TRENDING:

ആലിയ, ദീപിക, കത്രീന... എല്ലാവരും സാമന്തയ്ക്ക് പിന്നിൽ; ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി

Last Updated:
ജനപ്രിയ നടിമാരുടെ പട്ടികയിൽ ആലിയയേയും ദീപികയേയും പിന്നിലാക്കി സാമന്ത
advertisement
1/9
ആലിയ, ദീപിക, കത്രീന... എല്ലാവരും സാമന്തയ്ക്ക് പിന്നിൽ; ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി
ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി ആരാണെന്ന് ചോദ്യത്തിന് ഉത്തരം ആലിയ ഭട്ട് എന്നോ, ദീപിക പദുകോൺ എന്നോ ആണെങ്കിൽ തെറ്റി. അത് തെന്നിന്ത്യൻ താരറാണി സാമന്ത റൂത്ത് പ്രഭുവാണ്. ബോളിവുഡിലെ സൂപ്പർതാരങ്ങളായ ദീപിക, ആലി, കത്രീന എന്നിവരെയെല്ലാം പിന്നിലാക്കിയാണ് സാമന്ത വീണ്ടും പട്ടികയിൽ ഒന്നാമതെത്തിയിരിക്കുന്നത്.
advertisement
2/9
ഓർമാക്സ് സ്റ്റാർസ് ഇന്ത്യ ലൗവ്: ജനപ്രിയ നടിമാരുടെ പട്ടികയിലാണ് തെന്നിന്ത്യയിലേയും ബോളിവുഡിലേയും സൂപ്പർനായികമാരെയെല്ലാം പിന്നിലാക്കി സാമന്ത ഒന്നാമതെത്തിയത്.
advertisement
3/9
തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാര, നാഷണൽ ക്രഷ് രശ്മിക മന്ദാന, അനുഷ്ക ഷെട്ടി തുടങ്ങിയ നടിമാരെല്ലാം സാമന്തയ്ക്ക് പിന്നിലാണ് പട്ടികയിൽ.
advertisement
4/9
ആമോസൺ പ്രൈമിൽ പുറത്തിറങ്ങിയ ഫാമിലിമാൻ 2 ലെ രാജി എന്ന കഥാപാത്രത്തിലൂടെയാണ് സാമന്ത ബോളിവുഡിലടക്കം ശ്രദ്ധേയയാകുന്നത്. ഇതിനു പിന്നാലെ നാഗചൈതന്യയുമായുള്ള വിവാഹമോചന വാർത്തയും വലിയ ചർച്ചയായി. പിന്നാലെ അല്ലു അർജുൻ ചിത്രം പുഷ്പയിലെ ഐറ്റം ഡാൻസും സാമന്തയെ കൂടുതൽ പ്രശസ്തയാക്കി.
advertisement
5/9
കരിയറിൽ ഏറ്റവും ഉന്നതങ്ങളിലാണ് സാമന്തയിപ്പോൾ. ഇതിനിടയിൽ വ്യക്തിപരമായി നിരവധി വെല്ലുവിളികളും താരം നേരിട്ടുകൊണ്ടിരിക്കുന്നുണ്ട്. സിനിമാ സംബന്ധമായതോ അല്ലാത്തതോ ആയി ദിവസവും വാർത്തകളിൽ ഇടംപിടിക്കുന്ന നടിയാണ് സാമന്ത. താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ യഷോദയും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.
advertisement
6/9
ജനപ്രിയ നടിമാരുടെ പട്ടികയിൽ സാമന്തയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ബോളിവുഡ് താരം ആലിയ ഭട്ട്. 2022 ൽ ഏറ്റവും കൂടുതൽ വാർത്തകളിൽ ഇടംനേടിയ താരമാണ് ആലിയ ഭട്ട്. കരിയറിലും വ്യക്തിജീവിതത്തിലും ആലിയ പുതിയ ഘട്ടങ്ങളിലേക്ക് കടന്ന വർഷം കൂടിയാണ് 2022.
advertisement
7/9
നയൻതാരയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. സംവിധായകൻ വിഘ്നേശ് ശിവനുമായുള്ള വിവാഹവും ഇരട്ടക്കുട്ടികളുടെ അമ്മയായതുമെല്ലാം വലിയ വാർത്തയായിരുന്നു. കൂടാതെ ഷാരൂഖ് ഖാനൊപ്പം നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രവും പുറത്തിറങ്ങാനിരിക്കുകയാണ്.
advertisement
8/9
കാജൽ അഗർവാളാണ് പട്ടികയിൽ നാലാം സ്ഥാനത്തുള്ളത്. അമ്മയായതിനുശേഷം സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് കാജൽ.
advertisement
9/9
ദീപിക പദുകോൺ ആണ് പട്ടികയിൽ അഞ്ചാം സ്ഥാനത്ത്. ഷാരൂഖ് ഖാനൊപ്പം പഠാൻ, ഋത്വിക് റോഷനൊപ്പം ഫൈറ്റർ എന്നീ ചിത്രങ്ങളാണ് ദീപികയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.
മലയാളം വാർത്തകൾ/Photogallery/Life/Women/
ആലിയ, ദീപിക, കത്രീന... എല്ലാവരും സാമന്തയ്ക്ക് പിന്നിൽ; ഇന്ത്യയിലെ ഏറ്റവും ജനപ്രിയ നടി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories