വിശ്രമവേളകളെ വിനോദകരമാക്കി ശോഭന ജോർജ്; പച്ചക്കറി കൃഷിക്ക് പിന്നാലെ ഇഡലിയിൽ പരീക്ഷണം
- Published by:Gowthamy GG
- news18-malayalam
Last Updated:
ആഹാരത്തോട് വിമുഖത കാണിക്കുന്ന കുട്ടികളെ ആകർഷിക്കാൻ ഈ പൊടിക്കൈക്ക് പറ്റുമെന്നാണ് ശോഭന പറയുന്നത്.
advertisement
1/8

വിശ്രമവേളകളെ വിനോദകരമാക്കുകയാണെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭന ജോർജ്. ഫ്ലാറ്റിലെ പച്ചക്കറി കൃഷിക്ക് പിന്നാലെ ഇഡലിയിൽ പരീക്ഷണവുമായി എത്തിയിരിക്കുകയാണ് ശോഭന. സാധാരണ ഇഡലിക്ക് പുതിയ രുചിയും നിറവും നൽകി ആകർഷകമാക്കിയിരിക്കുകയാണ് ശോഭനാ ജോർജ്.
advertisement
2/8
പാചക പരീക്ഷണം ശോഭനയ്ക്ക് പുതുമയുള്ള കാര്യമല്ല. ചെങ്ങന്നൂരിൽ എം.എൽ.എ. ആയിരുന്ന കാലത്തുതന്നെ ഒഴിവു സമയം കിട്ടുമ്പോഴും ടെൻഷൻ ഉണ്ടാകുമ്പോഴും പാചകത്തിൽ പരീക്ഷണം നടത്താറുണ്ടെന്ന് ശോഭന പറയുന്നു.
advertisement
3/8
ബീറ്റ്റൂട്ട് പുഴുങ്ങി മിക്സിയിൽ അടിച്ച് ഇഡലിയിൽ ചേർത്താൽ മനോഹരമായ ബീറ്റ്റൂട്ട് ഇഡലിയായി. മല്ലി, ഇഞ്ചി, കറിവേപ്പില, പച്ചമുളക് ഇവ കൊത്തിയരിഞ്ഞ് ചേർത്താൽ വ്യത്യസ്ത രുചിയുള്ള ഇഡലി റെഡി. ഇത്തരത്തിൽ പുതിന ഇലചേർത്തും ഇഡലി ഉണ്ടാക്കാം.
advertisement
4/8
ശർക്കരയും ജീരകവും ചേർത്ത് ഇഡലി ഉണ്ടാക്കിയാൽ കുട്ടികൾക്ക് പ്രിയങ്കരമാകും. അല്പം ചുക്കുപൊടി കൂടി ചേർത്താൽ വട്ടയപ്പത്തേക്കാൾ സ്വാദിഷ്ടമാണെന്ന് ശോഭനാ ജോർജ് സാക്ഷ്യപ്പെടുത്തുന്നു.
advertisement
5/8
ഇനി ഇഡലി മാവിനൊപ്പം ഒരു മുട്ടപൊട്ടിച്ച് ഒഴിച്ചാൽ മുട്ട ഇഡലിയായി. മഞ്ഞൾ ചേർത്തും ഇങ്ങനെ ഇഡലി ഉണ്ടാക്കാം. ആഹാരത്തോട് വിമുഖത കാണിക്കുന്ന കുട്ടികളെ ആകർഷിക്കാൻ ഈ പൊടിക്കൈക്ക് പറ്റുമെന്നാണ് ശോഭന പറയുന്നത്.
advertisement
6/8
ആവിയിൽ പുഴുങ്ങുന്നതിനാൽ ശരീരത്തിന് നല്ലതാണ്. കോവിഡ് കാലത്ത് മുട്ട കൂടി ഇഡലിയിൽ ചേർത്ത് കഴിക്കുന്നത് പ്രതിരോധ ശക്തി കൂട്ടുമെന്ന് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺൻ്റെ ഉറപ്പ്.
advertisement
7/8
ചെങ്ങന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് താമസം മാറ്റിയ ശോഭനാ ജോർജ് ഫ്ലാറ്റിൽ പച്ചക്കറി കൃഷിയും ആരംഭിച്ചിട്ടുണ്ട്. ഏതാണ്ട് എല്ലാ പച്ചക്കറിയും ഫ്ലാറ്റിൽ നട്ടിട്ടുണ്ടെന്ന് ശോഭന പറഞ്ഞു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി വീട്ടമ്മമാർ പച്ചക്കറിക്കൃഷി ആരംഭിച്ചു.
advertisement
8/8
കഴിഞ്ഞ ഓണക്കാലത്ത് പൂക്കളമിടാൻ അന്യസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന പൂക്കൾ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞതിനാൽ ശോഭന പച്ചക്കറി കൊണ്ട് ഫ്ലാറ്റിൽ പൂക്കളമിട്ടു.
മലയാളം വാർത്തകൾ/Photogallery/Life/
വിശ്രമവേളകളെ വിനോദകരമാക്കി ശോഭന ജോർജ്; പച്ചക്കറി കൃഷിക്ക് പിന്നാലെ ഇഡലിയിൽ പരീക്ഷണം