Tata Avinya EV | ഒറ്റ ചാർജിങിൽ 500 കിലോമീറ്റർ ഓടും; നിരത്ത് കീഴടക്കാൻ ടാറ്റയുടെ അവിന്യ ഇവി കൺസെപ്റ്റ്
- Published by:Anuraj GR
- news18-malayalam
Last Updated:
Electric Car: അവിനിയ എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാർ ടാറ്റയുടെ പുതിയ ഇവി മൂന്നാം തലമുറ സാങ്കേതികവിദ്യയിലാണ് നിർമ്മിക്കുന്നത്.
advertisement
1/6

ടാറ്റ മോട്ടോഴ്‌സ് (Tata Motors) മറ്റൊരു പുതിയ ഇലക്ട്രിക് കാർ കൺസെപ്റ്റ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നു. അവിനിയ (Tata Avinya EV) എന്ന് പേരിട്ടിരിക്കുന്ന ഈ ഇലക്ട്രിക് കാർ ടാറ്റയുടെ പുതിയ ഇവി മൂന്നാം തലമുറ സാങ്കേതികവിദ്യയിലാണ് നിർമ്മിക്കുന്നത്.
advertisement
2/6
ഇന്ത്യൻ റോഡുകൾക്കും കാലാവസ്ഥയ്ക്കും അനുസരിച്ചാണ് ഈ ഇലക്ട്രിക് കാർ നിർമ്മിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. എന്നിരുന്നാലും, ആഗോള വിപണിയിൽ കാർ വിൽക്കുമെന്ന് ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ ചന്ദ്രശേഖരൻ പറഞ്ഞു.രണ്ട് വർഷത്തിനുള്ളിൽ പുറത്തിറക്കുന്ന ഈ പുതിയ ഇലക്ട്രിക് കാർ 2025 ഓടെ വിപണിയിലെത്തിക്കാനാണ് ടാറ്റ മോട്ടോഴ്‌സ് പദ്ധതിയിടുന്നത്.
advertisement
3/6
ടാറ്റ മോട്ടോഴ്‌സ് വരാനിരിക്കുന്ന ഈ ഇലക്ട്രിക് കാറിന്റെ ശൈലിയും രൂപകൽപ്പനയും ഏറ്റവും മികച്ചതും കരുത്തുറ്റതുമായ രീതിയിലാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. കാർ പ്രേമികളുടെ മനം മയക്കുന്നതാണ് അവിനിയ ഇവിയുടെ കൺസെപ്റ്റ് മോഡൽ. ഒരു ഇലക്ട്രിക് എസ്‌യുവിയുടെ പ്രീ-പ്രൊഡക്ഷൻ മോഡലാണ് ടാറ്റ അവതരിപ്പിച്ചത്.
advertisement
4/6
ഇതോടെ, ടാറ്റയുടെ ടി ലോഗോ കാണിക്കുന്ന നേർത്ത എൽഇഡി സ്ട്രിപ്പ് നൽകിയിരിക്കുന്നു. ഈ എൽഇഡി സ്ട്രൈപ്പ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റായി പ്രവർത്തിക്കുകയും ഹെഡ്‌ലാമ്പിന്റെ ഇരുവശങ്ങളിലും ഒഴുകി ഇറങ്ങുകയും ചെയ്യുന്ന രീതിയിലാണ് നൽകിയിരിക്കുന്നത്. കാറിന്റെ സൈഡ് താരതമ്യേന ഭാരം കുറഞ്ഞതാണ്, എസ്‌യുവിക്ക് വലിയ അലോയ് വീലുകൾ ഉണ്ട്. വിശാലമായ മോത്ത് ഗേറ്റുകൾ ഉള്ളതിനാൽ കയറാനും ഇറങ്ങാനും വളരെ എളുപ്പമാണ്. പിന്നിൽ ഒരു നേർത്ത എൽഇഡി ലൈറ്റ് നൽകിയിരിക്കുന്നു, അത് പിൻഭാഗം മുഴുവൻ പൊതിയുന്ന രീതിയിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്.
advertisement
5/6
ടാറ്റ അവിനിയ ഇവി കൺസെപ്‌റ്റിന്റെ ക്യാബിൻ വ്യത്യസ്തമായതും വൃത്തിയുള്ളതുമാണ്. പുതിയ ഇലക്ട്രിക് എസ്‌യുവി സുരക്ഷയിലും ശക്തമാണെന്നും ഡസ്റ്റ് പ്രൊട്ടക്ഷന് പുറമേ മെച്ചപ്പെട്ട ഡ്രൈവർ അസിസ്റ്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്നുവെന്നും കമ്പനി അവകാശപ്പെടുന്നു.
advertisement
6/6
ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, സമ്പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 360-ഡിഗ്രി ക്യാമറയുള്ള അതുല്യമായ സ്റ്റിയറിംഗ് തുടങ്ങിയ ഫീച്ചറുകൾ, പുതിയ ഇവിയുമായി കണക്റ്റഡ് കാർ ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നതായി ടാറ്റ അവകാശപ്പെടുന്നു. അവിനിയയുടെ ബാറ്ററി ഒറ്റത്തവണ ചാർജ് ചെയ്‌താൽ 500 കിലോമീറ്റർ വരെ ഓടിക്കാൻ കഴിയുമെന്നാണ് ടാറ്റയുടെ അവകാശവാദം. 2-വീൽ ഡ്രൈവ്, 4-വീൽ ഡ്രൈവ് വകഭേദങ്ങളിൽ പുറത്തിറക്കുന്ന ഒരു ഡ്യുവൽ മോഡ് ഇലക്ട്രിക് എസ്‌യുവിയാണിത്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
Tata Avinya EV | ഒറ്റ ചാർജിങിൽ 500 കിലോമീറ്റർ ഓടും; നിരത്ത് കീഴടക്കാൻ ടാറ്റയുടെ അവിന്യ ഇവി കൺസെപ്റ്റ്