TRENDING:

Femina Miss India World 2022| മിസ് ഇന്ത്യ കിരീടം നേടി കർണാടക സ്വദേശി സിനി ഷെട്ടി

Last Updated:
മിസ് ഇന്ത്യ വേൾഡ് കിരീടം ചൂടി കർണാടക സ്വദേശി സിനി ഷെട്ടി
advertisement
1/6
മിസ് ഇന്ത്യ കിരീടം നേടി കർണാടക സ്വദേശി സിനി ഷെട്ടി
ഈ വർഷത്തെ ഫെമിന മിസ് ഇന്ത്യ വേൾഡ് (Femina Miss India World 2022)കിരീടം ചൂടി കർണാടക സ്വദേശി സിനി ഷെട്ടി (Sini Shetty ). മുംബൈയിൽ നടന്ന ഗ്രാൻ‌റ് ഫിനാലെയിൽ രാജസ്ഥാൻ സ്വദേശി റൂബൽ ഷെഖാവത്താണ് ഫസ്റ്റ് റണ്ണർ അപ്പ്.
advertisement
2/6
ഉത്തർപ്രദേശിൽ നിന്നുള്ള ഷിനത ചൗഹാൻ ആണ് സെക്കന്റ് റണ്ണർ അപ്പായി തിരഞ്ഞെടുക്കപ്പെട്ടത്. 31 മത്സരാർത്ഥികളിൽ നിന്നാണ് വിജയിയെ തിരഞ്ഞെടുത്തത്. ഇന്നലെ ജിയോ വേൾഡ് സെന്ററിൽ വെച്ചാണ് ചടങ്ങ് നടന്നത്.
advertisement
3/6
ബോളിവുഡ് താരങ്ങളായ നേഹ ദൂപിയ, ദിനോ മൊറിയ, മലൈക അറോറ, ഫാഷൻ ഡിസൈനർമാരായ രോഹിത് ഗാന്ധി, രാഹുൽ ഖന്ന, നൃത്തസംവിധായകൻ ഷിമക് ദവാർ, മുൻ ക്രിക്കറ്റ് താരം മിതാലി രാജ് എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
advertisement
4/6
ഫെമിന മിസ് ഇന്ത്യ 2021 തെലങ്കാനയിലെ മാനസ വാരണാസി കിരീടം ചൂടിയത് സിനിയായിരുന്നു. ഈ വർഷ നടക്കുന്ന മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് സിനി ഷെട്ടിയായിരിക്കും.
advertisement
5/6
ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് (CFA) വിദ്യാർത്ഥിനിയാണ് 21 കാരിയായ സിനി ഷെട്ടി.
advertisement
6/6
ബോളിവുഡ് താരം കൃതി സനോനിന്റെ നൃത്തപരിപാടിയും വേദിയിൽ നടന്നു. മനീഷ് പോൾ ആണ് അവതാരകനായി എത്തിയത്. അമേരിക്കൻ നടിയും നർത്തകിയുമായ ലോറൻ ഗോത്ലിബിന്റെ നൃത്തപരിപാടിയും നടന്നു.
മലയാളം വാർത്തകൾ/Photogallery/Life/Women/
Femina Miss India World 2022| മിസ് ഇന്ത്യ കിരീടം നേടി കർണാടക സ്വദേശി സിനി ഷെട്ടി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories