TRENDING:

Women's Day 2020 ഇത് അതിജീവനത്തിനുള്ള ആദരം: വനിതാരത്ന പുരസ്കാര മികവിൽ സരസ്വതി

Last Updated:
Women's Day 2020 | അരിവാൾ രോഗികളുടെ പ്രത്യേക രോഗവസ്ഥയെ തിരിച്ചറിഞ്ഞ് ചികിൽസിക്കാനുള്ള പ്രത്യേക ഇടമൊരുക്കാൻ തയ്യാറാവണം എന്ന ആവശ്യം നടത്തിയെടുക്കാൻ കഴിയണം. അതിനുള്ള പരിശ്രമങ്ങളിലാണ് സരസ്വതി... (എഴുത്ത് /ചിത്രം-രതീഷ് വാസുദേവൻ )
advertisement
1/10
Women's Day 2020  ഇത് അതിജീവനത്തിനുള്ള ആദരം: വനിതാരത്ന പുരസ്കാര മികവിൽ സരസ്വതി
സി.ഡി. സരസ്വതി- അരിവാൾ രോഗാവസ്ഥയിലായ സരസ്വതി പലപ്പോഴും കഠിന വേദന കടിച്ചമർത്തിയാണ് കൂടെയുള്ള രോഗബാധിതർക്ക് തണലായത്. വയനാട് മാനന്തവാടി വെമം അരമംഗലം വീട്ടിലെ സി.ഡി. സരസ്വതി രണ്ട് പതിറ്റാണ്ടായിഅരിവാള്‍രോഗത്തെ അതിജീവിച്ചുകൊണ്ടാണ് അരിവാള്‍ രോഗികള്‍ക്ക് വേണ്ടി വിശ്രമമില്ലാതെ പ്രയത്‌നിച്ചു കൊണ്ടിരിക്കുന്നത്
advertisement
2/10
വർഷങ്ങളായി അരിവാൾ രോഗികളുടെ ഉന്നമനത്തിനായി രാപ്പകലില്ലാതെ രോഗത്തെ പോലും തൃണവൽക്കരിച്ച് ഓടി നടക്കുന്ന സരസ്വതിയുടെ അതിജീവനത്തിനുള്ള അംഗീകാരം കൂടിയായി മാറുകയാണ് സർക്കാരിന്റെ ഈ പുരസ്ക്കാരം. 1996ലാണ് സരസ്വതിക്ക് അരിവാൾ രോഗം സ്ഥിരീകരിക്കുന്നത്. 2 വർഷത്തോളമെടുത്തു സരസ്വതിക്ക് താൻ സിക്കിൾ സെൽ രോഗാവസ്ഥയിലാണെന്ന് ബോധ്യം വരാൻ .
advertisement
3/10
എന്തായാലും പ്രശ്നങ്ങളെ നേരിടണം രോഗത്തെ പ്രതിരോധിക്കണം മക്കളെ നോക്കണം. തന്നെ ഈ രോഗാവസ്ഥയിൽ ഒറ്റപ്പെടുത്തുന്ന മനുഷ്യരെ കണ്ടപ്പോൾ തോന്നിയ സങ്കടവും നിരാശയുമാണ്. 1998 ഒരു പക്ഷേ ഇന്ത്യയിലാദ്യമായി അരിവാൾ രോഗികളുടെ ആവശ്യങ്ങൾ ക്കായി സിക്കിൾ സെൽ അനീമിയമിയ പേഷ്യൻറ്സ് അസോസിയേഷൻ രൂപീകരണത്തിലേക്ക് നയിച്ചത്
advertisement
4/10
സിക്കിൾ സെൽ അനീമിയ പേഷ്യൻറസ് അസോസിയേഷൻ (1998)- സംഘടന രൂപീകരണം മുതൽ നിഷ്കളങ്കരും സാമൂഹികമായി പോലും ദുർബലരുമായ ഈ മനുഷ്യരെ പ്രായ വ്യത്യസമില്ലാതെ ചേർത്തു പിടിക്കുകയായിരുന്നു സരസ്വതി അന്ന് മുതൽ .ഇന്ന് ഒരു സംഘടന നേതാവ് എന്നതിനുമപ്പുറം സരസ്വതി എല്ലാവർക്കും ആശ്രയമാണ്.
