TRENDING:

ട്രെയിനിന്റെ മൈലേജ് അറിയാമോ? ഒരു ലിറ്റർ ഡീസലിന് ട്രെയിൻ എത്ര ദൂരം ഓടും?

Last Updated:
നമ്മൾ നിത്യേന ഉപയോഗിക്കുന്ന ബസ്, ട്രെയിൻ, വിമാനം തുടങ്ങിയ പൊതുഗതാഗത വാഹനങ്ങളുടെ മൈലേജ് പലർക്കും അറിയില്ല. ആരും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുമുണ്ടാകില്ല
advertisement
1/5
ട്രെയിനിന്റെ മൈലേജ് അറിയാമോ? ഒരു ലിറ്റർ ഡീസലിന് ട്രെയിൻ എത്ര ദൂരം ഓടും?
ഇരുചക്രവാഹനമോ കാറോ വാങ്ങും മുൻപ് പ്രധാനമായും നാം ചോദിച്ചറിയുക 'എത്ര കിലോമീറ്റർ മൈലേജ് തരും?' എന്നാകും. ഇതിനുള്ള ഉത്തരം നമുക്ക് സംതൃപ്തി നൽകുന്നെങ്കിൽ മാത്രമാണ് പുതിയ വാഹനം വാങ്ങുക. അതേസമയം നമ്മൾ നിത്യേന ഉപയോഗിക്കുന്ന ബസ്, ട്രെയിൻ, വിമാനം തുടങ്ങിയ പൊതുഗതാഗത വാഹനങ്ങളുടെ മൈലേജ് പലർക്കും അറിയില്ല. ആരും അതിനെക്കുറിച്ച് ചിന്തിച്ചിട്ടുമുണ്ടാകില്ല.
advertisement
2/5
വാഹനത്തിന്റെ ഇന്ധനക്ഷമതയാണ് മൈലേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഒരു ലിറ്റർ ഇന്ധനം ഉപയോഗിച്ച് വാഹനം എത്ര ദൂരം സഞ്ചരിക്കുന്നു എന്നതാണ് മൈലേജ് എന്ന പദത്തിന്റെ നിർവചനം. മറ്റേതൊരു വാഹനത്തെയും പോലെ ട്രെയിൻ മൈലേജും പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഒരു ട്രെയിൻ ലിറ്ററിന് എത്ര കിലോമീറ്റർ നൽകുമെന്ന് കൃത്യമായി പറയാൻ പ്രയാസമാണ്, കാരണം ട്രെയിനിന്റെ തരം (എക്സ്പ്രസ്, ഹൈ-സ്പീഡ്, പാസഞ്ചർ), അത് വഹിക്കുന്ന കോച്ചുകളുടെ എണ്ണം എന്നിവയെ ആശ്രയിച്ച് അതിന്റെ മൈലേജ് വ്യത്യാസപ്പെടുന്നു.
advertisement
3/5
ഒരു ട്രെയിനിന്റെ മൈലേജിനെ ബാധിക്കുന്ന ഏറ്റവും വലിയ ഘടകം അത് എത്ര കോച്ചുകളെ വഹിക്കുന്നു എന്നുള്ളതാണ്. കോച്ചുകളുടെ എണ്ണം കുറവാണെങ്കിൽ, കുറച്ച് ലോഡ് മാത്രം എഞ്ചിന് വലിച്ചാൽ മതിയാകും. 25 കോച്ചുകൾ വഹിക്കുന്ന ഒരു ഡീസൽ എഞ്ചിൻ ഓരോ 1 കിലോമീറ്ററിന് 6 ലിറ്റർ ഡീസൽ ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സൂപ്പർഫാസ്റ്റ് ട്രെയിനുകളിൽ പാസഞ്ചർ ട്രെയിനുകളേക്കാൾ ഡീസൽ ഉപയോഗം കുറവാണ്.
advertisement
4/5
പാസഞ്ചർ ട്രെയിൻ എഞ്ചിനുകൾ ഓരോ 1 കിലോമീറ്ററിലും 5-6 ലിറ്റർ ഡീസൽ ഉപയോഗിക്കുന്നു. മിക്കവാറും എല്ലാ സ്റ്റേഷനുകളിലും പാസഞ്ചർ ട്രെയിനുകൾ നിർത്തിയിടേണ്ടി വരുന്നതാണ് ഇതിന് കാരണം. 12 കോച്ചുകൾ വലിക്കുന്ന ഒരു എക്സ്പ്രസ് ട്രെയിനിന് 1 കി.മീ. ദൂരം സഞ്ചരിക്കാൻ 4.5 ലിറ്റർ ഡീസൽ ഉപയോഗിക്കുന്നു.
advertisement
5/5
സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾക്ക് ഒരു ലിറ്റർ ഡീസൽ ഉപയോഗിച്ച് 230 മീറ്റർ വരെയും പാസഞ്ചർ ട്രെയിനുകൾക്ക് ഏകദേശം 180-200 മീറ്ററും സഞ്ചരിക്കാനാകും. ട്രെയിനുകൾ എത്ര മൈലേജ് നൽകുന്നു എന്ന് ആരെങ്കിലും ചോദിച്ചാൽ, ഇനി ധൈര്യമായി ഉത്തരം പറയാം
മലയാളം വാർത്തകൾ/Photogallery/Money/Auto/
ട്രെയിനിന്റെ മൈലേജ് അറിയാമോ? ഒരു ലിറ്റർ ഡീസലിന് ട്രെയിൻ എത്ര ദൂരം ഓടും?
Open in App
Home
Video
Impact Shorts
Web Stories