TRENDING:

EaS-E | റേഞ്ച് 200 കിലോമീറ്റർ ; രാജ്യത്തെ ഏറ്റവും ചെറിയ ഇലക്ട്രിക് കാര്‍ അഞ്ചു ലക്ഷത്തിന് താഴെ തയ്യാർ

Last Updated:
പിഎംവി വെബ്‌സൈറ്റ് വഴി 2,000 രൂപയ്ക്ക് ഇവി ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്.
advertisement
1/7
EaS-E  |റേഞ്ച് 200 കിലോമീറ്റർ ; രാജ്യത്തെ ഏറ്റവും ചെറിയ ഇലക്ട്രിക് കാര്‍ അഞ്ചു ലക്ഷത്തിന് താഴെ തയ്യാർ
പിഎംവി ഇലക്ട്രിക് (PMV electric) തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ (india) അവതരിപ്പിച്ചു. മുംബൈ ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് പിഎംവി ഇലക്ട്രിക്. EaS-E എന്ന് പേരിട്ടിരിക്കുന്ന വാഹനം ഇന്ത്യയിലെ ഏറ്റവും കുറഞ്ഞ വിലയിലുള്ള നാനോ ഇലക്ട്രിക് വാഹനമാണ്. 4.79 ലക്ഷം (എക്‌സ്-ഷോറൂം) രൂപയാണ് കാറിന്റെ പ്രാരംഭ വില.
advertisement
2/7
ആദ്യം ബുക്ക് ചെയ്യുന്ന 10,000 ഉപഭോക്താക്കള്‍ക്ക് ഈ വിലയില്‍ കാര്‍ സ്വന്തമാക്കാം. പിഎംവി വെബ്‌സൈറ്റ് വഴി 2,000 രൂപയ്ക്ക് ഇവി ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. ഔദ്യോഗിക ലോഞ്ചിന് മുമ്പ് ഏകദേശം 6,000 ബുക്കിങുകള്‍ ഇവിക്ക് ലഭിച്ചിട്ടുണ്ട്.
advertisement
3/7
രാജ്യത്തെ ഏറ്റവും ചെറിയ ഇലക്ട്രിക് കാര്‍ കൂടിയാണ് EaS- E. രണ്ട് മുതിര്‍ന്ന ആളുകള്‍ക്കും ഒരു കുട്ടിക്കും ഇരിക്കാനുള്ള സൗകര്യമാണ് വാഹനത്തിനുള്ളത്
advertisement
4/7
 2915 എംഎം നീളവും, 1157 എംഎം വീതിയും 1600 എംഎം ഉയരവുമുള്ള വാഹനം നഗരങ്ങളിലെ ഉപയോഗത്തിനായി പ്രത്യേകം ഡിസൈന്‍ ചെയ്തതാണ്. ഇതിന് 2087 എംഎം വീല്‍ബേസ് ഉണ്ടായിരിക്കും. ഗ്രൗണ്ട് ക്ലിയറന്‍സ് 170 എംഎം ആണ്. 550 കിലോഗ്രാം ആണ് ഇവിയുടെ ഭാരം.
advertisement
5/7
സര്‍ക്കുലര്‍ ഹെഡ്‌ലാമ്പുകള്‍, വാഹനത്തിന്റെ വീതിയിലുടനീളമുള്ള എല്‍ഇഡി ലൈറ്റ് ബാര്‍, സ്ലിം എല്‍ഇഡി ലാമ്പുകള്‍, ടെയില്‍ഗേറ്റിലെ ലൈറ്റ് ബാര്‍ എന്നിവയാണ് വാഹനത്തിന്റെ സവിശേഷതകള്‍. ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട്, എയര്‍ കണ്ടീഷനിംഗ്, റിമോര്‍ട്ട് കീലെസ് എന്‍ട്രി, റിമോര്‍ട്ട് പാര്‍ക്ക് അസിസ്റ്റ്, ക്രൂയിസ് കണ്‍ട്രോള്‍, എയര്‍ ബാഗുകള്‍, സീറ്റ് ബെല്‍റ്റുകള്‍ എന്നിവ ഇവിയുടെ മറ്റ് ഫീച്ചറുകളാണ്.
advertisement
6/7
വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, ഫീറ്റ്-ഫ്രീ ഡ്രൈവിംഗ്, ബ്ലൂടൂത്ത് കണ്ടക്ടിവിറ്റി, ഓണ്‍ബോര്‍ഡ് നാവിഗേഷന്‍, മ്യൂസിക് കണ്‍ട്രോള്‍ ആക്‌സസ്, കോള്‍ കണ്‍ട്രോള്‍ എന്നിവയും ഇത് വാഗ്ദാനം ചെയ്യുന്നു. മൂന്ന് ബാറ്ററി ഓപ്ഷനുകളാണ് പിഎംവി EaS-E മൈക്രോ ഇലക്ട്രിക് കാറില്‍ നല്‍കിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 200 കിലോമീറ്റര്‍ വരെ വാഹനത്തില്‍ യാത്ര ചെയ്യാനാകുമെന്നും കമ്പനി അവകാശപ്പെടുന്നു.
advertisement
7/7
120 കിലോമീറ്റര്‍ റേഞ്ചാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഏറ്റവും കുറഞ്ഞ ദൂരം. നാല് മണിക്കൂറിനുള്ളില്‍ തന്നെ ഇവി പൂര്‍ണമായും റീചാര്‍ജ് ചെയ്യാനാകും. ഏത് 15A ഔട്ട്‌ലെറ്റില്‍ നിന്നും വാഹനം ചാര്‍ജ് ചെയ്യാവുന്നതാണ്. 3 kW എസി ചാര്‍ജറും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഏകദേശം 13 എച്ച്പി പവറും 50 എന്‍എം ടോര്‍ക്കും ഇവി വാഗ്ദാനം ചെയ്യുന്നു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയും വാഹനത്തിനുണ്ട്. ഇന്ത്യയിലെ ഇവി സെഗ്മെന്റില്‍ വാഹനത്തിന് ഇതുവരെ എതിരാളികളൊന്നുമില്ല. എങ്കിലും എംജി മോട്ടോര്‍സിന്റെ വരാനിരിക്കുന്ന എയര്‍ ഇവിയായിരിക്കും വാഹനത്തിന്റെ പ്രധാന എതിരാളി. അടുത്ത വര്‍ഷം ജനുവരി 5നാണ് എയര്‍ ഇവി അവതരിപ്പിക്കുക.
മലയാളം വാർത്തകൾ/Photogallery/Money/
EaS-E | റേഞ്ച് 200 കിലോമീറ്റർ ; രാജ്യത്തെ ഏറ്റവും ചെറിയ ഇലക്ട്രിക് കാര്‍ അഞ്ചു ലക്ഷത്തിന് താഴെ തയ്യാർ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories