TRENDING:

ആർത്തവം കാരണം പെൺകുട്ടികൾക്കിനി ക്ലാസ് മുടങ്ങില്ല; പുതിയ പരിഹാരം

Last Updated:
ആർത്തവ ശുചിത്വ ഉത്പ്പന്നങ്ങളുടെ അഭാവം മൂലം പെൺകുട്ടികൾ സ്കൂളിലേക്ക് വരാതിരിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിട്ടുള്ളത്.
advertisement
1/7
ആർത്തവം കാരണം പെൺകുട്ടികൾക്കിനി ക്ലാസ്  മുടങ്ങില്ല; പുതിയ പരിഹാരം
ആർത്തവം കാരണം പെൺകുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിയാത്ത സാഹചര്യം ഇനി ഉണ്ടാകില്ല. പുതിയ പരിഹാരവുമായി എത്തിയിരിക്കുകയാണ് യുകെ സർക്കാർ. ആർത്തവ ശുചിത്വ ഉത്പ്പന്നങ്ങൾ സ്കൂളുകൾ വഴി സൗജന്യമായി വിതരണം ചെയ്യാനാണ് യുകെ സർക്കാരിന്റെ തീരുമാനം.
advertisement
2/7
യുകെ സർക്കാരിന്റെ പുതിയ പദ്ധതിയനുസരിച്ച് സർക്കാർ സ്കൂളുകൾക്കും കോളജുകൾക്കും ആർത്തവ ശുചിത്വ ഉത്പ്പന്നങ്ങൾ ഓഡർ ചെയ്ത് അവ പെൺകുട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്യാം.
advertisement
3/7
ആർത്തവ ശുചിത്വ ഉത്പ്പന്നങ്ങളുടെ അഭാവം മൂലം പെൺകുട്ടികൾ സ്കൂളിലേക്ക് വരാതിരിക്കുന്നതിനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഇത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിട്ടുള്ളത്.
advertisement
4/7
ബിബിസി റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് സർക്കാർ സ്കൂളുകൾക്കും കോളജുകൾക്കും ഇത്തരം ഉത്പ്പന്നങ്ങൾ ഓൺലൈൻ സ്റ്റോർ വഴിയോ ഇമെയിൽ വഴിയോ ഫോൺ വഴിയോ ഓഡർ ചെയ്യാവുന്നതാണ്.
advertisement
5/7
മൂന്ന് വർഷം നീണ്ട പ്രചരണത്തിന് പിന്നാലെയാണ് സർക്കാർ ഇത്തരത്തിലൊരു പദ്ധതി കൊണ്ടു വന്നിട്ടുള്ളത്. പെൺകുട്ടികൾക്ക് സ്കൂളിൽ ആർത്തവ ആരോഗ്യ പരിഹാരങ്ങൾ നൽകാതിരിക്കുന്നത് വിദ്യാർത്ഥിക്കും സ്കൂളിന്റെ ലിംഗാനുപാതത്തിനും ഹാനികരമാണെന്ന് പദ്ധതിക്കായി പ്രചാരണം നടത്തിയവർ പറയുന്നു.
advertisement
6/7
അമിക ജോർജ് എന്ന ഇരുപതുകാരിയാണ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. സ്കൂളുകളില്‍ ആർത്തവ ആരോഗ്യം, ശുചിത്വം, വിലക്ക് എന്നിവയെക്കുറിച്ചുള്ള ചർച്ച പ്രോത്സാഹിപ്പിക്കുന്നതിലൂടെ ആർത്തവത്തെ തരംതാഴ്ത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം.
advertisement
7/7
പ്രചാരണത്തെത്തുടർന്ന്, സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ആർത്തവ ഉൽ‌പന്നങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതി യുകെ സർക്കാർ കഴിഞ്ഞ മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു.പുതിയ പദ്ധതി പ്രകാരം, സാനിറ്ററി നാപ്കിൻ, കപ്പുകൾ എന്നിവയുൾപ്പെടെ നിരവധി സാനിറ്ററി ഉൽപ്പന്നങ്ങൾ സ്കൂളുകൾക്ക് ലഭ്യമാക്കും.
മലയാളം വാർത്തകൾ/Photogallery/Life/
ആർത്തവം കാരണം പെൺകുട്ടികൾക്കിനി ക്ലാസ് മുടങ്ങില്ല; പുതിയ പരിഹാരം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories