery/Life/
വന്യതയുടെ സൗന്ദര്യം ഫ്രെയിമിലാക്കി അലൻസ് ബാബു; ഇടുക്കിയുടെ സ്വന്തം ഫോട്ടോഗ്രാഫർ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories