TRENDING:

ഷെയ്ൻ നിഗം കിരീടം ചൂടിച്ച നിമിഷം മനസിൽ ഉണ്ടായിരുന്നത്; മിസ് കേരള 2019 അൻസി കബീർ പറയുന്നു

Last Updated:
സിനിമയിൽ അവസരം കിട്ടിയാൽ ഒരു കൈനോക്കാം,മോഡലിംഗ് അല്ല ലക്ഷ്യമെന്ന് അൻസി കബീർ. റിപ്പോർട്ട് : സിമി തോമസ്
advertisement
1/9
ഷെയ്ൻ നിഗം കിരീടം ചൂടിച്ച നിമിഷം മനസിൽ ഉണ്ടായിരുന്നത്;  മിസ് കേരള 2019 അൻസി കബീർ പറയുന്നു
മിസ് കേരള 2019 ന്റെ ആവേശം തെല്ലൊന്ന് കെട്ടടങ്ങിയെങ്കിലും അൻസി കബീറിന്റെ മനസിലെ ആവേശം ഇനിയും ഒടുങ്ങിയിട്ടില്ല. മിസ് കേരള പട്ടം കിട്ടി ആദ്യ ഒരാഴ്ച ഒരുപാട് അഭിനന്ദനങ്ങളും സന്തോഷങ്ങളുമായി നിറയെ ആവേശമായിരുന്നു ചുറ്റിലും. ആ അഭിനന്ദനങ്ങളും സന്തോഷങ്ങളുമെല്ലാം ഒരായുസിന്റെ ആവേശമാണ് തന്നിൽ നിറച്ചതെന്ന് അൻസി കബീർ പറയുന്നു.
advertisement
2/9
കിരീട നേട്ടത്തിലൂടെ സാക്ഷാത്കരിച്ചത് അമ്മയുടെ സ്വപ്നം കൂടിയാണെന്നും ആൻസി. സൗന്ദര്യമത്സരങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ എല്ലാ മത്സരാർഥികൾക്കും ഒപ്പം അവരുടെ കുടുംബാംഗങ്ങൾ എല്ലാവരും ഉണ്ടാകും. പക്ഷേ എന്നോടൊപ്പം എന്നും വന്നിരുന്നത് എന്റെ അമ്മ മാത്രമാണ്. സ്റ്റേജിന്റെ ഒരു കോണിൽ അമ്മയുണ്ടാകും.
advertisement
3/9
മുമ്പ് രണ്ട് മത്സരങ്ങളിൽ അവസാന മൂന്നിൽ ഇടം നേടിയെങ്കിലും കിരീടം ചൂടാതെ പരാജയപ്പെട്ടിരുന്നു. അപ്പോഴൊക്കെ അമ്മയുടെ മുഖത്തെ നിരാശ ശ്രദ്ധിച്ചിരുന്നു. അതൊക്കെ മറച്ചുവച്ച് സാരമില്ല. അടുത്ത തവണ ശ്രമിക്കാം. ഒരു ദിവസം നീയും കിരീടം ചൂടും എന്ന് പ്രോത്സാഹിപ്പിക്കുന്നതും അമ്മ തന്നെയായിരുന്നു.
advertisement
4/9
അന്ന് മിസ് കേരള പട്ടം ഷെയ്ൻ നിഗം തലയിൽ വച്ചു തരുമ്പോൾ അമ്മയെ ഞാൻ നോക്കി. അമ്മ കിരീടം ചൂടുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. അത്ര സന്തോഷമായിരുന്നു അമ്മയ്ക്കും ഒപ്പം എനിക്കും. ജീവിതത്തിലെ മറക്കാനാവാത്ത നിമിഷവും അതുതന്നെയെന്ന് മിസ് കേരള അൻസി കബീർ പറയുന്നു.
advertisement
5/9
സൗന്ദര്യ മത്സരങ്ങൾ വെറും സൗന്ദര്യമത്സരങ്ങളല്ല. നിങ്ങളെ പരുവപ്പെടുത്തുകയാണ് ഓരോ മത്സരവും. നിങ്ങളെ കൂടുതൽ ബോൾഡ് ആക്കുന്നു. അതിനാൽ ഞാൻ സൗന്ദര്യ മത്സരങ്ങൾ ആസ്വദിക്കുകയാണ്. മോഡലിംഗ് എന്നെ അത്രയ്ക്ക് ആകർഷിക്കുന്നില്ല. ഒപ്പം സിനിമയും എന്റെ ലക്ഷ്യമല്ല. സിനിമയിൽ നിന്ന് ചില ഓഫറുകൾ വന്നെങ്കിലും സ്വീകരിച്ചില്ല.
advertisement
6/9
ഇനി അത്ര നല്ല റോൾ വരികയാണെങ്കിൽ ഒന്നു പരീക്ഷിച്ചുനോക്കാൻ ഒരു കൈശ്രമിക്കും. അത്രമാത്രം. അല്ലാതെ സിനിമയോ മോഡലിംഗോ കരിയറായി കൊണ്ടു പോകാൻ ആഗ്രഹിക്കുന്നില്ല- അൻസി പറയുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ് കിട്ടിയ ജോലിയാണ് ഇൻഫോസിസിലേത്. അത് ഞാൻ ആസ്വദിക്കുന്നു. ജോലി ഒരിക്കലും ഉപേക്ഷിക്കില്ല. ഒപ്പം പാഷനും കൊണ്ടുപോകും. അതാണ് തീരുമാനമെന്ന് മിസ് കേരള പറയുന്നു.
advertisement
7/9
മുമ്പ് രണ്ട് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്ത അനുഭവവുമായാണ് അൻസി ഇക്കുറി എത്തിയത്. അന്ന് ലഭിച്ച പരിശീലനങ്ങൾ പിൻബലമായി. പിന്നെ ഇത്തരം മത്സരങ്ങളിൽ ഓരോരുത്തരുടേയും ഉള്ളിലുള്ളത് മാത്രമേ അവതരിപ്പിക്കാനാകൂ. താൻ ആരെന്നുള്ളതാണ് അവിടെ പ്രകടിപ്പിക്കേണ്ടത്. അതിൽ പ്രത്യേക തയാറെടുപ്പുകൾ സാധിക്കില്ലല്ലോ.
advertisement
8/9
ഇക്കുറി രണ്ടാം റൗണ്ടിൽ പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം പറയാനായി. അതുകൊണ്ടുതന്നെ കിരീടം ഏകദേശം ഉറപ്പിച്ചിരുന്നെന്ന് അൻസി പറയന്നു. നമുക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും മറ്റും ഇത്തരം മത്സരങ്ങളിൽ സ്വാതന്ത്ര്യം ഉണ്ട്. നമ്മൾ എന്ത് ധരിക്കണം. എവിടെ നൽക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ട് മത്സരങ്ങളിൽ ഒട്ടും ആത്മവിശ്വാസകുറവ് ഉണ്ടായിരുന്നില്ല.
advertisement
9/9
ഇഷ്ടപ്പെട്ട ചോക്കലേറ്റും ഐസ്ക്രീമും ഒന്നും ഉപേക്ഷിക്കാറുമില്ല. പകരം ഇടയ്ക്കൊക്കെ വർക്ക് ഔട്ട് ചെയ്യും. സൗന്ദര്യം നിലനിർത്താനുള്ള ടിപ്സ് ചോദിച്ചാൽ പലപ്പോഴും മുഖത്തെ വെറുതെ വിടും. മേക്കപ്പ് ഒന്നും ഇല്ലാതെ. എല്ലാദിവസവും മേക്കപ്പ് ഇടുന്നത് മുഖത്തിന് നല്ലതല്ലെന്നും അൻസി പറയുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
ഷെയ്ൻ നിഗം കിരീടം ചൂടിച്ച നിമിഷം മനസിൽ ഉണ്ടായിരുന്നത്; മിസ് കേരള 2019 അൻസി കബീർ പറയുന്നു
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories