Honda Activa | ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് സ്കൂട്ടർ വരും; സ്ഥിരീകരിച്ച് കമ്പനി
- Published by:Anuraj GR
- news18-malayalam
Last Updated:
ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ജനപ്രീതി ഏറുമ്പോഴും ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്
advertisement
1/7

ഇരുചക്രവാഹനരംഗത്തെ അതികായരാണ്. ജാപ്പനീസ് കമ്പനിയായ ഹോണ്ട. അവരുടെ തന്നെ ആക്ടീവ ബ്രാൻഡാണ് ഇന്ത്യയിൽ ഇപ്പോൾ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്കൂട്ടർ. ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ജനപ്രീതി ഏറുമ്പോഴും ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ, ആക്ടീവയുടെ ഇലക്ട്രിക് പതിപ്പ് അണിയറയിൽ ഒരുങ്ങുന്നുവെന്ന വിവരമാണ് ഹോണ്ട മാനേജിംഗ് ഡയറക്ടർ അത്സുഷി ഒഗാറ്റ സ്ഥിരീകരിക്കുന്നത്.
advertisement
2/7
ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന Activa ഓട്ടോമാറ്റിക് സ്കൂട്ടറിന്റെ ഒരു ഇലക്ട്രിക് വേരിയന്റ് ഹോണ്ട ഒരുക്കുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ അടുത്ത വർഷം ഇന്ത്യയിൽ അവതരിപ്പിക്കും. എന്നിരുന്നാലും, ഹോണ്ടയുടെ ആദ്യത്തെ ഇലക്ട്രിക് സ്കൂട്ടർ ആക്ടിവയുടെ ഇലക്ട്രിക് വേരിയന്റായിരിക്കുമോ എന്ന് വ്യക്തമല്ല.
advertisement
3/7
ഹോണ്ട അതിന്റെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് ആവശ്യമായ പാർട്സുകൾ പ്രാദേശികമായി ലഭ്യമാക്കാൻ പദ്ധതിയിടുന്നുണ്ട്. അതുവഴി ഇലക്ട്രിക് സ്കൂട്ടർ സാധ്യമായ ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനാകുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. പ്രാരംഭ വാങ്ങൽ ചെലവ് താങ്ങാനാവുന്ന തരത്തിൽ നിലനിർത്തുന്നതിനും റേഞ്ച് ഉത്കണ്ഠ ഒഴിവാക്കുന്നതിനുമായി ബാറ്ററി സ്വാപ്പിംഗ് ഓപ്ഷനുകളും കമ്പനി പരിഗണിക്കുന്നു.
advertisement
4/7
ഇന്ത്യയിൽ പ്രവർത്തിക്കുന്ന എല്ലാ വൈദ്യുത വാഹന നിർമ്മാതാക്കളും നിലവിൽ ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ലിഥിയം സെല്ലുകൾ (ഇവികൾക്ക് പവർ നൽകുന്ന ബാറ്ററികളുടെ ഒരു പ്രധാന ഘടകം) ആണ് ഉപയോഗിക്കുന്നത്.
advertisement
5/7
അടുത്ത വർഷം ഓല ഇലക്ട്രിക് അതിന്റെ പുതിയ ജിഗാഫാക്‌ടറിയിൽ നിന്ന് ലിഥിയം സെല്ലുകൾ ഇന്ത്യയിൽ നിർമ്മിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതോടെ ഒലയുടെ ഇലക്ട്രിക് സ്കൂട്ടർ വിലയിൽ 25% കുറവ് വരുത്തുമെന്ന് അവർ പ്രതീക്ഷിക്കുന്നു. മറ്റ് EV നിർമ്മാതാക്കൾ വാഹനവില കുറയ്ക്കാൻ സമാനമായ നടപടികൾ സ്വീകരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പ്രതീക്ഷിക്കുന്നത്
advertisement
6/7
അതേസമയം, ഉയരുന്ന ഇന്ധന വിലയും ഇലക്‌ട്രിക് വാഹനങ്ങൾക്ക് സർക്കാർ നൽകുന്ന ആകർഷകമായ സബ്‌സിഡിയും കാരണം ഇന്ത്യയുടെ നഗര, അർദ്ധ നഗര ഭാഗങ്ങളിൽ ഇലക്ട്രിക് സ്‌കൂട്ടറുകൾ ധാരാളമായി വിറ്റഴിക്കുന്നുണ്ട്. വളരുന്ന പാരിസ്ഥിതിക അവബോധം കണക്കിലെടുത്ത് അവരുടെ ദൈനംദിന യാത്രാ ആവശ്യങ്ങൾക്കായി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നതിന് മറ്റൊരു കാരണമാണ്.
advertisement
7/7
രാജ്യത്തെ പരമ്പരാഗത ഇരുചക്ര വാഹന ഭീമൻമാരായ ബജാജ് ഓട്ടോയും ടിവിഎസ് മോട്ടോഴ്‌സും ഇപ്പോൾ ഈ സെഗ്‌മെന്റിലേക്ക് ചുവടുവെച്ചിട്ടുണ്ട്. ഇലക്ട്രിക് സ്‌കൂട്ടർ വിഭാഗത്തിലെ മുൻനിര ബ്രാൻഡുകളാണ് ഹീറോ ഇലക്‌ട്രിക്, ഒകിനാവ എന്നിവ. അതിനൊപ്പം ഏഥർ എനർജിയും ഒല ഇലക്ട്രിക്കും ഇന്ത്യയിലെ അറിയപ്പെടുന്ന ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പുകളാണ്..
മലയാളം വാർത്തകൾ/Photogallery/Money/Auto/
Honda Activa | ഹോണ്ട ആക്ടീവയുടെ ഇലക്ട്രിക് സ്കൂട്ടർ വരും; സ്ഥിരീകരിച്ച് കമ്പനി