അച്ഛൻ ക്ഷേത്രത്തിലെ പാചകക്കാരൻ; മകൾ ഇനി എയർ ഫോഴ്സിലെ ഫ്ലൈയിംഗ് ഓഫിസർ
- Published by:Gowthamy GG
- news18-malayalam
Last Updated:
18 മാസത്തെ പരിശീലനത്തിനു ശേഷം ഫ്ലയിങ് ഓഫീസർ റാങ്കിൽ വഡോദരയിലെ എയർഫോഴ്സ് ആസ്ഥാനത്ത് ടെക്നിക്കൽ ഓഫീസറായാണ് രശ്മിയുടെ നിയമനം. റിപ്പോർട്ട്/ചിത്രങ്ങൾ:എൻ. ശ്രീനാഥ്.
advertisement
1/7

ജീവിത ദുരിതത്തിൽ നിന്നും പ്രതീക്ഷയുടെ വിഹായസിലേക്ക് രശ്മി പറന്നുയരുമ്പോൾ അച്ഛൻ ഗോപിനാഥ ഭട്ടിനും അമ്മ ശോഭ ഭട്ടിനും സ്വപ്ന സാഫല്യം.
advertisement
2/7
ജീവിതം തള്ളിനീക്കാൻ പോലും കഴിയുമോ എന്ന് ശങ്കിച്ചിരുന്ന രശ്മിയാണ് ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഫ്ളൈയിംഗ് ഓഫിസറായി പറന്നുയരുന്നത്. കൊച്ചി മട്ടാഞ്ചേരി തിരുമല ക്ഷേത്രത്തിലെ പാചകക്കാരനാണ് രശ്മിയുടെ അച്ഛൻ ഗോപിനാഥ ഭട്ട്. അമ്മ ശോഭ ഭട്ട് വീട്ടമ്മയാണ്.
advertisement
3/7
മകൾ ഓരോ ക്ലാസിലും ഉന്നത വിജയം നേടുമ്പോൾ അമ്മയുടെയും അച്ഛൻ്റെയും മനസിൽ തീയാളുകയായിരുന്നു. ഇനി അടുത്ത പഠനത്തിന് എങ്ങനെ പണം കണ്ടെത്തും? പക്ഷേ സന്മനസുകളുടെ സഹായത്താൽ രശ്മി ബിടെക്ക് പൂർത്തിയാക്കി.
advertisement
4/7
പത്താം തരത്തിൽ എ പ്ലസ്, പ്ലസ്ടു വിന് 94% മാർക്ക്, ഇലക്ട്രോണിക്സ് ആൻ്റ് കമ്യൂണിക്കേഷൻസിൽ ബി.ടെക്. കാമ്പസ് സെലക്ഷനിലൂടെ ബാംഗ്ലൂർ ടി.സി.എസിൽ ജോലി കിട്ടിയെങ്കിലും രശ്മിയുടെ ലക്ഷ്യം നാവിക സേനയായിരുന്നു. ജോലി ഉപേക്ഷിച്ച് ഹൈദരാബാദിലെ എയർഫോഴ്സ് അക്കാദമിയിൽ ചേർന്നു.
advertisement
5/7
പിന്നെ ബാംഗ്ലൂർ എ .എഫ് .സി.എ.ടി.യിൽ ഒരു വർഷത്തെ സാങ്കേതിക പഠനം. 18 മാസത്തെ പരിശീലനത്തിനു ശേഷം ഫ്ലയിങ് ഓഫീസർ റാങ്കിൽ വഡോദരയിലെ എയർഫോഴ്സ് ആസ്ഥാനത്ത് ടെക്നിക്കൽ ഓഫീസറായാണ് രശ്മിയുടെ നിയമനം.
advertisement
6/7
നേട്ടങ്ങൾ മുഴുവൻ തിരുമല അപ്പൻ്റെ അനുഗ്രഹമായി കാണാനാണ് ഗോപിനാഥ ഭട്ടിനും ഭാര്യ ശോഭ ഭട്ടിനും ഇഷ്ടം. 'കഷ്ടപ്പാടും ദുരിതവും മനസിലാക്കി അവൾ പഠിച്ച് നേരായ വഴിയിൽ പോയി. എന്നും ഭഗവാന് നൈവേദ്യം വച്ച് വിളമ്പുന്നതിന് നൽകിയ സമ്മാനമാണിത്': അച്ഛൻ ഗോപിനാഥ ഭട്ട് ഈ നേട്ടത്തെ ഇങ്ങനെയാണ് കാണുന്നത്.
advertisement
7/7
എട്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അമ്മയ്ക്കും രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ള അച്ഛനും മകളുടെ നേട്ടം സങ്കൽപ്പത്തിനും അപ്പുറമാണ്. ഒരായുസ്സു മുഴുവൻ നീണ്ട ദുരിതത്തിനും സഹനത്തിനും ദൈവം നൽകിയ പ്രതിഫലം കൂടിയാണ് മകളുടെ നേട്ടം.
മലയാളം വാർത്തകൾ/Photogallery/Life/
അച്ഛൻ ക്ഷേത്രത്തിലെ പാചകക്കാരൻ; മകൾ ഇനി എയർ ഫോഴ്സിലെ ഫ്ലൈയിംഗ് ഓഫിസർ