ഹ്യൂണ്ടായ് IONIQ 5 ഇലക്ട്രിക് കാർ ഇന്ത്യയിലേക്ക് വരുന്നു; ഫുൾ ചാർജ് ചെയ്താൽ 480 കിലോമീറ്റർ ഓടും
- Published by:Rajesh V
- news18-malayalam
Last Updated:
35-40 ലക്ഷം രൂപയായിരിക്കും ഹ്യുണ്ടായിയുടെ ഈ ഇലക്ട്രിക് കാറിന്റെ വില
advertisement
1/8

ദക്ഷിണ കൊറിയയിലെ മുൻനിര കാർ നിർമാതാക്കളായ ഹ്യുണ്ടായ് ഉടൻ തന്നെ തങ്ങളുടെ ഇലക്ട്രിക് കാർ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നു. അന്താരാഷ്‌ട്ര വിപണിയിൽ തരംഗം സൃഷ്ടിക്കുന്ന ഹ്യുണ്ടായ് IONIQ 5 ഇലക്ട്രിക് കാർ ഈ വർഷം ഇന്ത്യയിൽ അവതരിപ്പിക്കും. ഓൾ-ഇലക്‌ട്രിക് IONIQ 5 കാർ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിനെക്കുറിച്ച് കമ്പനി ഔദ്യോഗിക പ്രഖ്യാപനം നടത്തി.
advertisement
2/8
ചെന്നൈയിലെ ഹ്യുണ്ടായിയുടെ പ്ലാന്റിൽ ഹ്യുണ്ടായ് IONIQ 5 ഇന്ത്യയിൽ അസംബിൾ ചെയ്യുമെന്ന് പറയപ്പെടുന്നു. Hyundai IONIQ 5 ഇലക്ട്രിക് കാറിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ജൂൺ മാസത്തിൽ ഉണ്ടാകും. ഇത് സെപ്റ്റംബറിൽ പുറത്തിറക്കും. ഒക്ടോബറിൽ വിൽപ്പനയ്‌ക്ക് ലഭ്യമാക്കും. 35-40 ലക്ഷം രൂപയായിരിക്കും ഹ്യുണ്ടായിയുടെ ഈ ഇലക്ട്രിക് കാറിന്റെ വില.
advertisement
3/8
ഹ്യുണ്ടായിയുടെ ഇലക്ട്രിക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമിലാണ് (ഇ-ജിഎംപി) അയോണിക് 5 നിർമ്മിച്ചിരിക്കുന്നത്. ഇ-ജിഎംപി ബാറ്ററി ഇലക്ട്രിക് വാഹനങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുണ്ട്. ഹ്യുണ്ടായിയുടെ രാജ്യത്തെ ആദ്യത്തെ ഇ-ജിഎംപി കാർ കൂടിയാണിത്.
advertisement
4/8
ഹ്യുണ്ടായ് IONIQ 5 അതിന്റെ ചാർജിംഗ് കപ്പാസിറ്റിയിലും റേഞ്ചിലും ആഗോള വിപണിയിൽ ഒരു മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഈ ഇലക്ട്രിക് കാർ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 20 മിനിറ്റ് മാത്രമേ എടുക്കൂ എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വെറും 5 മിനിറ്റ് ചാർജ് ചെയ്താൽ ഈ കാറിന് 100 കിലോമീറ്റർ ഓടാൻ കഴിയുമെന്നാണ് അവകാശവാദം.
advertisement
5/8
ഹ്യുണ്ടായിയുടെ IONIQ 5 ഇലക്ട്രിക് കാറിന് റെട്രോ-ഫ്യൂച്ചറിസ്റ്റിക് രൂപമാണ് നൽകിയിരിക്കുന്നത്. ഇതിന്റെ ക്യാബിൻ വളരെ വലുതും വളരെ രാജകീയമായ രൂപം നൽകുന്നു. എല്ലാ നൂതന സാങ്കേതിക വിദ്യകളോടും കൂടിയതാണ് ഈ ക്യാബിൻ. കാറിന്റെ ക്യാബിനിലെ യൂണിവേഴ്സൽ ഐലൻഡ് ഫീച്ചറിന്റെ സഹായത്തോടെ സെന്റർ കൺസോൾ പിന്നിലേക്ക് സ്ലൈഡ് ചെയ്യാം. ഇലക്ട്രോണിക് അഡ്ജസ്റ്റ് ചെയ്യാവുന്ന മുൻ സീറ്റുകളാണ് നൽകിയിരിക്കുന്നത്.
advertisement
6/8
രണ്ട് വേരിയന്റുകളിലായാണ് IONIQ 5 അവതരിപ്പിച്ചിരിക്കുന്നത്. 58 kWh ബാറ്ററിയാണ് ഒരു വേരിയന്റിൽ ഉപയോഗിച്ചിരിക്കുന്നത്. പിൻ വീൽ ഡ്രൈവ് സഹിതമാണ് ഈ വാഹനം വരുന്നത്. രണ്ടാമത്തെ AWD വേരിയന്റ് 72.6 kWh ബാറ്ററിയാണ് വാഗ്ദാനം ചെയ്യുന്നത്.
advertisement
7/8
ഹ്യുണ്ടായ് IONIQ 5 ഇലക്ട്രിക് കാറിന്റെ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, ഇതിന് 12 ഇഞ്ച് ടച്ച്‌സ്‌ക്രീൻ സംവിധാനമുണ്ട്. സ്റ്റിയറിംഗ് വീലിന് പിന്നിൽ ഗിയർ സെലക്ടർ സ്ഥാപിച്ചിരിക്കുന്നു. ഇതിന് വലിയ കറുത്ത സൺറൂഫും മനോഹരമായ 20 ഇഞ്ച് അലോയ് വീലുകളും ലഭിക്കുന്നു. ഈ ചക്രങ്ങൾ എക്സ്ക്ലൂസീവ് പാരാമെട്രിക് പിക്സൽ ഡിസൈൻ ടെക്നോളജിയോടെയാണ് വരുന്നത്. ഈ ഇലക്ട്രിക് എസ്‌യുവിയിൽ ഓട്ടോ ഫ്ലഷ് ഫിറ്റിംഗ് ഡോർ ഹാൻഡിലുകളാണ് നൽകിയിരിക്കുന്നത്.
advertisement
8/8
Hyundai IONIQ 5 ഇലക്ട്രിക് കാർ 301bhp കരുത്തും 481km വരെ റേഞ്ചും ഉത്പാദിപ്പിക്കുന്നു. ഈ കാറിന്റെ പരമാവധി വേഗത മണിക്കൂറിൽ 185 കിലോമീറ്ററാണ്, പരമാവധി 481 കിലോമീറ്റർ റേഞ്ച് കൈവരിക്കാൻ ഇതിന് കഴിയും. ഇതിനുപുറമെ, മുൻ ബമ്പറിൽ നൽകിയിരിക്കുന്ന വി ആകൃതിയിലുള്ള DRL-കൾ ഈ വാഹനത്തിന്റെ രൂപത്തെ കൂടുതൽ സ്റ്റൈലിഷ് ആക്കുന്നു.
മലയാളം വാർത്തകൾ/Photogallery/Money/
ഹ്യൂണ്ടായ് IONIQ 5 ഇലക്ട്രിക് കാർ ഇന്ത്യയിലേക്ക് വരുന്നു; ഫുൾ ചാർജ് ചെയ്താൽ 480 കിലോമീറ്റർ ഓടും