TRENDING:

Maruti Suzuki WagonR മുതല്‍ Tata Tiago വരെ; ഇന്ത്യയിലെ മികച്ച അഞ്ച് സിഎന്‍ജി കാറുകള്‍

Last Updated:
നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ചില മികച്ച സിഎന്‍ജി കാറുകള്‍ നമുക്ക് പരിചയപ്പെടാം.
advertisement
1/6
Maruti Suzuki WagonR മുതല്‍ Tata Tiago വരെ; ഇന്ത്യയിലെ മികച്ച അഞ്ച് സിഎന്‍ജി കാറുകള്‍
പെട്രോൾ, ഡീസല്‍ വില കുതിച്ചുയരുകയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് (Electric Vehicle) കൂടുതൽ ഉപഭോക്താക്കൾ ചുവടു മാറുകയും ചെയ്യുന്ന സാഹചര്യത്തിലും സിഎന്‍ജി കാറുകള്‍ (CNG Cars) പ്രായോഗികമായ ഓപ്ഷനായി തുടരുകയാണ്. സിഎന്‍ജി കാറുകള്‍ പരമ്പരാഗത കാറുകളെ അപേക്ഷിച്ച് മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമായ ചില മികച്ച സിഎന്‍ജി കാറുകള്‍ നമുക്ക് പരിചയപ്പെടാം.
advertisement
2/6
മാരുതി സുസുക്കി വാഗണ്‍ആര്‍: ഇന്ത്യയില്‍ സിഎന്‍ജി സെഗ്മെന്റില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന വാഹനമാണ് മാരുതി സുസുക്കി വാഗണ്‍ആര്‍ (Maruti Suzuki WagonR). 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ അടിസ്ഥാനമാക്കിയുള്ള LXi, VXi എന്നീ രണ്ട് വേരിയന്റുകളിൽ കാര്‍ ലഭ്യമാണ്. കൂടാതെ ഒരു കിലോഗ്രാം സിഎന്‍ജിയില്‍ 34.05 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 6.34 ലക്ഷം രൂപ പ്രാരംഭ വിലയില്‍ വാഗണ്‍ആര്‍ ലഭ്യമാണ്. 6.81 ലക്ഷം രൂപ (എക്‌സ്-ഷോറൂം) വരെ വില ഉയര്‍ന്നേക്കാം.
advertisement
3/6
ടാറ്റ ടിയാഗോ: ടിയാഗോയും ടിഗോര്‍ സിഎന്‍ജിയും ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചുകൊണ്ട് ഈ വര്‍ഷം തുടക്കത്തിൽ ടാറ്റ സിഎന്‍ജി സെഗ്മെന്റിലേക്ക് പ്രവേശിച്ചു. 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഇലക്ട്രോണിക് ആയി പ്രവര്‍ത്തിക്കുന്ന റിയര്‍ വ്യൂ മിററുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു റേഞ്ച്-ടോപ്പിംഗ് XZ+ മോഡല്‍ ഉള്‍പ്പെടെ നാല് വേരിയന്റുകളില്‍ ടിയാഗോ സിഎന്‍ജി ലഭ്യമാണ്. ടിയാഗോ സിഎന്‍ജിയില്‍ 26.49 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് ടാറ്റ അവകാശപ്പെടുന്നു. ടിയാഗോ സിഎന്‍ജിയുടെ പ്രാരംഭവില 7.52 ലക്ഷം രൂപയാണ്.
advertisement
4/6
ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായ്, ഗ്രാന്‍ഡ് i10 നിയോസിലൂടെയാണ് സിഎന്‍ജി സെഗ്മെന്റില്‍ സാന്നിധ്യം അറിയിച്ചത്. 1.2 ലിറ്റര്‍ പെട്രോള്‍ മോട്ടോറിനു മുകളില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റുമായി എത്തുന്ന കാര്‍ 28km/kg മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഗ്രാന്‍ഡ് ഐ10 നിയോസിലെ സിഎന്‍ജി കിറ്റ് 7.07 ലക്ഷം രൂപ മുതല്‍ 7.60 ലക്ഷം രൂപ വരെ വിലയുള്ള മാഗ്‌ന, സ്പോര്‍ട്സ് വേരിയന്റുകളില്‍ ലഭ്യമാണ്.
advertisement
5/6
മാരുതി സുസുക്കി എര്‍ട്ടിഗ: മാരുതി സുസുക്കി എര്‍ട്ടിഗയുടെ സീറ്റിംഗ് കപ്പാസിറ്റിയാണ് അതിനെ സിഎന്‍ജി വിഭാഗത്തില്‍ ആകര്‍ഷകമാക്കി മാറ്റുന്നത്. 88 ബിഎച്ച്പിയും 122 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.5-ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് സിഎന്‍ജി കിറ്റ് ഘടിപ്പിച്ചിരിക്കുന്നത്. വാഹനം 26.2km/kg മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഈ എംപിവിയുടെ സിഎന്‍ജി വേരിയന്റ് 9.87 രൂപ (എക്‌സ്-ഷോറൂം) മുതലുള്ള വിലയിൽ ഡല്‍ഹിയില്‍ ലഭ്യമാണ്.
advertisement
6/6
മാരുതി സുസുക്കി സെലേറിയോ: 55 ബിഎച്ച്പി ഔട്ട്പുട്ട് നല്‍കുന്ന 1.0 ലിറ്റര്‍ കെ10 എഞ്ചിനിലാണ് സിഎന്‍ജി കിറ്റ് ഘടിപ്പിച്ചിരിക്കുന്നത്. സെലേറിയോ സിഎന്‍ജിയുടെ ഒരു പ്രധാന ആകർഷണം 35km/kg മൈലേജാണ്. 6.58 ലക്ഷം രൂപയാണ് സെലേറിയോ സിഎന്‍ജിയുടെ വില.
മലയാളം വാർത്തകൾ/Photogallery/Money/
Maruti Suzuki WagonR മുതല്‍ Tata Tiago വരെ; ഇന്ത്യയിലെ മികച്ച അഞ്ച് സിഎന്‍ജി കാറുകള്‍
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories