TRENDING:

Bipasha Basu | 'ഇരുണ്ട നിറമുള്ള പെൺകുട്ടി'; കുട്ടിക്കാലം മുതൽ സിനിമാ ലോകത്ത് വരെ കേട്ട വിളിയെ കുറിച്ച് ബിപാഷ

Last Updated:
സൂപ്പര്‍ മോഡല്‍ മത്സരിച്ച് വിജയിച്ച തന്നെ അന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചത് കൊല്‍ക്കത്തയില്‍ നിന്നുള്ള "ഇരുണ്ടനിറക്കാരി'' എന്നായിരുന്നു.
advertisement
1/11
'ഇരുണ്ട നിറമുള്ള പെൺകുട്ടി'; കുട്ടിക്കാലം മുതൽ കേട്ട വിളിയെ കുറിച്ച് ബിപാഷ
വെളുത്തവർ മാത്രമാണ് സൗന്ദര്യമുള്ളവർ എന്ന കാഴച്ചപ്പാട് തെറ്റാണ്. തെറ്റായ സ്വപ്നങ്ങളാണ് നാം വിൽക്കുന്നത്. പറയുന്നത് ബോളിവുഡ് നടിയും മോഡലുമായ ബിപാഷ ബസുവാണ്.
advertisement
2/11
ഫെയർ ആന്റ് ലൗലി എന്ന എന്ന ഉത്പന്നത്തിൽ നിന്നും ഫെയർ എന്ന വാക്ക് എടുത്തുകളയുമെന്ന യൂണിലീവറിന്റെ പ്രഖ്യാപനത്തോടാണ് ബിപാഷയുടെ പ്രതികരണം. കൂടുതൽ ബ്രാൻഡുകൾ ഇത് മാതൃകയാക്കണമെന്നും സ്വന്തം അനുഭവം പങ്കുവെച്ച് ബിപാഷ പറയുന്നു. (Bipasha Basu/Instagram)
advertisement
3/11
താരം ഇൻ‌സ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിൽ, കുട്ടിക്കാലം തൊട്ട് കേട്ടു വരുന്ന ഇരുണ്ട നിറമുള്ള പെൺകുട്ടി എന്ന വിശേഷണത്തെ കുറിച്ചാണ് പറയുന്നത്. സഹോദരിയേക്കാൾ ഇരുണ്ടതാണ് താൻ എന്ന് ബന്ധുക്കൾ പറയുന്നത് കേട്ടാണ് വളർന്നതെന്ന് ബിപാഷ പറയുന്നു.
advertisement
4/11
അമ്മയുടെ നിറവും രൂപവുമായിരുന്നു തനിക്ക്. അമ്മ സുന്ദരിയായിരുന്നു. ബന്ധുക്കളുടെ ചർച്ച എന്തിനെ കുറിച്ചാണെന്ന് അന്ന് തനിക്ക് മനസ്സിലായിരുന്നില്ല. മോഡലിങ് കാലത്തും അഭിനയരംഗത്തും ഇരുണ്ട നിറക്കാരി എന്ന വിശേഷണം തന്നെ വിട്ടു പോയില്ല. Image: (Bipasha Basu/Instagram)
advertisement
5/11
15-16 വയസ്സിലാണ് മോഡലിങ് ആരംഭിക്കുന്നത്. സൂപ്പര്‍ മോഡല്‍ കോണ്ടസ്റ്റില്‍ വിജയിച്ച തന്നെ അന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചത് കൊല്‍ക്കത്തയില്‍ നിന്നുള്ള "ഇരുണ്ടനിറക്കാരി'' എന്നായിരുന്നു. (Bipasha Basu/Instagram)
advertisement
6/11
പിന്നീട് പാരീസിലും ന്യൂയോർക്കിലും മോഡലിങ്ങിനായി പോയപ്പോഴാണ് തന്റെ നിറം ആകർഷണീയമാണെന്ന് മനസ്സിലായത്. ഈ നിറം കാരണം തനിക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചു. (Bipasha Basu/Instagram)
advertisement
7/11
അതുകഴിഞ്ഞ് ഇന്ത്യയിൽ തിരിച്ചെത്തി സിനിമയിൽ അവസരങ്ങൾ വന്നു. ആദ്യ സിനിമയിലൂടെ തന്നെ താൻ സ്വീകരിക്കപ്പെട്ടെങ്കിലും വിശേഷണം പഴയതു തന്നെ. അപ്പോഴേക്കും ആ വിശേഷണം ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. (Bipasha Basu/Instagram)
advertisement
8/11
ഇരുണ്ട നിറക്കാരി ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയെന്നായിരുന്നു തന്നെ കുറിച്ച് വന്ന ലേഖനങ്ങളിൽ പലതിലും പറഞ്ഞിരുന്നത്. അതിനെ എന്റെ സെക്‌സ് അപ്പീലുമായി ചേര്‍ത്തും വിശേഷിക്കാന്‍ തുടങ്ങി. ബോളിവുഡില്‍ സെക്‌സി എന്ന വാക്ക് പ്രചാരത്തിലായി.(Bipasha Basu/Instagram)
advertisement
9/11
എന്നാൽ തനിക്കിതൊരിക്കലും മനസ്സിലായിട്ടില്ല, തന്നെ സംബന്ധിച്ച് സെക്സി എന്ന് പറയുന്നത് വ്യക്തിത്വമാണ്. അതിന് ഒരാളുടെ നിറവുമായി ബന്ധമില്ല. (Bipasha Basu/Instagram)
advertisement
10/11
നിരവധി സൗന്ദര്യ വര്‍ധക ഉത്പന്നങ്ങളുടെ പരസ്യങ്ങള്‍ക്കായി തന്നെ സമീപിച്ചിരുന്നു. ഭീമമായ തുകയായിരുന്നു പലരും വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍ താന്‍ വിശ്വസിച്ചിരുന്ന ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുകയായിരുന്നുവെന്നും ബിപാഷ. (Bipasha Basu/Instagram)
advertisement
11/11
തന്റെ നിറമല്ല, തന്നെ നിർവചിക്കുന്നത്. മാത്രമല്ല, ഈ നിറം താൻ ഇഷ്ടപ്പെടുകയും ചെയ്യുന്നുവെന്നും ബിപാഷ.(Bipasha Basu/Instagram)
മലയാളം വാർത്തകൾ/Photogallery/Life/
Bipasha Basu | 'ഇരുണ്ട നിറമുള്ള പെൺകുട്ടി'; കുട്ടിക്കാലം മുതൽ സിനിമാ ലോകത്ത് വരെ കേട്ട വിളിയെ കുറിച്ച് ബിപാഷ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories