TRENDING:

OLA S1 Discount: വെറും 49,999 രൂപയ്‌ക്ക് ഒല S1 സ്കൂട്ടർ; 'ബോസ് സെയിൽ' തുടങ്ങി

Last Updated:
'ബോസ്' അഥവാ ബിഗ്ഗസ്റ്റ് ഒല സീസണ്‍ സെയില്‍ എന്ന ബാനറിന് കീഴിലാണ് ആകര്‍ഷകമായ ഓഫറുകളുടെ ഒരു നിര പുറത്തിറക്കിയത്
advertisement
1/6
വെറും 49,999 രൂപയ്‌ക്ക് ഒല S1 സ്കൂട്ടർ; 'ബോസ് സെയിൽ' തുടങ്ങി
രാജ്യത്തെ ഏറ്റവും വലിയ ആഘോഷങ്ങളില്‍ ഒന്നായ ദീപാവലിക്ക് വാഹന വില്‍പന കുതിക്കാറാണ് പതിവ്. ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും നല്‍കുന്നതിനാല്‍ ഉപഭോക്താക്കള്‍ ഉത്സവകാലത്ത് തങ്ങളുടെ ഇഷ്ട വാഹനം സ്വന്തമാക്കാനായി ഷോറൂമുകളിലേക്ക് എത്താറുണ്ട്. ഇപ്പോള്‍ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളുടെ സെയില്‍ നടക്കുന്നതിനാല്‍ ഓണ്‍ലൈനായും ഇരുചക്ര വാഹനങ്ങള്‍ വാങ്ങാം.
advertisement
2/6
ഇലക്ട്രിക് സ്‌കൂട്ടർ നിർമ്മാതാക്കളായ ഒല ഇലക്ട്രിക്, തങ്ങളുടെ ഏറ്റവും വലിയ സീസൺ വിൽപ്പനയ്‌ക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ‘ബോസ് സെയ്ൽ’ എന്നാണ് സീസൺ വിൽനയ്‌ക്ക് ഒല പേരിട്ടിരിക്കുന്നത്. വൻ ഓഫറുകളും എക്സ്ക്ലൂസീവ് ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഒക്‌ടോബർ 3 മുതൽ വില്പന ആരംഭിച്ച് കഴിഞ്ഞു.
advertisement
3/6
ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ഭാഗമായി ഓല S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ വിലയില്‍ ഇപ്പോള്‍ കാര്യമായ കുറവ് വരുത്തിയിട്ടുണ്ട്. ഇപ്പോള്‍ വെറും 49,999 രൂപ മാത്രം മുടക്കിയാല്‍ ഈ എന്‍ട്രി ലെവല്‍ സ്‌കൂട്ടര്‍ സ്വന്തമാക്കാം. ഒല S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2 kWh ബാറ്ററി ഘടിപ്പിച്ച മോഡലാണ് കുറഞ്ഞ വിലയില്‍ വിറ്റഴിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 95 കിലോമീറ്ററാണ് ഈ വേരിയന്റിന്റെ സര്‍ട്ടിഫൈഡ് റേഞ്ച്. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ ഇത് കുതിക്കും.
advertisement
4/6
 'ബോസ്' അഥവാ ബിഗ്ഗസ്റ്റ് ഒല സീസണ്‍ സെയില്‍ എന്ന ബാനറിന് കീഴിലാണ് ആകര്‍ഷകമായ ഓഫറുകളുടെ ഒരു നിര പുറത്തിറക്കിയത്. വില്‍പ്പന വര്‍ധിപ്പിക്കുക മാത്രമല്ല വിശാലമായ ഉപഭോക്തക്കള്‍ക്ക് ഇലക്ട്രിക് മൊബിലിറ്റി കൂടുതല്‍ പ്രാപ്യമാക്കുകയും ചെയ്യുന്ന ഒരു നീക്കമാണിത്.
advertisement
5/6
നിലവില്‍ ഒല S1 ഇലക്ട്രിക് സ്‌കൂട്ടറിന്റെ 2 kWh ബാറ്ററി വേരിയന്റിന് ഇന്ത്യന്‍ വിപണിയില്‍ 74,999 രൂപയാണ് വില. ബോസ് ഓഫര്‍ പ്രയോജനപ്പെടുത്തുന്ന ഉപഭോക്താക്കള്‍ക്ക് 25,000 രൂപ വരെ പോക്കറ്റിലാക്കാനുള്ള സുവര്‍ണാവസരമാണ് കൈവന്നിരിക്കുന്നത്.
advertisement
6/6
പെട്രോള്‍ സ്‌കൂട്ടറില്‍ നിന്ന് മാറി ഇലക്ട്രിക് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനേക്കാള്‍ കുറഞ്ഞ വിലയില്‍ ഒലയുടെ വാഹനം കിട്ടില്ല. സ്റ്റോക്കുകള്‍ തീരുന്നത് വരെ മാത്രമേ ഓഫറിന് സാധുതയുള്ളൂവെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അതുകൊണ്ട് അരലക്ഷം രൂപയ്ക്ക് ഒരു സ്‌റ്റൈലന്‍ ഒല സ്‌കൂട്ടര്‍ വാങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ എത്രയും വേഗം നിങ്ങളുടെ അടുത്തുള്ള ഒല എക്‌സ്പീരിയന്‍സ് സെന്റര്‍ സന്ദര്‍ശിക്കാന്‍ ശ്രമിക്കുക. എന്‍ട്രി ലെവല്‍ സ്‌കൂട്ടറിന്റെ വില കുറച്ചതിന് പുറമെ മറ്റ് ചില ആകര്‍ഷകമായ ഓഫറുകളും ഒല പ്രഖ്യാപിച്ചു. (All Images credit - https://www.olaelectric.com)
മലയാളം വാർത്തകൾ/Photogallery/Money/Auto/
OLA S1 Discount: വെറും 49,999 രൂപയ്‌ക്ക് ഒല S1 സ്കൂട്ടർ; 'ബോസ് സെയിൽ' തുടങ്ങി
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories