TRENDING:

കാർ വാങ്ങുന്നുണ്ടോ? ജനുവരിയിൽ കാറുകളുടെ വില കൂട്ടാനൊരുങ്ങി മാരുതി

Last Updated:
അസംസ്കൃത ഉൽപന്നങ്ങളുടെ വില ഉയർന്നതാണ് തിരിച്ചടിയായതെന്ന് കമ്പനി വ്യക്തമാക്കി.
advertisement
1/5
കാർ വാങ്ങുന്നുണ്ടോ? ജനുവരിയിൽ കാറുകളുടെ വില കൂട്ടാനൊരുങ്ങി മാരുതി
ജനുവരി മുതൽ കാറുകളുടെ വില കൂട്ടേണ്ടിവരുമെന്ന് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുകി ഇന്ത്യ. അസംസ്കൃത സാധനങ്ങളുടെ ചെലവ് ഉയർന്നതാണ് തിരിച്ചടിയായതെന്നും കമ്പനി ബുധനാഴ്ച അറിയിച്ചു. കഴിഞ്ഞ വർഷം നിർമാണ ചെലവ് ഗണ്യമായി വർധിച്ചുവെന്ന് മാരുതി സുസുകി ഇന്ത്യ ചൂണ്ടിക്കാട്ടുന്നു.
advertisement
2/5
അതിനാൽ, 2021 ജനുവരിയിലെ വിലവർധനയിലൂടെ മുകളിൽ പറഞ്ഞ അധിക ചെലവിന്റെ കുറച്ച് ഭാരം ഉപയോക്താക്കൾക്ക് കൈമാറേണ്ടത് അനിവാര്യമായിത്തീർന്നിരിക്കുന്നു. വില വർധനവ് വ്യത്യസ്ത മോഡലുകൾക്ക് അനുസരിച്ച് വ്യത്യാസപ്പെടും- കമ്പനി കൂട്ടിച്ചേർത്തു.
advertisement
3/5
നിലവിൽ 12 ലക്ഷം രൂപവരെയുള്ള വിവിധ മോഡലുകളാണ് മാരുതി വിപിണിയിലിറക്കുന്നത്. 2.95 ലക്ഷം വിലവരുന്ന ആൾട്ടോ മുതൽ 11.52 ലക്ഷം രൂപ വിലവരുന്ന മൾട്ടി പർപ്പസ് വെഹിക്കിളായ എക്സ്എൽ6 വരെയാണ് ഇവ. (ഡൽഹി എക്സ് ഷോറൂംവില).
advertisement
4/5
ലോക്ക്ഡൗൺ വരുത്തിയ തിരിച്ചടികളിൽ നിന്ന് കമ്പനി കരകയറുന്നതിനിടെയാണ് വില വർധന പ്രഖ്യാപിച്ചിരിക്കുന്നത്. ഈ നവംബറിൽ കാർ വിൽപനയിൽ 2.4 ശതമാനം ഇടിവാണുണ്ടായത്. മുൻ വർഷം ഇതേമാസം 1,39,133 ലക്ഷം കാർ വിറ്റ സ്ഥാനത്ത് ഇത്തവണ 1,35,775 കാറുകളാണ് വിൽക്കാൻ കഴിഞ്ഞത്.
advertisement
5/5
അതേസമയം, കയറ്റുമതി ഉൾപ്പെടെ ആകെ വിൽപനയിൽ കമ്പനിക്ക് വളർച്ച നേടാൻ കഴിഞ്ഞു. 2019 നവംബറിൽ 1,50,630 യൂണിറ്റുകൾ വിറ്റസ്ഥാനത്ത് ഇപ്പോൾ ഇത് 1,53,223 ആയി വർധിച്ചു. 1.7 ശതമാനമാണ് വളർച്ച.
മലയാളം വാർത്തകൾ/Photogallery/Money/Auto/
കാർ വാങ്ങുന്നുണ്ടോ? ജനുവരിയിൽ കാറുകളുടെ വില കൂട്ടാനൊരുങ്ങി മാരുതി
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories