TRENDING:

വന്ദേഭാരതിൽ ആദ്യ ദിനം യാത്ര ചെയ്തത് 1761 പേർ; ആദ്യ യാത്രയിൽ വരുമാനം 20 ലക്ഷത്തോളം രൂപ

Last Updated:
അവധി ദിനങ്ങളിലെ ടിക്കറ്റുകളേറെയും വിറ്റു പോയിട്ടുണ്ട്. മേയ് 14 ഞായറാഴ്ച പോലും എറണാകുളത്തേക്കുള്ള ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലായിക്കഴിഞ്ഞു.
advertisement
1/5
വന്ദേഭാരതിൽ ആദ്യ ദിനം യാത്ര ചെയ്തത് 1761 പേർ; ആദ്യ യാത്രയിൽ വരുമാനം 20 ലക്ഷത്തോളം രൂപ
തിരുവനന്തപുരം: വാന്ദേഭാരതിൽ ആദ്യദിനം യാത്ര ചെയ്തത് 1761 പേർ. കാസർകോട്, കണ്ണൂർ, കോഴിക്കോട് സ്റ്റേഷനുകളിലെ യാത്രക്കാരാണ് വന്ദേഭാരതിന്റെ ആദ്യ യാത്രയിൽ സഞ്ചരിച്ചവരേറയും. ഇതിൽ 1157 പേർ ടിക്കറ്റ് നിരക്കിനൊപ്പം ഭക്ഷണം ലഭിക്കുന്ന സൗകര്യം വിനിയോഗിച്ചു
advertisement
2/5
കാസർകോട് സ്റ്റേഷനിൽ നിന്ന് 468, കണ്ണൂരിൽ നിന്ന് 553, കോഴിക്കോടു നിന്ന് 351 എന്നിങ്ങനെയാണ് വന്ദേഭാരതിലെ ആദ്യ സർവീസിലെ യാത്രക്കാരുടെ എണ്ണം. ആദ്യ യാത്രയിൽ കാസർകോടു നിന്ന് തിരുവനന്തപുരം വരെ യാത്ര ചെയ്തത് 48 പേരാണ്. കണ്ണൂർ–തിരുവനന്തപുരം 96 യാത്രക്കാരുമുണ്ടായിരുന്നു.
advertisement
3/5
ഒരു സ്റ്റേഷനിൽ നിന്നു കയറി തൊട്ടടുത്ത സ്റ്റേഷനിലേക്കു യാത്ര ചെയ്തത് 366 പേരാണ്. കാസർകോട് നിന്ന് കണ്ണൂരിലേക്ക് 150 യാത്രക്കാരുണ്ടായിരുന്നു. കണ്ണൂരിൽ നിന്ന് കോഴിക്കോടേക്ക് 156 പേരും. ഏറ്റവുമധികം യാത്രക്കാർ തിരഞ്ഞെടുത്തത് കണ്ണൂരിൽ നിന്ന് എറണാകുളത്തേക്കായിരുന്നു(183 പേർ).
advertisement
4/5
ആദ്യ യാത്രയിൽ വന്ദേഭാരത് എക്സ്പ്രസിന്റെ വരുമാനം 20 ലക്ഷത്തോളം രൂപ. കാസർകോടു നിന്ന് തിരുവനന്തപുരത്ത് എത്തിയ യാത്രയിൽ 19.50 ലക്ഷം രൂപ റിസർവേഷൻ ടിക്കറ്റ് വരുമാനം ലഭിച്ചതായാണ് പ്രാഥമിക കണക്ക്.
advertisement
5/5
ആദ്യത്തെ രണ്ടാഴ്ചത്തേക്കു ഭൂരിഭാഗം സർവീസുകളിലും ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിലാണ്. അവധി ദിനങ്ങളിലെ ടിക്കറ്റുകളേറെയും വിറ്റു പോയിട്ടുണ്ട്. മേയ് 14 ഞായറാഴ്ച പോലും എറണാകുളത്തേക്കുള്ള ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലായിക്കഴിഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Money/
വന്ദേഭാരതിൽ ആദ്യ ദിനം യാത്ര ചെയ്തത് 1761 പേർ; ആദ്യ യാത്രയിൽ വരുമാനം 20 ലക്ഷത്തോളം രൂപ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories