TRENDING:

'ഞങ്ങൾക്ക് അച്ഛനെ വേണ്ട'; വിവാഹക്കാര്യം മക്കളോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടിയെ കുറിച്ച് സുസ്മിത സെൻ

Last Updated:
അച്ഛനില്ലാതെ കുട്ടികളെ വളർത്തുന്നതിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി
advertisement
1/8
'ഞങ്ങൾക്ക് അച്ഛനെ വേണ്ട'; വിവാഹക്കാര്യം മക്കളോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടിയെ കുറിച്ച് സുസ്മിത സെൻ
വിവാഹത്തെ കുറിച്ചും കുടംബത്തെ കുറിച്ചെല്ലാമുള്ള പതിവ് വാർപ്പ് മാതൃകകളെ പൊളിച്ചെഴുതിയ ബോളിവുഡ് നടിയാണ് സുസ്മിത സെൻ. പ്രസവിക്കാതെ അമ്മയായി, ഭർത്താവില്ലാതെ ജീവിത പങ്കാളിയെ തിരഞ്ഞെടുത്തു. അങ്ങനെ പതിവ് സങ്കൽപ്പങ്ങളെയെല്ലാം തകർത്തെറിയാൻ ധൈര്യം കാണിച്ച സ്ത്രീ.
advertisement
2/8
രണ്ട് പെൺകുട്ടികളുടെ അമ്മയാണ് മുൻ മിസ് യൂണിവേഴ്സായ സുസ്മിത സെൻ. അവിവാഹിതയായ സുസ്മിത രണ്ട് പെൺകുട്ടികളെ ദത്തെടുക്കുകയായിരുന്നു. 2000 ൽ മൂത്ത മകൾ റെനീയും 2010 ൽ അലീഷയും സുസ്മിതയുടെ മക്കളായി.
advertisement
3/8
രണ്ട് പെൺമക്കൾക്കൊപ്പമാണ് സുസ്മതി കഴിയുന്നത്. അച്ഛനില്ലാതെ രണ്ട് കുട്ടികളെ വളർത്തുന്നത് എങ്ങനെയെന്ന് പലരും ആശ്ചര്യപ്പെട്ടേക്കാം. കുട്ടികൾക്ക് അച്ഛന്റെ സ്നേഹവും വാത്സല്യവും കരുതലും നഷ്ടമാകില്ലേ എന്ന് ചിന്തിക്കുന്നവരുണ്ടാകാം.
advertisement
4/8
എന്നാൽ, തന്റെ മക്കൾക്ക് അങ്ങനെയുള്ള യാതൊരു വിഷയങ്ങളും ഇല്ലെന്ന് പറയുകയാണ് സുസ്മിത. താൻ വിവാഹം കഴിക്കുന്നതിനെ കുറിച്ച് പറഞ്ഞപ്പോൾ, മക്കളുടെ ആദ്യ പ്രതികരണം 'ഞങ്ങൾക്ക് അച്ഛനെ ആവശ്യമില്ല' എന്നായിരുന്നുവെന്നും സുസ്മിത പറയുന്നു.
advertisement
5/8
ഒരു അഭിമുഖത്തിലാണ് അച്ഛനില്ലാതെ കുട്ടികളെ വളർത്തുന്നതിനെ കുറിച്ച് സുസ്മിതയോട് ചോദിച്ചത്. 'അച്ഛൻ' എന്ന സങ്കൽപ്പത്തെ കുട്ടികൾ മിസ്സ് ചെയ്യുന്നുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് സുസ്മിതയുടെ മറുപടി ഇങ്ങനെയായിരുന്നു,
advertisement
6/8
ഒരിക്കലും ഇല്ല. കാരണം അവർക്ക് ഒരിക്കലും അച്ഛൻ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഒന്നിനെയാണല്ലോ നാം പിന്നീട് മിസ്സ് ചെയ്യുന്നത്. ഒരിക്കലും ഇല്ലാത്തതിനെ എങ്ങനെ മിസ്സ് ചെയ്യുമെന്നും സുസ്മിത ചോദിച്ചു.
advertisement
7/8
താൻ വിവാഹം കഴിക്കുന്നതിനെ കുറിച്ച് മക്കളോട് ചോദിച്ചപ്പോൾ, എന്തിന് എന്നായിരുന്നു അവരുടെ മറുചോദ്യം. തങ്ങൾക്ക് ഒരു അച്ഛനെ ആവശ്യമില്ലെന്ന് അവർ പറഞ്ഞു. നിങ്ങൾക്ക് അച്ഛനെ വേണ്ടായിരിക്കും, പക്ഷേ, എനിക്കൊരു ഭർത്താവിനെ വേണ്ടി വരും. അതിന് നിങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് തിരിച്ച് താനും തമാശയായി പറയും.
advertisement
8/8
ഇക്കാര്യം പറഞ്ഞ് ഞങ്ങൾ ഒരുപാട് ചിരിക്കാറുണ്ട്. അവർ ഒരിക്കലും അച്ഛനെ മിസ്സ് ചെയ്തിട്ടില്ല. പക്ഷേ അവർക്ക് എന്റെ പിതാവ് മുത്തശ്ശനായുണ്ട്. അദ്ദേഹം അവർക്ക് എല്ലാമാണ്. എന്നെങ്കിലും അവർക്ക് ഒരു അച്ഛനെ വേണമെന്ന് തോന്നുകയാണെങ്കിൽ അദ്ദേഹത്തെ പൊലൊരു ആളെയായിരിക്കും വേണ്ടതെന്നും സുസ്മിത പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Life/Women/
'ഞങ്ങൾക്ക് അച്ഛനെ വേണ്ട'; വിവാഹക്കാര്യം മക്കളോട് പറഞ്ഞപ്പോൾ ലഭിച്ച മറുപടിയെ കുറിച്ച് സുസ്മിത സെൻ
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories