TRENDING:

ആർത്തവ ഉത്പ്പന്നങ്ങൾ സൗജന്യമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം; പുതിയ നേട്ടവുമായി സ്കോട്ട് ലൻഡ്

Last Updated:
ഇത് പ്രകാരം കമ്മ്യൂണിറ്റി സെന്ററുകൾ, യൂത്ത് ക്ലബ്ബുകൾ, ഫാർമസികൾ എന്നിവയുൾപ്പെടെ എല്ലാ പൊതു സ്ഥലങ്ങളിലും 2022 ഓടെ പ്രതിവർഷം 85 കോടിയിലധികം രൂപ ചെലവിൽ സാനിറ്ററി പാഡുകളും ടാംപോണുകളും സൗജന്യമായി ലഭ്യമാക്കും.
advertisement
1/6
ആർത്തവ ഉത്പ്പന്നങ്ങൾ സൗജന്യമാക്കുന്ന ലോകത്തിലെ ആദ്യരാജ്യം; പുതിയ നേട്ടവുമായി സ്കോട്ട് ലൻഡ്
എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ആർത്തവ ഉത്‌പ്പന്നങ്ങള്‍ സൗജന്യവും സാർ‌വ്വത്രികവുമായി ലഭ്യമാക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി സ്കോട്ട് ലൻഡ്. ചൊവ്വാഴ്ച സ്കോട്ടിഷ് പാർലമെന്റ് ഇതുമായി ബന്ധപ്പെട്ട് ഏകകണ്ഠമായി ഒരു നിയമം പാസാക്കി.
advertisement
2/6
ആർത്തവ ഉത്പ്പന്ന (ഫ്രീ പ്രൊവിഷൻ) (സ്കോട്ട് ലൻഡ്) നിയമപ്രകാരം, ടാംപോൺ, പാഡുകൾ തുടങ്ങിയ ആർത്തവ ശുചിത്വ ഉൽ‌പന്നങ്ങൾ ആവശ്യമുള്ളവർക്ക് സൗജന്യമായി ലഭ്യമാക്കുന്നതിന് എല്ലാ പ്രാദേശിക അധികാരികൾക്കും നിയമപരമായ കടമ നൽകുന്ന ഒരു പരിപാടി അവതരിപ്പിക്കുമെന്ന് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
advertisement
3/6
ഇത് പ്രകാരം കമ്മ്യൂണിറ്റി സെന്ററുകൾ, യൂത്ത് ക്ലബ്ബുകൾ, ഫാർമസികൾ എന്നിവയുൾപ്പെടെ എല്ലാ പൊതു സ്ഥലങ്ങളിലും 2022 ഓടെ പ്രതിവർഷം 85 കോടിയിലധികം രൂപ ചെലവിൽ സാനിറ്ററി പാഡുകളും ടാംപോണുകളും സൗജന്യമായി ലഭ്യമാക്കും. സ്കൂളുകളും കോളേജുകളും സർവ്വകലാശാലകളും ആർത്തവ ശുചിത്വ ഉൽ‌പ്പന്നങ്ങൾ‌ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുന്നത് നിർബന്ധമാക്കുമെന്ന് ഫോബ്‌സ് റിപ്പോർട്ട് ചെയ്യുന്നു.
advertisement
4/6
എല്ലാവർക്കും അടിസ്ഥാന ആർത്തവ ഉൽ‌പ്പന്നങ്ങൾ ലഭ്യമാണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് “ആർത്തവ ദാരിദ്ര്യം” ഇല്ലാതാക്കുക എന്നതാണ് കാമ്പയിന്റെ ലക്ഷ്യമെന്ന് 2019 ഏപ്രിലിൽ ബിൽ അവതരിപ്പിച്ച സ്കോട്ടിഷ് ലേബറിന്റെ ആരോഗ്യ വക്താവ് മോണിക്ക ലെനൻ അഭിപ്രായപ്പെട്ടു. ഇത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആർത്തവത്തിലൂടെ കടന്നു പോകുന്ന എല്ലാവരുടെയും ജീവിതത്തിൽ വലിയ മാറ്റമുണ്ടാക്കുമെന്ന് അവർ ഗാർഡിയനോട് പറഞ്ഞു.
advertisement
5/6
പുതിയ നിയമത്തെ സ്കോട്ട്‌ലൻഡിലെ വനിതാ സംഘടനകളും രാഷ്ട്രീയക്കാരും പ്രശംസിച്ചു. കടുത്ത ‘ആർത്തവ ദാരിദ്ര്യം’ നേരിടുന്ന രാജ്യമാണ് യുകെ എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചിൽഡ്രൺസ് ചാരിറ്റി പ്ലാൻ ഇന്റർനാഷണൽ 2017ൽ നടത്തിയ ഒരു സർവേയിൽ യുകെയിലെ 10 പെൺകുട്ടികളിൽ ഒരാൾക്ക് അടിസ്ഥാന ആർത്തവ ഉൽപ്പന്നങ്ങൾ വാങ്ങാൻ കഴിയില്ലെന്ന് കണ്ടെത്തി.‌
advertisement
6/6
2018 ൽ, എല്ലാ സ്കൂളുകളിലും സർവകലാശാലകളിലും സ്ത്രീ ശുചിത്വ ഉൽ‌പ്പന്നങ്ങൾ സൗജന്യമായി നൽകുന്ന ആദ്യത്തെ രാജ്യമായി സ്കോട്ട് ലൻഡ് മാറി.
മലയാളം വാർത്തകൾ/Photogallery/Life/
ആർത്തവ ഉത്പ്പന്നങ്ങൾ സൗജന്യമാക്കുന്ന ലോകത്തിലെ ആദ്യ രാജ്യം; പുതിയ നേട്ടവുമായി സ്കോട്ട് ലൻഡ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories