TRENDING:

World Obesity Day | ഇന്ന് ലോക പൊണ്ണത്തടി ദിനം: ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങള്‍

Last Updated:
അമിതവണ്ണത്തിന് കാരണമാകുന്നതും ഒഴിവാക്കേണ്ടതുമായ പ്രധാന ഭക്ഷണങ്ങള്‍ ഇവയാണ്
advertisement
1/7
ഇന്ന് ലോക പൊണ്ണത്തടി ദിനം: ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങള്‍
പൊണ്ണത്തടി ഇന്ന് ലോകത്ത് നിരവധി ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. ലോകമെമ്പാടും, ഏകദേശം 800 ദശലക്ഷം ആളുകള്‍ ഈ ജീവിതശൈലീ രോഗവുമായി ജീവിക്കുന്നുണ്ട്. അതേസമയം ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പൊണ്ണത്തടി (obesity) ബാധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നും ചില കണക്കുകൾ സൂചിപ്പിക്കുന്നു. പൊണ്ണത്തടിയ്ക്കെതിരെ പ്രായോഗിക പരിഹാരങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യകരമായ ഭാരം കൈവരിക്കുന്നതിനും നിലനിര്‍ത്തുന്നതിനും ആളുകളെ സഹായിക്കുന്നതിനായാണ് എല്ലാ വര്‍ഷവും മാര്‍ച്ച് 4 ന് ലോക പൊണ്ണത്തടി ദിനം (world obesity day) ആചരിക്കുന്നത്.
advertisement
2/7
ലോകാരോഗ്യ സംഘടന പൊണ്ണത്തടി സംബന്ധിച്ച ആഗോള പ്രവണതകള്‍ നിരീക്ഷിക്കുന്നത് ഉള്‍പ്പെടെ പല മേഖലകളിലും പൊണ്ണത്തടിക്കെതിരെ പോരാടുകയാണ്. ഭക്ഷണവും ജീവിതശൈലിയും (lifestyle) അമിതവണ്ണത്തിലേക്ക് നയിക്കുന്ന രണ്ട് കാര്യങ്ങളാണ്. അതിനാല്‍, ദിവസവും നാം എന്താണ് കഴിക്കുന്നതെന്ന് നിരീക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. അമിതവണ്ണത്തിന് കാരണമാകുന്നതും ഒഴിവാക്കേണ്ടതുമായ പ്രധാന ഭക്ഷണങ്ങള്‍ (foods) ഇവയാണ്:
advertisement
3/7
വറുത്ത ഭക്ഷണം- വറുത്ത ഭക്ഷണങ്ങളായ ഫ്രൈസ്, ചിപ്സ്, പക്കോഡകള്‍ എന്നിവയില്‍ കലോറി കൂടുതലാണ്. പ്രത്യേകിച്ച് ഫ്രെഞ്ച് ഫ്രൈകളിലും ചിപ്സിലും. പെട്ടെന്ന് ശരീരഭാരം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന രണ്ട് ഭക്ഷണ പദാര്‍ത്ഥങ്ങളാണ് ഇവ. വറുത്ത ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ എണ്ണകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാകാനും ഇത് കാരണമാകുന്നു.
advertisement
4/7
ശീതളപാനിയങ്ങൾ - പായ്ക്കറ്റുകളിലും കുപ്പികളിലും ലഭിക്കുന്ന ശീതളപാനീയങ്ങൾ അനാരോഗ്യകരമാണ്. ഭൂമിയിലെ ഏറ്റവും അനാരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നായാണ് അവ കണക്കാക്കപ്പെടുന്നത്. അമിതവണ്ണമുള്ളവരും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരും പഞ്ചസാര ചേര്‍ത്ത പാനീയങ്ങളും സോഡകളും ഒഴിവാക്കണം. ഈ പാനീയങ്ങള്‍ അമിതമായി കഴിക്കുന്നത് ശരീരഭാരം വര്‍ദ്ധിക്കുന്നതിനും വിവിധ തരം ആരോഗ്യപ്രശ്‌നങ്ങൾക്കും കാരണമാകും.
advertisement
5/7
ബ്രെഡ്- വൈറ്റ് ബ്രെഡിൽ ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. വൈറ്റ് ബ്രെഡിന് ഗ്ലൈസെമിക് ഇൻഡക്സുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കും. വിപണിയില്‍ വൈറ്റ് ബ്രെഡിന്റെ നിരവധി ബദലുകള്‍ ലഭ്യമാണ്. വൈറ്റ് ബ്രെഡിന് പകരം വീറ്റ് ബ്രെഡ് ഉപയോഗിക്കാം. അല്ലെങ്കിൽ കോണ്‍ ബ്രെഡ് അല്ലെങ്കില്‍ ബദാം ഫ്‌ലോര്‍ ബ്രെഡ് തിരഞ്ഞെടുക്കാം.
advertisement
6/7
മിഠായികൾ- പഞ്ചസാര, എണ്ണകള്‍ എന്നിവ അടങ്ങിയിരിക്കുന്ന മിഠായികളും അത്യന്തം അനാരോഗ്യകരമാണ്. ഇവയില്‍ ഉയര്‍ന്ന കലോറിയും പോഷകങ്ങള്‍ വളരെ കുറവുമാണ്. ഒരു ശരാശരി വലിപ്പമുള്ള ബാറില്‍ 200 മുതല്‍ 300 വരെ കലോറി അടങ്ങിയിരിക്കുന്നു.മിഠായിക്ക് പകരം ഒരു പഴം അല്ലെങ്കില്‍ ഒരു പിടി അണ്ടിപ്പരിപ്പ് എന്നിവ തിരഞ്ഞെടുക്കാം.
advertisement
7/7
പേസ്ട്രികളും കുക്കീസും- പേസ്ട്രികള്‍, കുക്കികള്‍, കേക്ക് എന്നിവയാണ് അമിതവണ്ണത്തിന് കാരണമാകുന്ന മറ്റ് ചില ഭക്ഷ്യവസ്തുക്കൾ. കാരണം അവയില്‍ പഞ്ചസാരയും ശുദ്ധീകരിച്ച മാവും പോലുള്ള അനാരോഗ്യകരമായ ഘടകങ്ങള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. അവയില്‍ ട്രാന്‍സ് ഫാറ്റുകളും അടങ്ങിയിട്ടുണ്ട്. അവ ഹാനികരമാണ്. മാത്രമല്ല, നിരവധി രോഗങ്ങളുമായും ഇവ ബന്ധപ്പെട്ടിരിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
World Obesity Day | ഇന്ന് ലോക പൊണ്ണത്തടി ദിനം: ശരീരഭാരം വര്‍ദ്ധിക്കാന്‍ കാരണമായേക്കാവുന്ന ചില ഭക്ഷണങ്ങള്‍
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories