BMW M5 :' ആഡംബരമല്ല ഇത് അതുക്കും മേലെ' ; ബിഎംഡബ്ല്യു എം 5 പുതിയ പതിപ്പ് ഇന്ത്യയിലേക്ക്, വില 1.99 കോടി മുതൽ
- Published by:Sarika N
- news18-malayalam
Last Updated:
ഇതുവരെ പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും പവർഫുൾ ബിഎംഡബ്ല്യു കാറാണ് ബിഎംഡബ്ല്യു എം 5
advertisement
1/7

ലോകത്തിലെ തന്നെ ഏറ്റവും വലിയ ലക്ഷ്വറി കാർ നിർമാതാക്കളായ ബിഎംഡബ്ല്യുവിന്റെ പുതിയ വേർഷൻ ബിഎംഡബ്ല്യു എം 5 ന്റെ പുതിയ പതിപ്പ് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 1.99 കോടി രൂപയാണ് പുതിയ എം 5 ന്റെ എക്‌സ് ഷോറൂം വില. Mercedes-AMG C63 SE സമാനമായ പ്രകടനം കാഴ്ച വെയ്ക്കുന്ന പുതിയ എം 5 ഇതുവരെ പുറത്തിറങ്ങിയതിൽ വെച്ച് ഏറ്റവും പവർഫുൾ ബിഎംഡബ്ല്യു കാറാണ്.
advertisement
2/7
സിഗ്‌നേച്ചർ ബിഎംഡബ്ല്യു ട്വിൻ ഹെഡ്ലൈറ്റുകളാണ് പുതിയ ബിഎംഡബ്ല്യു എം5 ന്റെ മുൻവശത്ത് ഉള്ളത്. സ്റ്റാൻഡേർഡ് 5 നെ അപേക്ഷിച്ച് എം5ന്റെ സൈഡ് ഫ്രെയിം പൂർണ്ണമായും പുനർരൂപകൽപ്പന ചെയ്തിട്ടുണ്ട്. സ്റ്റാൻഡേർഡ് സ്പെക്കിൽ എം കാർബൺ റൂഫ് ആണ് ഉപയോഗിച്ചിരിക്കുന്നത്. എം5 ൽ ഗ്ലാസ് സൺറൂഫ് ആണ് ഉപയോഗിക്കുന്നത്.
advertisement
3/7
മുൻവശത്ത് 20 ഇഞ്ച് അലോയ് വീലുകളും പിന്നിൽ 21 ഇഞ്ച് വീലുകളുമാണ് എം 5 ൽ ഉൾപ്പെടുത്തിയത്. ഇതിന് പുറമെ സ്റ്റാൻഡേർഡ് ഫിറ്റഡ് എം കോമ്പൗണ്ട് ബ്രേക്കുകളോ ഓപ്ഷണൽ എം കാർബൺ സെറാമിക് ബ്രേക്കുകളോ ലഭിക്കും.
advertisement
4/7
ബിഎംഡബ്ല്യുവിന്റെ ഒഎസ് 8.5 ഇൻഫോടെയ്ൻമെന്റ് ആണ് എം5 ഇന്റീരിയറിൽ ലഭിക്കുക. ത്രീ-സ്പോക്ക് ഡിസൈനും ഫ്‌ലാറ്റ്-ബോട്ടംഡ് റിമ്മും ഉള്ള പുതുതായി രൂപകൽപ്പന ചെയ്ത ലെതർ സ്റ്റിയറിംഗ് വീലും എം5 ൽ ഉണ്ട്. ഇൻഫോടെയ്ൻമെന്റിനായി എം5 ലോഗോയുള്ള സ്റ്റാൻഡേർഡ് മൾട്ടിഫംഗ്ഷൻ സീറ്റുകളും ബിഎംഡബ്ല്യൂ OS 8.5 ഉള്ള ബിഎംഡബ്ല്യൂ ഡിസ്‌പ്ലേയും കാറിൽ ഉണ്ട്.
advertisement
5/7
18 സ്പീക്കറുകളുള്ള സ്റ്റാൻഡേർഡ് ബോവേഴ്സ് & വിൽകിൻസ് ഡയമണ്ട് സറൗണ്ട് സൗണ്ട് സിസ്റ്റമാണ് എം5 ൽ ഒരുക്കിയിരിക്കുന്നത്. പ്ലഗ്-ഇൻ ഹൈബ്രിഡ് ഉള്ള ഇരട്ട-ടർബോ 4.4-ലിറ്റർ V8 എഞ്ചിനാണ് എം5ന്റെ പ്രധാന ആകർഷണം. 0 മുതൽ 100 കിലോമീറ്റർ വേഗത 3.5 സെക്കൻഡിനുള്ളിൽ കൈവരിക്കാൻ എം5 ന് സാധിക്കും. 0 മുതൽ 200 കിലോമീറ്റർ വരെ 10.9 സെക്കൻഡ് മതി.
advertisement
6/7
പുതിയ ബിഎംഡബ്ല്യൂ എം5ന്റെ ഉയർന്ന വേഗത സ്റ്റാൻഡേർഡായി 250 kmph ആയി പരിമിതപ്പെടുത്തിയിരുന്നു, എന്നാൽ പുതിയ എം5 ൽ വേഗത 305kmph ആയി ഉയർത്താം. ഓൾ-ഇലക്ട്രിക് ഓപ്പറേറ്റിംഗ് മോഡിൽ, പുതിയ ബിഎംഡബ്ല്യൂ എം5ന് 140kmph വരെ വേഗത കൈവരിക്കാൻ കഴിയും.
advertisement
7/7
ഇലക്ട്രോണിക് നിയന്ത്രിത ഡാംപറുകളോട് കൂടിയ അഡാപ്റ്റീവ് എം സസ്പെൻഷനോടൊപ്പം പിൻ ചക്രങ്ങളെ 1.5 ഡിഗ്രി കൺട്രോൾ ചെയ്യാവുന്ന ഇന്റഗ്രൽ ആക്ടീവ് സ്റ്റിയറിങ്ങും എം5ന് ഉണ്ട്.
മലയാളം വാർത്തകൾ/Photogallery/Money/Auto/
BMW M5 :' ആഡംബരമല്ല ഇത് അതുക്കും മേലെ' ; ബിഎംഡബ്ല്യു എം 5 പുതിയ പതിപ്പ് ഇന്ത്യയിലേക്ക്, വില 1.99 കോടി മുതൽ