മൂന്ന് തവണ ഗർഭം അലസി; ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാളെ നഷ്ടമായി: കടന്നുപോയ വേദനകളെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി
- Published by:Naseeba TC
- news18-malayalam
Last Updated:
ഏഞ്ചൽ എന്നു പേര് നൽകിയ ആൺകുഞ്ഞിനെയാണ് ക്രിസ്റ്റ്യാനോയ്ക്കും ജോർജിനയ്ക്കും നഷ്ടമായത്
advertisement
1/9

ഇരട്ടകുഞ്ഞുങ്ങളിൽ ഒരാൾ നഷ്ടമായതിനെ കുറിച്ച് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാഡോ ലോകത്തെ അറിയിച്ചപ്പോൾ ആരാധകർ ഏറെ വിഷമത്തോടെയാണ് ആ വാർത്ത കേട്ടത്. എന്നാൽ, ക്രിസ്റ്റ്യാനോയുടെ കുടുംബത്തിലുണ്ടാ ആദ്യത്തെ ദുരന്തമായിരുന്നില്ല അതെന്ന് പറയുകയാണ് അദ്ദേഹത്തിന്റെ പങ്കാളി ജോർജിന റോഡ്രിഗസ്.
advertisement
2/9
നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് 'ഐ ആം ജോർജീന' യുടെ രണ്ടാം സീസണിലാണ് ജോർജിന വ്യക്തി ജീവിതത്തിൽ നേരിട്ട നഷ്ടങ്ങളെ കുറിച്ച് ആദ്യമായി മനസ്സു തുറന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മാസത്തിലാണ് ക്രിസ്റ്റ്യാനോയ്ക്കും ജോർജിനയ്ക്കും ഇരട്ട കുട്ടികൾ ജനിച്ചത്.
advertisement
3/9
എന്നാൽ കുഞ്ഞുങ്ങളിൽ ഒരാൾ ജനിച്ചയുടനെ മരണപ്പെട്ടു. ഈ ദുഃഖവാർത്ത ക്രിസ്റ്റ്യാനോ ആരാധകരെ അറിയിച്ചിരുന്നു. മാതാപിതാക്കൾക്ക് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ വേദന കുഞ്ഞിനെ നഷ്ടമാകുന്നതാണെന്നയാരുന്നു താരം അന്ന് കുറിച്ചത്.
advertisement
4/9
ഒരു ആൺകുഞ്ഞും പെൺകുഞ്ഞുമാണ് ജനിച്ചത്. ഇതിൽ ഏഞ്ചൽ എന്നു പേര് നൽകിയ ആൺകുഞ്ഞിനെയാണ് ക്രിസ്റ്റ്യാനോയ്ക്കും ജോർജിനയ്ക്കും നഷ്ടമായത്. ബെല്ല എസ്മറാൾഡ എന്നാണ് മകൾക്ക് പേര് നൽകിയത്.
advertisement
5/9
എന്നാൽ ഇത് തങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ ദുരന്തമായിരുന്നില്ല എന്നാണ് ജോർജിന ഡോക്യുമെന്ററിയിൽ പറയുന്നത്. മുമ്പ് മൂന്ന് തവണ തനിക്ക് ഗർഭം അലസിയിരുന്നതായി ഇരുപത്തിയൊമ്പതുകാരിയായ ജോർജീന വെളിപ്പെടുത്തി.
advertisement
6/9
ആദ്യമായാണ് വ്യക്തി ജീവിതത്തെ കുറിച്ച് ജോർജീന തുറന്നു പറയുന്നത്. കുഞ്ഞിനെ നഷ്ടമായതാണ് തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലമെന്നും ജോർജിന പറഞ്ഞു.
advertisement
7/9
ഡോക്യുമെന്ററിയുടെ രണ്ടാം സീസണിൽ ആദ്യ എപ്പിസോഡിലാണ് കുഞ്ഞുങ്ങളെ കുറിച്ച് താരം പറഞ്ഞത്. ഗർഭിണിയായിരിക്കുന്ന സമയത്ത് ഓരോ തവണയും പേടിച്ചു കൊണ്ടാണ് ഡോക്ടറുടെ അടുത്ത് പോയിരുന്നത്.
advertisement
8/9
മൂന്ന് തവണ ഗർഭം അലസിയതിനാൽ ഓരോ അൾട്രാസൗണ്ടിനും പോകുമ്പോഴും പേടിയായിരുന്നു. പരിശോധനയിൽ കുഞ്ഞുങ്ങൾക്ക് കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞാൽ സമാധാനത്തോടെ വീട്ടിലേക്ക് മടങ്ങും.
advertisement
9/9
'ഐ ആം ജോർജീന' യുടെ രണ്ടാം സീസൺ ഈ വെള്ളിയാഴ്ച്ചയാണ് നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുക എന്നാണ് റിപ്പോർട്ട്.
മലയാളം വാർത്തകൾ/Photogallery/Life/Women/
മൂന്ന് തവണ ഗർഭം അലസി; ഇരട്ടക്കുഞ്ഞുങ്ങളിൽ ഒരാളെ നഷ്ടമായി: കടന്നുപോയ വേദനകളെ കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പങ്കാളി