TRENDING:

Onam 2023| ഓണമൊക്കെയല്ലേ, ആലിയ ഭട്ടിനെ പോലെ തിളങ്ങുന്ന ചർമം സ്വന്തമാക്കാം

Last Updated:
എല്ലാ സ്ത്രീകൾക്കും പിന്തുടരാവുന്ന ആറ് സിംപിൾ സ്റ്റെപ്പുകളാണ് ആലിയ പരിചയപ്പെടുത്തുന്നത്
advertisement
1/10
ഓണമൊക്കെയല്ലേ, ആലിയ ഭട്ടിനെ പോലെ തിളങ്ങുന്ന ചർമം സ്വന്തമാക്കാം
ഓണം പടിവാതിലിലെത്തി. ഓണസദ്യയും പൂക്കളവും ഓണക്കോടിയുമെല്ലാം ഒരുങ്ങിയിട്ടുണ്ടാകും. ഓണക്കോടിയെടുത്ത് ആലിയ ഭട്ടിനെ പോലെ തിളങ്ങുന്ന ചർമം കൂടി വേണ്ടേ? എങ്കിലല്ലേ ഓണം കളറാകുകയുള്ളൂ.
advertisement
2/10
അടുത്തിടെ സഹോദരി ഷഹീൻ ഭട്ടിനൊപ്പം തന്റെ യൂട്യൂബ് ചാനലിൽ ആലിയ ഭട്ട് സ്കിൻ കെയർ റൂട്ടിനെ കുറിച്ച് പറയുന്നുണ്ട്. എല്ലാ സ്ത്രീകൾക്കും പിന്തുടരാവുന്ന ആറ് സിംപിൾ സ്റ്റെപ്പുകളാണ് വീഡിയോയിൽ ആലിയ ഭട്ട് പറയുന്നത്.
advertisement
3/10
സ്കിൻ കെയറിന് താൻ പതിവായി ഉപയോഗിക്കുന്ന പ്രിയപ്പെട്ട ഉത്പന്നങ്ങളും ആലിയ പരിചയപ്പെടുത്തുന്നുണ്ട്. ആലിയ ഉപയോഗിക്കുന്ന വിലകൂടിയ ഉത്പന്നങ്ങൾ തന്നെ സാധാരണക്കാർക്ക് സാധിക്കില്ലെങ്കിലും അതേ ചേരുവകൾ അടങ്ങിയ ബജറ്റ് ഫ്രണ്ട്ലി ആയിട്ടുള്ള ബ്രാൻഡഡ് ഉത്പന്നങ്ങൾ ഇന്ന് വിപണയിൽ ഇഷ്ടം പോലെ ലഭിക്കും.
advertisement
4/10
സ്കിൻ കെയർ റൂട്ടീന് വേണ്ടിയുള്ള ഉത്പന്നങ്ങൾ വാങ്ങുന്നതിനു മുമ്പ് സ്കിൻ ടൈപ്പ് ഏതാണെന്ന് തിരിച്ചറിയണമെന്നാണ് ആലിയ പറയുന്നത്. ഇതിന് അനുസരിച്ചു വേണം ചർമത്തിൽ ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ വാങ്ങാൻ.
advertisement
5/10
മുഖ ചർമം വരണ്ടു പോകുന്നതും മുഖക്കുരുവുമാണ് താൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്ന് ആലിയ പറയുന്നു. മുഖക്കുരു വന്നാൽ, മറ്റുപലരേയും പോലെ അത് പൊട്ടിച്ചു കളയാനുള്ള വ്യഗ്രതയെ കുറിച്ചും ആലിയ പറയുന്നു. ഒപ്പം ഇങ്ങനെ ചെയ്യരുതെന്ന മുന്നറിയിപ്പും. പല പെൺകുട്ടികളും അനുഭവിക്കുന്ന മൂക്കിനു ചുറ്റുമുള്ള വരൾച്ച താനും നേരിടുന്നുണ്ടെന്നും ആലിയ.
advertisement
6/10
ഇനി ആലിയയുടെ സ്കിൻ കെയർ റൂട്ടീൻ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ ഉറക്കമെഴുന്നേറ്റാൽ മുഖം ക്ലെൻസർ ഉപയോഗിച്ച് വൃത്തിയാക്കുകയാണ് ആദ്യത്തെ സ്റ്റെപ്പ്. അധികം പതയില്ലാത്തതും വീര്യം കുറഞ്ഞതുമായ ക്ലെൻസറാണ് ആലിയ ഉപയോഗിക്കുന്നത്.
advertisement
7/10
ക്ലെൻസറിനു ശേഷം ടോണിങ് മിസ്റ്റാണ് ആലിയ ഉപയോഗിക്കുന്നത്. ചർമം മൃദുലവും പാടുകൾ മായ്ക്കാനും ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്ന സെറാമൈഡ് ധാരാളം അടങ്ങിയിട്ടുള്ള ഉത്പന്നമാണ് ആലിയ ഭട്ട് ഉപയോഗിക്കുന്നത്.
advertisement
8/10
മൂന്നാമതായി, ചർമത്തിന് അനുയോജ്യമായ സിറം രണ്ടോ മൂന്നോ തുള്ളി മുഖത്തെല്ലായിടത്തും തേച്ചുപിടിപ്പിക്കും. ഇതിനു ശേഷം മോയിസ്ചറൈസാണ് ഉപയോഗിക്കുന്നത്. അഞ്ചാമതായി സൺസ്ക്രീനാണ്. സ്കിൻ കെയർ റൂട്ടീനിലെ ഒഴിവാക്കാനാകാത്ത ഒന്നാണ് സൺസ്ക്രീൻ. ലൈറ്റ് വെയ്റ്റ് ആയിട്ടുള്ള 50 SPF സൺസ്ക്രീനാണ് ആലിയ ഉപയോഗിക്കുന്നത്.
advertisement
9/10
ഏറ്റവും ഒടുവിലായി ലിപ് ബാം. ഇതോടെ തന്റെ ദിവസേനയുള്ള സ്കിൻ കെയർ റൂട്ടീൻ‌ അവസാനിക്കുമെന്ന് ആലിയ പറയുന്നു. ഇതേ രീതിയിൽ ചർമത്തിന് ചേരുന്ന ഉത്പന്നങ്ങൾ കൃത്യമായി ഉപയോഗിച്ചാൽ മൃദുലവും തിളക്കവുമുള്ള ചർമം ആർക്കും സ്വന്തമാക്കാവുന്നതാണ്.
advertisement
10/10
ശ്രദ്ധിക്കുക: വ്യത്യസ്‌ത ചർമ്മ പ്രശ്‌നങ്ങളുള്ള ആളുകൾക്ക് ഏതൊക്കെ ചർമ്മസംരക്ഷണ ഘടകങ്ങൾ നന്നായി പ്രവർത്തിക്കുമെന്ന് അറിയേണ്ടത് പ്രധാനമാണ്. നിങ്ങൾക്ക് ഏറ്റവും മികച്ചത് എന്താണെന്ന് മനസിലാക്കാൻ എല്ലായ്പ്പോഴും ഒരു ഡെർമറ്റോളജിസ്റ്റിനെ സന്ദർശിക്കാൻ നിർദ്ദേശിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
Onam 2023| ഓണമൊക്കെയല്ലേ, ആലിയ ഭട്ടിനെ പോലെ തിളങ്ങുന്ന ചർമം സ്വന്തമാക്കാം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories