Hero Electric Optima: പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകളുമായി വിപണി കീഴടക്കാൻ ഹീറോ
- Published by:Rajesh V
- news18-malayalam
Last Updated:
പുതിയ ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ അത്യാധുനിക ജാപ്പനീസ് മോട്ടോർ സാങ്കേതിക വിദ്യയോടെയാണ് വരുന്നത്
advertisement
1/11

രാജ്യത്തെ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ മുന്നേറാൻ പുത്തൻ വണ്ടികളുമായി ഹീറോ. ഒപ്റ്റിമ CX5.0 ഡ്യുവൽ ബാറ്ററി, ഒപ്റ്റിമ CX2.0 സിംഗിൾ ബാറ്ററി, NYX CX5.0 ഡ്യുവൽ ബാറ്ററി ഇലക്ട്രിക് സ്കൂട്ടറുകൾ ഇന്ത്യയിൽ പരിചയപ്പെടുത്തികൊണ്ടാണ് കമ്പനി വീണ്ടും അവതരിച്ചിരിക്കുന്നത്. (Photo: Paras Yadav/ News18.com)
advertisement
2/11
ഹീറോ ഇലക്ട്രിക് കംഫർട്ട്, സിറ്റി സ്പീഡ് സ്കൂട്ടറുകൾക്ക് യഥാക്രമം 85,000 രൂപ, 95,000 രൂപ, 1.05 ലക്ഷം രൂപ, 1.30 ലക്ഷം രൂപ എന്നിങ്ങനെയാണ് വിപണിയിലെ എക്സ്ഷോറൂം വില. മികച്ച ഇൻ-ക്ലാസ് ബാറ്ററി പായ്ക്കും മെച്ചപ്പെടുത്തിയ സുരക്ഷയുടെയും അകമ്പടിയോടെയാണ് പുതിയ ശ്രേണിയെ ബ്രാൻഡ് അണിനിരത്തുന്നത്. (Photo: Paras Yadav/ News18.com)
advertisement
3/11
പുതുതായി പുറത്തിറക്കിയ ഒപ്റ്റിമ CX5.0 ഡാർക്ക് മാറ്റ് ബ്ലൂ, മാറ്റ് മെറൂൺ എന്നീ നിറങ്ങളിൽ ലഭ്യമാണ്. (Photo: Paras Yadav/ News18.com)
advertisement
4/11
ഒപ്റ്റിമ CX.20 ഡാർക്ക് മാറ്റ് ബ്ലൂ, ചാർക്കോൾ ബ്ലാക്ക് കളർ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനാവും. ചാർക്കോൾ ബ്ലാക്ക്, പേൾ വൈറ്റ് കളർ ഓപ്ഷനുകളിൽ NYX ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങാനാവുമെന്നും ഇലക്ട്രിക് ഇരുചക്ര വാഹന ബ്രാൻഡ് പറഞ്ഞു. (Photo: Paras Yadav/ News18.com)
advertisement
5/11
പുതിയ ശ്രേണിയിലുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ അത്യാധുനിക ജാപ്പനീസ് മോട്ടോർ സാങ്കേതിക വിദ്യയോടെയാണ് വരുന്നത്. കൃത്യമായ പെർഫോമൻസിനായി ഇവികൾ ജർമൻ ഇസിയു സാങ്കേതികവിദ്യയുമായി വരുന്നതായും ഹീറോ ഇലക്ട്രിക് അവകാശപ്പെടുന്നു. (Photo: Paras Yadav/ News18.com)
advertisement
6/11
പുതിയ മോഡലുകൾക്ക് ഹൈബർനേറ്റിംഗ് ബാറ്ററി ടെക്‌നോളജി, ഡൈനാമിക് സിൻക്രൊണൈസ്ഡ് പവർട്രെയിൻ തുടങ്ങിയ ഫീച്ചറുകൾ ലഭിക്കുന്നുണ്ടെന്നും കമ്പനി പറയുന്നു. ഈ പുത്തൻ പരിഷ്ക്കാരങ്ങളെല്ലാം എതിരാളികളിൽ നിന്നും വ്യത്യസ്‌തമാവാൻ ബ്രാൻഡിനെ ഏറെ സഹായിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. (Photo: Paras Yadav/ News18.com)
advertisement
7/11
ആറ് ലക്ഷത്തിലധികം ഉപഭോക്താക്കളിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഉപയോഗിച്ചാണ് പുതിയ ഇവി ശ്രേണി രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് പുത്തൻ പുതിയ സ്‌കൂട്ടറുകൾ അവതരിപ്പിച്ചുകൊണ്ട് ഹീറോ ഇലക്‌ട്രിക് സിഇഒ സോഹിന്ദർ ഗിൽ പറഞ്ഞു. (Photo: Paras Yadav/ News18.com)
advertisement
8/11
ബാറ്ററി പവർ സ്‌കൂട്ടറുകൾക്ക് ഉപയോഗപ്രദമായ ഊർജമാക്കി മാറ്റാൻ വികസിപ്പിച്ചെടുത്ത പവർട്രെയിനുകളുമായാണ് പുതിയ ശ്രേണിയിലുള്ള മോഡലുകൾ വരുന്നതെന്നും ഗിൽ കൂട്ടിച്ചേർത്തു. ഒപ്റ്റിമ CX5.0, Optima CX2.0 എന്നിവ സ്റ്റൈലിന്റെയും പെർഫോമൻസിന്റെയും ആത്യന്തിക സംയോജനമാണ്. (Photo: Paras Yadav/ News18.com)
advertisement
9/11
ആകർഷകമായ ഡിസൈനുകളും ശക്തമായ മോട്ടോറുകളും സമാനതകളില്ലാത്ത റൈഡിംഗ് അനുഭവവും നൽകാൻ ഇവ പ്രാപ്‌തമാണ്. ഈ രണ്ട് ഇലക്ട്രിക് സ്കൂട്ടറുകൾക്കും പരുക്കൻ ഭൂപ്രദേശങ്ങളും കാലാവസ്ഥയും കൈകാര്യം ചെയ്യാൻ കഴിയും. (Photo: Paras Yadav/ News18.com)
advertisement
10/11
ഒപ്റ്റിമ CX2.0 മോഡലിന് 1.9kW മോട്ടോറും 2kWh ബാറ്ററി പായ്ക്കുമാണ് തുടിപ്പേകുന്നത്. ഒറ്റ തവണ ചാർജ് ചെയ്‌താൽ ഏതാണ്ട് 89 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ കഴിവുള്ള ഇവിക്ക് 48 കി.മീ പരമാവധി വേഗത വരെ പുറത്തെടുക്കാൻ കഴിയും (Photo: Paras Yadav/ News18.com)
advertisement
11/11
ഒപ്റ്റിമ CX5.0 അതിന്റെ കണക്റ്റഡ് സാങ്കേതികവിദ്യയും മെച്ചപ്പെട്ട പെർഫോമൻസും ഉപയോഗിച്ച് കാര്യങ്ങൾ മറ്റുതലത്തിലേക്ക് കൊണ്ടുപോകും. 3kWh ബാറ്ററി പായ്ക്കുമായി ജോഡിയാക്കിയ 1.9kW മോട്ടോറാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. തൽഫലമായി 113 കിലോമീറ്റർ റേഞ്ചും 55 കിലോമീറ്ററിന്റെ പരമാവധി വേഗതയും ഇതിന് ലഭിക്കും. (Photo: Paras Yadav/ News18.com)
മലയാളം വാർത്തകൾ/Photogallery/Money/Auto/
Hero Electric Optima: പുത്തൻ ഇലക്ട്രിക് സ്കൂട്ടറുകളുമായി വിപണി കീഴടക്കാൻ ഹീറോ