advertisement
5/10
ആദ്യകാലങ്ങളിലെ അകൽച്ചയും പ്രതിസന്ധികളും മറികടന്നാണ് രോഗികളായവർ സധൈര്യം സംഘടനയിലേക്കെത്തിയത്.നിലവിൽ ജില്ലയിൽ ആയിരത്തോളം പേർ സംഘടനയിൽ അംഗങ്ങളായുണ്ട്. ഇവരുടെ നേതൃത്വത്തിൽ നടന്ന നിരവധി പ്രവർത്തനങ്ങളുടെ ഫലമായാണ് മുഴുവൻ അരിവാൾ രോഗികൾക്കും 2000 രൂപ പെൻഷൻ അനുവദിച്ചതും, സൗജന്യമായി മരുന്ന് നൽകി തുടങ്ങിയതും,
advertisement
6/10
ആവശ്യങ്ങൾ അനവധി പക്ഷേ- ദുർബലരായ ഈ മനുഷ്യർക്ക് തങ്ങളുടെ ദയനീയ മായ രോഗാവസ്ഥയിൽ ഒരുപാട് സ്വാന്തനം വേണ്ടതുണ്ട് എന്ന് തിരിച്ചറിവ് സരസ്വതിയുടെ വേവലാതികളെ വർദ്ധിപ്പിക്കുകയാണ്. പോഷക ആഹാര വിതരണം പെൻഷൻ അങ്ങനെ ചില കാര്യങ്ങൾ ലഭ്യമായിട്ടുണ്ട് എന്നത് ശരിയാണ്. എന്നാൽ അരിവാൾ രോഗികളുടെ പ്രത്യേക രോഗവസ്ഥ യെ തിരിച്ചറിഞ്ഞ് ചികിൽസിക്കാനുള്ള പ്രത്യേക ഇടമൊരുക്കാൻ തയ്യാറാവണം എന്ന ആവശ്യം നടത്തിയിയെടുക്കാൻ കഴിയണം. അതിനുള്ള പരിശ്രമങ്ങളിലാണ് സരസ്വതി
advertisement
7/10
ഇനിയും നടപ്പിലാകാത്ത ആവശ്യങ്ങളുമുണ്ട്. വയനാട് ജില്ലാശുപത്രിയിൽ ഇത്തരം രോഗികൾക്കായി പ്രത്യേക വാർഡ് ഒരുക്കിയിട്ടുണ്ടെങ്കിലും ഇത് പൂർണ്ണമായും പ്രവർത്തന സജ്ജമാകാത്ത് രോഗികളെ വലിയ പ്രയാസ ത്തിലാക്കുന്നുണ്ട്. അത് അടിയന്തിരമായ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്നുള്ള ആരോഗ്യ മന്ത്രി യുടെ ഉറപ്പ് ഫലത്തിൽ വരുമെന്നാണ് സരസ്വതിയുടെ പ്രതീക്ഷ. (ചിത്രം കടപ്പാട് ബെറ്റർ ഇന്ത്യ)
advertisement
8/10
അതിജീവനങ്ങൾ - കേരള ലളിത കലാ അക്കാദമി ആർട്ട് ഗ്യാലറി 2012 ൽ മാനന്തവാടിയിൽ ആരംഭിച്ചപ്പോൾ താത്ക്കാലിക അടിസ്ഥാനത്തിൽ സ്വീപ്പർ ജോലിയിൽ പ്രവേശിക്കുകയും 2015 മുതൽ ഗ്യാലറി അറ്റൻഡറായി സേവനമനുഷ്ടിക്കുകയാണ് സരസ്വതി. കഴിഞ്ഞ ദിവസം സംഘടന അംഗമായ സുൽത്താൻ ബത്തേരിയിലെ   ഒരു പെൺകുട്ടി രോഗം ബാധിച്ച് മരിച്ച വിവരമറിഞ്ഞതിൽ സങ്കടത്തിലായിരുന്നു സരസ്വതി. എന്തായാലും ലഭിച്ച അംഗീകാരം അരിവാൾ രോഗികൾക്കായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ തനിക്ക് ഊർജ്ജവും സാധ്യതകളും നൽകുമെന്ന് ഇവർ കരുതുന്നു.
advertisement
9/10
കുടുംബം- ഭർത്താവ് എ കെ രാമചന്ദ്രൻ സജീവ രാഷ്ട്രിയ പ്രവർത്തകനാണ്. മക്കളായ   വൈശാഖ്    എഞ്ചിനിയറിംഗ്  വിദ്യാർത്ഥിയും   യശ്വന്ത്  ഡൽഹിയിൽ ഫുഡ് ടെക്നോളജി വിദ്യാർത്ഥിയുമാണ്. തിരുവനന്തപുരത്ത് വെച്ച് മാർച്ച് 7 ന് നടക്കുന്ന അന്താരാഷ്ട്ര വനിത ദിന സംസ്ഥാനതല ഉദ്ഘാടന വേദിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നും സരസ്വതി പുരസ്കാരം ഏറ്റു വാങ്ങും.
advertisement
10/10
"എന്നെയും രോഗികളായ ഈ സമൂഹത്തെയും ചേർത്ത് പിടിച്ചതിന് നന്ദി പറയാൻ വാക്കുകളില്ല ഈ സർക്കാരിനോട്.  എന്നെ മാത്രമല്ല ഒരു സാധു സമൂഹത്തെ ഇല്ലാതാക്കുന്ന ഈ രോഗാവസ്ഥയെ സർക്കാർ സംവിധാനം ആകെ ഗൗരവത്തോടെ തിരിച്ചറിഞ്ഞു എന്നതിന്റെ തെളിവായി കൂടിയായി ഈ ആദരവിനെ ഞാൻ കാണുന്നു.." സരസ്വതിയുടെ വാക്കുകൾ
മലയാളം വാർത്തകൾ/Photogallery/Life/
Women's Day 2020 ഇത് അതിജീവനത്തിനുള്ള ആദരം: വനിതാരത്ന പുരസ്കാര മികവിൽ സരസ്വതി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories